പള്ളിക്കല്‍, ഏനാദിമംഗലം, ചിറ്റാര്‍ പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തി

പള്ളിക്കല്‍, ഏനാദിമംഗലം, ചിറ്റാര്‍ പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തി   ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ജില്ലയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും: ജില്ലാ കളക്ടര്‍ പള്ളിക്കല്‍, ഏനാദിമംഗലം, ചിറ്റാര്‍ ഗ്രാമപഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ(ടിപിആര്‍) അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. കാറ്റഗറി ഡി യിലുള്ള പഞ്ചായത്തുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ചെറിയ രീതിയിലുള്ള കൂട്ടായ്മകളും ആഘോഷങ്ങളും ജില്ലയില്‍ വര്‍ധിച്ചു വരുന്നുണ്ട്. കോവിഡ് മാനദണ്ഡപ്രകാരമുള്ള എണ്ണം ആളുകള്‍ മാത്രമേ ഇതില്‍ പങ്കെടുക്കുന്നുള്ളൂവെന്ന് ഉറപ്പു വരുത്തും. അനാവശ്യമായി കൂട്ടം കൂടിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ടിപിആര്‍ അഞ്ചില്‍…

Read More