രാജസ്ഥാനിലാണ് സംഭവം . പെണ്‍കുട്ടി മലയാളിയാണ്. ബികാനീർ പോലീസ് മേധാവിയാണ് ഇക്കാര്യം പറഞ്ഞത് . വളക്കച്ചവടവുമായി പെട്ട് കേരളത്തില്‍ നിന്നും മാതാപിതാക്കൾ ഡൽഹിയിൽ സ്ഥിരതാമസമാക്കിയവരാണ്. പെൺകുട്ടി ഡൽഹിയിലാണ് ജനിച്ച് വളര്‍ന്നത് .
28 വയസുകാരിക്കാണ് ക്രൂരപീഡനം നേരിടേണ്ടി വന്നത്. സെപ്റ്റംബർ 25-നാണ് സംഭവമുണ്ടായത്. ബികാനെറിന് സമീപം തന്റെ ഉടമസ്ഥതയിലുള്ള വസ്തു സ്ഥിതി ചെയ്യുന്നിടത്ത് പോയ ശേഷം യുവതി മടങ്ങാൻ വാഹനം കാത്തു നിൽക്കുകയായിരുന്നു. ഖാട്ടു ശ്യാം മന്ദിർ എന്ന സ്ഥലത്തു നിന്നും യുവതിയെ രണ്ടംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടു പോയി ഖനികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വെച്ച് മണിക്കൂറുകളോളം പീഡിപ്പിച്ച ശേഷം മറ്റ് സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ചു.
മണിക്കൂറുകൾ നീണ്ട പീഡനങ്ങൾക്ക് ശേഷം 26ന് പുലർച്ചെ നാലിന് തട്ടിക്കൊണ്ടു പോയ സ്ഥലത്ത് തന്നെ സംഘം പെണ്‍കുട്ടിയെ ഇറക്കിവിട്ടു. പെണ്‍കുട്ടിയുടെ പരാതി പ്രകാരം 27ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.