Trending Now

ശ്രുതിയെ തനിച്ചാക്കി…. ജൻസൺ മരണത്തിന് കീഴടങ്ങി

Spread the love

 

വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരുക്കേറ്റ ജൻസൺ മരണത്തിന് കീഴടങ്ങി. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്.

ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആയിരുന്നു. ശ്രുതി അടക്കം 9 പേർക്കാണ് ഒമ്നി വാനും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുള്ള അപകടത്തിൽ പരുക്കേറ്റത്. ശ്രുതിയുടെ ബന്ധു ലാവണ്യക്കും പരിക്കേറ്റിരുന്നു. ദുരന്തത്തിൽ ലാവണ്യക്കും മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു.
ജൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളാരം കുന്നിലെ വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം തകർന്നു. ‌

വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജൻസന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ്. ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കല്‍പ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബസില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും അപകടത്തില്‍ പരിക്കുണ്ട്.

error: Content is protected !!