konnivartha.com: ഇന്ത്യൻ നാവികസേനയുടെ മുൻനിര പ്ലാറ്റ്ഫോമുകളായ ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് ത്രിഖണ്ഡ് എന്നിവ വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡിംഗ് ഫ്ലാഗ് ഓഫീസർ റെയർ അഡ്മിറൽ വിനീത് മക്കാർട്ടിയുടെ നേതൃത്വത്തിൽ 2023 11 വരെ ദുബായിലെ റാഷിദ് തുറമുഖം സന്ദർശിക്കും. ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് ത്രിഖണ്ഡ് എന്നിവ യഥാക്രമം ക്യാപ്റ്റൻ അശോക് റാവുവും ക്യാപ്റ്റൻ പ്രമോദ് ജി തോമസും നയിക്കുന്നു. സന്ദര്ശന വേളയില് കപ്പലുകള് യുഎഇ നാവിക സേനയുമായി സമുദ്ര പ്രവര്ത്തനങ്ങളുടെ വിവിധ ഘടകങ്ങളെക്കുറിച്ച് പ്രൊഫഷണല് ആശയവിനിമയം നടത്തുകയും സഹകരണം വര്ദ്ധിപ്പിക്കുന്നതിനും ഇരു നാവികസേനകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള മികച്ച സമ്പ്രദായങ്ങള് പങ്കിടുകയും ചെയ്യും. ഇരു നാവികസേനകളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമതയും സമന്വയവും വർദ്ധിപ്പിക്കുന്നതിനായി യുഎഇ നാവികസേനയുമായി ഉഭയകക്ഷി അഭ്യാസമായ ‘സായിദ് തൽവാർ’ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നിലവിലെ സന്ദര്ശനം ഇരു നാവികസേനകളും തമ്മിലുള്ള സമുദ്ര പങ്കാളിത്തം കൂടുതല്…
Read More