കോന്നി :ഓണം ബംബര്‍ പത്തു കോടി രൂപ മലപ്പുറത്ത് നല്‍ക്കിയ ഭാഗ്യദേവത ഇന്ന് കോന്നിയില്‍ എത്തി .കേരള സര്‍ക്കാര്‍ പൌര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപ കോന്നിയില്‍ ലഭിച്ചു .കോന്നി പേ രൂര്‍ക്കുളം നെടുവിനാ കുഴി ഗോപി നാഥന്‍ ആചാരിക്കു ആണ് ഒന്നാം സമ്മാനം ലഭിച്ചത് .പന്ത്രണ്ടു വര്‍ഷമായി കോന്നി ടൌണില്‍ ലോട്ടറി വ്യാപാരം നടത്തുന്ന തമിഴ്നാട്ടിലെ വടകര നിവാസി കണ്ണനില്‍ നിന്നും എടുത്ത ലോട്ടറിക്കാണ് സമ്മാനം .സ്ഥിരമായി ലോട്ടറി എടുക്കുന്ന യാളാണ് ഗോപി നാഥന്‍ ആചാരി .
സമ്മാനാര്‍ഹമായ ലോട്ടറി ടിക്കെറ്റ് കോന്നി റീജണല്‍ സഹകരണം ബാങ്കില്‍ ഏല്‍പ്പിച്ചു .സി പി എം പേരൂര്‍ക്കുളം ബ്രാഞ്ച് സെക്രട്ടറിയാണ് ഗോപിനാഥന്‍ .മൂന്നു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തില്‍ ഭാഗ്യദേവത കടാക്ഷിച്ച സന്തോഷത്തിലാണ് ഭാഗ്യവാന്‍ .ലോട്ടറി അടിച്ച വിവരം അറിഞ്ഞ് ബന്ധുക്കളും നാട്ടു കാരും അഭിനന്ദിച്ചു.