konnivartha.com : തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ സിസ്റ്റം അനലിസ്റ്റിനെ ആവശ്യമുണ്ട്. JavaScript, HTML, CSS, MySQL DB എന്നിവയിൽ 4 മുതൽ 5 വർഷം പ്രവർത്തിപരിചയവും സോഫ്റ്റ്വെയർ ഡെവലപ്പറായുള്ള പരിചയവും വേണം. ബി.ടെക്/ എം.സി.എ/ എം.എസ്സി കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസോ തുല്യമായ യോഗ്യതകളോ അപേക്ഷകർക്ക് ഉണ്ടായിരിക്കണം. ഒരു വർഷത്തേക്കാണ് നിയമനം. മാസശമ്പളം ഏകദേശം 50,000 രൂപ. ബയോഡാറ്റ അയയ്ക്കേണ്ട ഇ-മെയിൽ: [email protected]. ഫോൺ: 04712303654. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15.
Read Moreവിഭാഗം: konni vartha Job Portal
തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജന്റ് നിയമനം
konnivartha.com : ആലുവ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതി യുവാക്കൾ എന്നിവരെ ഡയറക്ട് ഏജന്റായി നിയമിക്കുന്നു. ഏജൻസി അപേക്ഷകൾ പത്താം ക്ലാസ്സ് പാസായിരിക്കണം. മുൻ ഇൻഷുറൻസ് ഏജന്റുമാർ , ആർ.ഡി ഏജന്റ്, ജനപ്രതിനിധികൾ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുന്ഗണന . അപേക്ഷകർ വയസ്സ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പറുൾപ്പടെ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസസ്, ആലുവ പോസ്റ്റൽ ഡിവിഷൻ, ആലുവ, 683101 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്…
Read Moreഹോമിയോ മെഡിക്കല് ഓഫീസര്, ഫാര്മസിസ്റ്റ്
ഹോമിയോ മെഡിക്കല് ഓഫീസര്; കൂടിക്കാഴ്ച 29 ന് പത്തനംതിട്ട ജില്ലയിലെ സര്ക്കാര് ഹോമിയോ ഡിസ്പെന്സറികളില് മെഡിക്കല് ഓഫീസര് തസ്തികയില് ഒഴിവുവരുന്ന അവസരങ്ങളില് താല്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില് നിയമനം നടത്തുന്നതിനായി ഡോക്ടര്മാരുടെ ലിസ്റ്റ് തയ്യാറാക്കുന്നു.അടൂര് റവന്യൂ ടവറിലുള്ള പത്തനംതിട്ട ജില്ലാ ഹോമിയോ മെഡിക്കല് ഓഫീസില് ഡിസംബര് 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. ഗവ.അംഗീകൃത ഡി.എച്ച്.എം.എസ്/ബി.എച്ച്.എം.എസ് യോഗ്യതയുളള 55 വയസ് കഴിയാത്ത ഉദ്യോഗാര്ഥികള് അസല് സര്ട്ടിഫിക്കറ്റുകള് സഹിതം ജില്ലാ ഹോമിയോ മെഡിക്കല് ഓഫീസര് മുമ്പാകെ ഇന്റര്വ്യൂവിന് ഹാജരാകണം. ഫോണ്: 04734 226063. ഹോമിയോപ്പതി ഫാര്മസിസ്റ്റ് ഇന്റര്വ്യൂ (28) പത്തനംതിട്ട ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില് ഫാര്മസിസ്റ്റ് തസ്തികകളില് ഒഴിവുകള് വരുന്നതിനനുസരിച്ച് താല്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില് ജോലി ചെയ്യുന്നതിന് ഫാര്മസിസ്റ്റുമാരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഇന്റര്വ്യൂ നടത്തുന്നു. ഹോമിയോപ്പതി ഫാര്മസിയില് സര്ക്കാര് അംഗീകൃത എന്.സി.പി, സി.സി.പി യോഗ്യതയുള്ളവരെ മാത്രമാണ് പരിഗണിക്കുന്നത്. യോഗ്യതയുള്ളവര്…
Read Moreഅമേരിക്കന്, ജര്മ്മന് ഐടി കമ്പനികള് ഐടി വിദഗ്ധരെ തേടി കുട്ടനാട്ടില്
KONNIVARTHA.COM @കലിഫോര്ണിയ: ജര്മ്മനിയില് ഇന്ഫര്മേഷന് ടെക്നോളജി കമ്പനികള് ചുവടുറപ്പിച്ചതോടെ ഐടി വിദഗ്ധരെ തേടി ജര്മ്മന് കമ്പനികളും, ജര്മ്മനിയിലുള്ള അമേരിക്കന് കമ്പനികളും ഇന്ത്യയിലെത്തുന്നു. ഇരുപത് വര്ഷങ്ങളായി ഇന്ത്യയില് നിന്ന് ഐടി വിദഗ്ധരെ റിക്രൂട്ട് ചെയ്ത് അമേരിക്കയിലെത്തിച്ചിരുന്ന Techie Index Inc, Matrix Systems, NAAIIP എന്നീ അമേരിക്കന് ഐടി കമ്പനികള് ഐടി വിദഗ്ധരെ തേടി കാമ്പസ് ഇന്റര്വ്യൂവിന് എത്തിയിരിക്കുന്നത് കുട്ടനാട്ടിലെ ഇന്ഡോ യൂറോപ്യന് കരിയര് ബില്ഡേഴ്സിലാണ്. ജര്മ്മന് ഭാഷാ പരിശീലനവും, ഐടി പരിശീലനവും സമന്വയിപ്പിച്ച് ഉദ്യോഗാര്ത്ഥികളെ ജര്മ്മന് ഐടി മാര്ക്കറ്റ് ലക്ഷ്യംവെച്ച് യോഗ്യത നല്കുന്ന ജര്മ്മന് കാമ്പസാണ് കുട്ടനാട്ടിലെ ഇന്ഡോ- യൂറോപ്യന് കാമ്പസ്. ആര്ട്ടിഫിഷ്യല് ഇന്റലിജന്റ്സ്, ഐടി എന്നിവര്ക്ക് അമേരിക്കന് ഐടി വിദഗ്ധരാല് പരിശീലനം നേടുന്നവര്ക്കാണ് ജര്മ്മന് തൊഴില്മേഖലയില് പ്രിയമേറുന്നത്. പ്രതിമാസം നാലായിരം യൂറോയാണ് തുടക്കക്കാരായ ഐടി വിദഗ്ധര്ക്ക് ജര്മ്മനിയില് ലഭിക്കുന്ന മാസശമ്പളം. അതില്തന്നെ ആര്ട്ടിഫിഷ്യല് ഇന്റലിജന്റ്സ്…
Read Moreവനിത മെസഞ്ചർ തസ്തികയിൽ ഒഴിവ്
ആലപ്ജിപുഴ ല്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനുള്ള മെസ്സഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിൽ നിലവിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. നിയമനം ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ്. പത്താം ക്ലാസ് പാസ്സായിരിക്കണം. പ്രായം 25 വയസിനും 45 വയസിനും ഇടയ്ക്കായിരിക്കണം. സമാന ജോലിയിൽ പ്രവൃത്തിപരിചയം വേണം. ജില്ലയിലുടനീളം യാത്ര ചെയ്യാൻ തയ്യാറായിരിക്കണം. താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് രാവിലെ 11ന് ആലപ്പുഴ തത്തംപള്ളി മിനി സിവിൽ സ്റ്റേഷന്റെ ആറാംനിലയിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം. ഫോൺ: 0471-2348666, ഇ-മെയിൽ: [email protected], വെബ്സൈറ്റ്: www.keralasamakhya.org.
Read Moreജൂനിയര് റിസര്ച്ച് ഫെല്ലോ ഒഴിവ്
ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല് ഹെല്ത്ത് ആന്റ് ന്യൂറോ സയന്സസ് (ഇംഹാന്സ്), കോഴിക്കോട്, ന്യൂറോ സയന്സ് റിസര്ച്ച് ലബോറട്ടറിയില് ജൂനിയര് റിസര്ച്ച് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത :ബയോ ടെക്നോളജി/ മോളിക്യുലര് ബയോളജി വിഷയത്തില് ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റ് /ഗേറ്റ് /തത്തുല്യയോഗ്യത. അനിമല് സെല് കള്ച്ചര്, മോളിക്യുലാര് ബയോളജി മേഖലയില്പ്രവര്ത്തിപരിചയം. പ്രായപരിധി 35 വയസ് കഴിയരുത് (നിയമാനുസൃതമായ വയസിളവ് ബാധകം) നിര്ദിഷ്ട മാതൃകയില് അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 2022 ജനുവരി 15. കൂടുതല് വിവരങ്ങള്ക്ക് www.imhans.ac.in വെബ്സൈറ്റ് സന്ദര്ശിക്കുക. ഫോണ്: 8129166196.
Read Moreതൊഴിലില്ലായ്മയ്ക്ക് പരിഹാരം കൂടുതല് സംരംഭങ്ങള്: അഡ്വ. മാത്യു ടി. തോമസ് എംഎല്എ
തിരുവല്ല മാക്ഫാസ്റ്റ് കോളജില് നിയുക്തി 2021 മെഗാ ജോബ് ഫെയര് നടന്നു തൊഴിലില്ലായ്മയ്ക്കുള്ള പരിഹാരം കൂടുതല് സംരംഭങ്ങള്ക്ക് രൂപം നല്കുക എന്നതാണെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്എ പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില് തിരുവല്ല മാക്ഫാസ്റ്റ് കോളജില് നടന്ന നിയുക്തി 2021 മെഗാ ജോബ് ഫെയര് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്ക്കാര് ജോലിക്ക് വേണ്ടിയുള്ള പരിഗണനയ്ക്കൊപ്പം തന്നെ സ്വകാര്യ സംരംഭകരുമായി തൊഴില് അന്വേഷകരെ ബന്ധപ്പെടുത്തി കൊടുക്കുന്ന പ്രവര്ത്തനമാണ് മെഗാ തൊഴില് മേളകളിലൂടെ നടത്തപ്പെടുന്നതെന്നും എംഎല്എ പറഞ്ഞു. മേളയില് നാല്പ്പതില് പരം ഉദ്യോഗദായകരും, മൂവായിരത്തോളം ഉദ്യോഗാര്ഥികളും പങ്കെടുത്തു. 578 പേര്ക്ക് ഉടനടി നിയമനം ലഭിക്കുകയും 917 പേരെ ഷോര്ട്ട് ലിസ്റ്റില് ഉള്പ്പെടുത്തുകയും ചെയ്തു. തിരുവല്ല നഗരസഭ ചെയര്പേഴ്സണ് ബിന്ദു ജയകുമാര് അധ്യക്ഷത വഹിച്ചു. മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര് സി.ജി. സാബു മുഖ്യ പ്രഭാഷണം…
Read Moreറാന്നി പെരുനാട് റസിഡന്ഷ്യല് ഹോസ്റ്റലിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
konnivartha.com : പത്തനംതിട്ട അട്ടത്തോട് ഉള്പ്പെടെയുള്ള മേഖലകളിലെ പാര്ശ്വവത്ക്കരിക്കപ്പെട്ട കുട്ടികള്ക്കായി സമഗ്രശിക്ഷ കേരളം റാന്നി ബി.ആര്.സിയുടെ പരിധിയില് പെരുനാട് പഞ്ചായത്തില് റസിഡന്ഷ്യല് ഹോസ്റ്റല് ആരംഭിക്കുന്നു. ഹോസ്റ്റലിലേക്ക് വാര്ഡന്, പാര്ട്ട്ടൈം ടീച്ചര്, ചൗക്കീദാര് എന്നിവരുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്പ്പര്യമുള്ളവര് വെള്ളപേപ്പറില് തയാറാക്കിയ അപേക്ഷയുമായി 2021 ഡിസംബര് 30-ന് രാവിലെ 11 ന് പെരുനാട് പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. പെരുനാട് പഞ്ചായത്തിലെ സ്ഥിര താമസക്കാര്ക്ക് മുന്ഗണന ഉണ്ടായിരിക്കും. പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവയുടെ അസല് രേഖകള് അഭിമുഖസമയത്ത് ഉദ്യോഗാര്ഥികള് ഹാജരാക്കണം. യോഗ്യത : പാര്ട്ട്ടൈം ടീച്ചര് – ഡിഗ്രി, ബി.എഡ്. വാര്ഡന്- എസ്എസ്എല്സി. ചൗക്കീദാര് – എട്ടാം ക്ലാസ്. കൂടുതല് വിവരങ്ങള്ക്ക് ജില്ലാ എസ്എസ്കെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്: 0469 2600167.
Read Moreപത്തനംതിട്ട ജില്ലയില് നിയുക്തി മെഗാ ജോബ് ഫെയര്
തിരുവല്ല മാര്ത്തോമ്മ കോളജില് ജോബ് ഫെയര് (ഡിസംബര് 20); മന്ത്രി വീണാ ജോര്ജ് ഉദ്ഘാടനം ചെയ്യും, നൂറോളം കമ്പനികള് പങ്കെടുക്കും KONNIVARTHA.COM : കേരള സര്ക്കാരിന്റെ ഡവലപ്പ്മെന്റ് ആന്ഡ് ഇന്നോവേഷന് സ്ട്രാറ്റജിക്ക് കൗണ്സിലിന്റെ നേതൃത്വത്തില് വൈജ്ഞാനിക സാമ്പത്തിക മിഷന് പദ്ധതിയുടെ ഭാഗമായി തിരുവല്ല മാര്ത്തോമ്മ കോളജില് (ഡിസംബര് 20) ജോബ് ഫെയര് സംഘടിപ്പിക്കും. തൊഴില് മേളയുടെ ഉദ്ഘാടനം രാവിലെ 9.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്വഹിക്കും. അഡ്വ. മാത്യു ടി. തോമസ് എംഎല്എ അധ്യക്ഷത വഹിക്കും. രാവിലെ എട്ട് മുതല് വൈകിട്ട് ആറു വരെയാണ് മേള. ഓണ്ലൈന്- ഓഫ്ലൈന് മുഖേന നൂറോളം കമ്പനികള് പങ്കെടുക്കും. ഫുള് ടൈം – പാര്ട്ട് ടൈം, ഫ്രീലാന്സ്, ജിഗ്, വര്ക്ക് ഫ്രം ഹോം, വര്ക്ക് നിയര് ഹോം എന്നീ വിഭാഗങ്ങളിലാണ് തൊഴിലവസരങ്ങള്. ഐടി-ഐടിഎസ്, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്, ഹോസ്പിറ്റാലിറ്റി,…
Read Moreഅസിസ്റ്റന്റ് പ്രൊഫസര് ഇന് ബിസിനസ് ഇക്കണോമിക്സ് തസ്തികയില് ഒഴിവ്
കേരള സര്ക്കാര് സ്ഥാപനമായ ഐ.എച്ച്.ആര്.ഡി.യുടെ കീഴില് പ്രവര്ത്തിക്കുന്ന അടൂര് എഞ്ചിനീയറിംഗ് കോളേജില് അസിസ്റ്റന്റ് പ്രൊഫസര് ഇന് ബിസിനസ് ഇക്കണോമിക്സ് തസ്തികയിലേക്ക് താല്ക്കാലിക അടിസ്ഥാനത്തില് (മണിക്കൂര് അടിസ്ഥാനത്തില്) ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര് അസല് സര്ട്ടിഫിക്കറ്റുകള് സഹിതം ഡിസംബര് 21 ന് രാവിലെ 10.30-ന് കോളേജ് ഓഫീസില് ഹാജരാകണം. യോഗ്യത: യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യത. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തില് മറ്റുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്ക്ക് കോളേജിന്റെ www.cea.ac.in എന്ന വെബ് സൈറ്റ് സന്ദര്ശിക്കുക . ഫോണ് 04734 231995.
Read More