യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്തതും ,വര്‍ഷങ്ങളായി കൈവശം ഇരിക്കുന്ന ഭൂമിയുടെ പട്ടയം ഇടതു സര്‍ക്കാരിന്റെ ഇഷ്ടത്തിന് അനുസരിച്ച് റദ്ദാക്കിയ കോന്നി തഹസീല്ദാക്ക് എതിരെ കോന്നിയിലെ ജനങ്ങള്‍ ജനകീയ സമരം നടത്തുമെന്ന് മുന്‍ റവ ന്യൂ മന്ത്രിയും കോന്നി എം എല്‍ എ യുമായ അഡ്വ :അടൂര്‍ പ്രകാശ് പറഞ്ഞു .നൂറു കണക്കിന് പട്ടയമാണ് വനഭൂമി എന്ന് പറഞ്ഞുകൊണ്ട് തിരിച്ചെടുക്കാന്‍ ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നീക്കം .ഇതിനു കൂട്ട് നിന്ന കോന്നി തഹസീല്‍ദാര്‍ക്ക് എതിരെ നിയമപരമായും രാഷ്ട്രീയ പരമായുള്ള നടപടികള്‍ ഉണ്ടാകും .1977 ന് മുന്‍പ് കുടിയേറി താമസിക്കുന്നവരുടെ നിരന്തര ആവശ്യ പ്രകാരം പട്ടയം നല്‍കിയിരുന്നു .ഈ പട്ടയം തിരിച്ചെടുത്തു കൊണ്ട് വീണ്ടും ഇടതു സര്‍ക്കാര്‍ പട്ടയം വിതരണം ചെയ്തു കൊണ്ട് അവരുടെ നേട്ടമായി ചിത്രീകരിക്കുവാന്‍ ഉള്ളതിന്റെ ഭാഗമായാണ് ഇപ്പോള്‍ പട്ടയം റദ്ദാക്കിയത് എന്നും…
Read Moreടാഗ്: കോന്നി താലൂക്കിലെ പട്ടയം റദ്ദാക്കിയത് വില കുറഞ്ഞ രാഷ്ട്രീയനാടകം:അടൂര്‍ പ്രകാശ്
കോന്നി താലൂക്കിലെ പട്ടയം റദ്ദാക്കിയത് വില കുറഞ്ഞ രാഷ്ട്രീയനാടകം:അടൂര്‍ പ്രകാശ്
കോന്നി താലൂക്കിലെ ആറ് വില്ലേജുകളിലെ 1,843 പട്ടയങ്ങള്‍ കോന്നി തഹസില്‍ദാര്‍ റദ്ദാക്കിയത് സര്‍ക്കാരിന്റെ വിലകുറഞ്ഞ രാഷ്ട്രീയ നാടകം ആണെന്ന് മുന്‍ റവ ന്യൂ വകുപ്പ് മന്ത്രിയും നിലവിലെ കോന്നി എം എല്‍ എ യുമായ അഡ്വ :അടൂര്‍ പ്രകാശ് . 1977ന് മുമ്പുമുതല്‍ താമസിക്കുന്ന പാവപ്പെട്ടവരാണ് പട്ടയം കിട്ടിയതില്‍ അധികവും. സുപ്രീംകോടതി നിര്‍ദേശം മാനിച്ചായിരുന്നു നടപടി. ഇപ്പോഴത്തെ സര്‍ക്കാര്‍ ഇവിടെ പട്ടയം വിതരണം ചെയ്യും. അത് അവരുടെ നേട്ടമായി കാണിക്കാനുള്ള വ്യഗ്രതയാണ്. ശ്മശാനം, വീട്, ആരാധനാലയം ഇവയെല്ലാം നിര്‍മ്മിച്ചിട്ടുള്ള ഭൂമി എങ്ങനെയാണ് മടക്കിയെടുക്കുക എന്ന് വിശദമാക്കണം എന്ന് അടൂര്‍ പ്രകാശ് ആവശ്യ പെട്ടു. പട്ടയം അനുവദിച്ച എല്ലാ ഭൂമിയും വനംവകുപ്പിന്റേതാണെന്നാണ് രേഖകളില്‍ കാണുന്നതെന്ന് കളക്ടര്‍ പറഞ്ഞു. ഇതിനാല്‍ വ്യക്തികള്‍ കൈപ്പറ്റിയ പട്ടയങ്ങള്‍ മടക്കിവാങ്ങും എന്ന് കലക്ടര്‍ പറഞ്ഞു .സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍…
Read More