Trending Now

റാന്നിയില്‍ ജനുവരി 30 ന് തൊഴില്‍മേള

 

konnivartha.com: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30 ന് രാവിലെ ഒന്‍പതിന് റാന്നി അങ്ങാടി പിജെറ്റി ഹാളില്‍ തൊഴില്‍മേള സംഘടിപ്പിക്കും.

ബാങ്കിംഗ്, ബിസിനസ്, സെയില്‍സ്, ഹോസ്പിറ്റാലിറ്റി, ഐ.റ്റി തുടങ്ങിയ മേഖലകളില്‍ തൊഴില്‍ പ്രധാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ പങ്കെടുക്കും. 18 നും 40 നും മധ്യേ പ്രായമുളളതും പത്താംക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുളളവരുമായ യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം.

പങ്കെടുക്കുന്നവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ അസലും പകര്‍പ്പും കൊണ്ടുവരണം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പത് മുതല്‍ മുതല്‍ ആരംഭിക്കും.
ഫോണ്‍: 7306890759, 7025710105.

error: Content is protected !!