Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

ഷീ വെല്‍നസ് സെന്റുമായി പന്തളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം

News Editor

സെപ്റ്റംബർ 9, 2024 • 4:44 pm

 

മോശം ജീവിതശൈലി അനാരോഗ്യം വിളിച്ചു വരുത്തുമെന്ന് ഡെപ്യൂട്ടി സ്പിക്കര്‍ ചിറ്റയം ഗോപകുമാര്‍ . പന്തളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഷീ വെല്‍നസ് സെന്ററിന്റെയും കുടുംബശ്രീ കിയോസ്‌കിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപരിപാലനത്തിനായി വനിതാ ജിം പദ്ധതി നടപ്പിലാക്കിയതിലൂടെ പന്തളം ബ്ലോക്ക് പഞ്ചായത്ത് അഭിമാനകരമായ നേട്ടമാണ് കരസ്ഥമാക്കിയതെന്നും കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷനായിരുന്നു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. എസ്. അനീഷ്‌മോന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, വി. എം. മധു, ലാലി ജോണ്‍, രേഖ അനില്‍, രജിത കുഞ്ഞുമോന്‍, ജൂലി ദിലീപ്, സന്തോഷ് കുമാര്‍, തോമസ് ടി വര്‍ഗീസ്, ഗീതാ റാവു, അംജിത്ത് രാജീവന്‍, ഡോ. ആന്‍സി മേരി അലക്‌സ്, സനല്‍കുമാര്‍, എസ്. ആദില , സി. കെ. സുരേന്ദ്രന്‍, ശ്രീജു എസ്, രാജു സഖറിയ, ഉമ്മന്‍ ചക്കാലയില്‍ , എന്‍. സി. അബീഷ്, ഓമന ഗോപാലന്‍, ആരതി ആര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു .ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന അഞ്ച് പഞ്ചായത്തിലെ വനിതകള്‍ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി എന്ന നിലയിലാണ് തുമ്പമണ്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചത്.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.