Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 01.04.2022)

konnivartha.com 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം രാവിലെ 10 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം.  ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്. യോഗ്യത :ജി.എന്‍.എം /ബിഎസ് സി നഴ്സിംഗ്, നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍.

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്  തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം ഉച്ചയ്ക്ക്  1.30 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം.  ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്.  യോഗ്യത :ഗവണ്‍മെന്റ് അംഗീകൃത ബി.ഫാം /ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം ഉച്ചയ്ക്ക്  1.30 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം.  ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്.  യോഗ്യത :ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.

 

വാക് ഇന്‍ ഇന്റര്‍വ്യൂ

പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിലെ  ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവ്.
യോഗ്യത : ഹെവി വെഹിക്കിള്‍ ലൈസെന്‍സ് ആന്‍ഡ് ബാഡ്ജ് ഉണ്ടായിരിക്കണം. ആംബുലന്‍സ് ഡ്രൈവര്‍, കോണ്‍ട്രാക്ട് വെഹിക്കിള്‍ എന്നിവ ഓടിക്കുന്നതില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
പ്രായ പരിധി 23 – 35 ( ഒബിസി വിഭാഗം പ്രായപരിധി 38, എസ് സി/എസ്ടി പ്രായപരിധി 40. ആറന്മുള, മെഴുവേലി, കുളനട പഞ്ചായത്തുകാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.). അഭിമുഖം ഏപ്രില്‍ ഏഴിന്  വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാവിലെ 11  ന് നടത്തും.  ബയോ ഡേറ്റയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സമര്‍പ്പിക്കണം.

 

 

 

 

സാംസ്‌കാരിക പരിപാടി അവതരിപ്പിക്കാന്‍ അവസരം

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികവുമായി ബന്ധപ്പെട്ട് മേയ് രണ്ടു മുതല്‍ എട്ടു വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍  സാംസ്‌കാരിക പരിപാടി അവതരിപ്പിക്കാന്‍ പത്തനംതിട്ട ജില്ലയിലെ കലാകാരന്മാര്‍ക്ക് അവസരം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് അകം പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468-2222657.

 

മല്ലപ്പളളി താലൂക്ക് വികസന സമിതി യോഗം

മല്ലപ്പളളി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ രണ്ടിന് രാവിലെ 11 ന് മല്ലപ്പളളി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക് വികസന സമിതിഅംഗങ്ങളായ എല്ലാ ജനപ്രതിനിധികളും ഓഫീസ് മേധാവികളും  പങ്കെടുക്കണമെന്ന്  മല്ലപ്പളളി തഹസില്‍ദാര്‍ അറിയിച്ചു.

 

അടൂര്‍ താലൂക്ക് വികസന സമിതി യോഗം

അടൂര്‍ താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ രണ്ടിന് രാവിലെ 10.30 ന്  താലൂക്ക് ഓഫീസില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേരും. താലൂക്ക് വികസന സമിതി അംഗങ്ങളായ എല്ലാ ജനപ്രതിനിധികളും ഓഫീസ് മേധാവികളും പങ്കെടുക്കണമെന്ന് അടൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.


മെഴുവേലി പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

മെഴുവേലി പഞ്ചായത്തിന്റെ സമഗ്രമായ സാമൂഹിക, സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിയാണ് മെഴുവേലി 2025 എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഴുവേലി പഞ്ചായത്തിന്റെ വികസനം സംബന്ധിച്ച് പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന് തന്നെ മാതൃകാപരമായ പദ്ധതിയായി മെഴുവേലി 2025 മാറും. സാമ്പത്തിക മുന്നേറ്റം, സാമൂഹിക മാറ്റം, കുടുംബത്തിലെ ഒരാള്‍ക്ക് ഉപജീവനം, കുടുംബത്തിന് വരുമാനം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഭൂമിയുടെ ജല ലഭ്യത ഉറപ്പാക്കല്‍, ജലസംരക്ഷണം ഉറപ്പാക്കല്‍, മഴവെള്ള സംരക്ഷണം, കിണര്‍ റീച്ചാര്‍ജിംഗ്, എന്നിവയും പദ്ധതിയിലൂടെ സാധ്യമാക്കും. പദ്ധതിയുടെ ഭാഗമായി സാമൂഹിക സാമ്പത്തിക സര്‍വേയും സമഗ്ര നീര്‍ത്തട പദ്ധതിയും പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു.
മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, സാമൂഹ്യ പ്രവര്‍ത്തക ബീനാ ഗോവിന്ദ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ ആധാര്‍കാര്‍ഡ് അപ്ഡേറ്റ് ചെയ്യണം

ജില്ലാ ഭാഗ്യകുറി ക്ഷേമനിധിയിലെ സജീവ അംഗങ്ങളുടെ വിവരങ്ങള്‍ ആധാര്‍ അടിസ്ഥാനമാക്കി  അപ്ഡേറ്റ് ചെയ്യുന്നതിനായി എല്ലാ ക്ഷേമനിധി അംഗങ്ങളും ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, നോമിനിയുടെ ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി നേരിട്ട് പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ എത്തിചേരണമെന്ന് ജില്ലാ ഭാഗ്യകുറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222709.

പുനര്‍ലേലം

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 2022-23 ലേക്ക് നടക്കുന്ന വിവിധ ഇനങ്ങളിലേക്കുളള പുനര്‍ലേലം സംബന്ധിച്ച ടെന്‍ഡര്‍ https://tender.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളളതായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലയിലെ 70 വില്ലേജ് ഓഫീസുകളിലേക്ക് പ്രിന്റര്‍ കാട്രിഡ്ജ് / മഷി വിതരണം ചെയ്യുന്നതിന്   വിവിധ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്ര വച്ച കവറില്‍  ഏപ്രില്‍ 11 ന് വൈകുന്നേരം നാലിനു മുന്‍പായി ജില്ലാ കളക്ടറേറ്റിലെ ഒന്നാം നിലയിലുളള ഐടി സെല്ലില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍ : 0468 2222515.

 

 

എസ്‌സി പ്രമോട്ടര്‍ നിയമനം: എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന്

പട്ടികജാതി വികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 2022-2023 വര്‍ഷത്തെ എസ്‌സി പ്രമോട്ടര്‍മാരുടെ നിയമനത്തിനായുള്ള എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന് പകല്‍    11 മുതല്‍ 12 വരെ കോന്നി, മന്നം മെമ്മോറിയല്‍ എന്‍എസ്എസ്  കോളജില്‍ നടക്കും. പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ തപാല്‍ മാര്‍ഗം ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ച് പരീക്ഷാ കേന്ദ്രത്തില്‍ 45 മിനിറ്റ് മുമ്പായി അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍രേഖ എന്നിവ സഹിതം എത്തിച്ചേരണം. ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റില്‍ പാസ്പോര്‍ട്ട് സൈസ്ഫോട്ടോ പതിക്കണം. അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായവര്‍ ജില്ലാ പട്ടികജാതിവികസന ഓഫീസുമായി ബന്ധപ്പെടണം  . ഫോണ്‍ :0468 2322712.

 

 

ഔഷധ ഫലവൃക്ഷ സസ്യങ്ങള്‍ വിതരണം

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി നദീതീരങ്ങളിലെ വീട്ടുവളപ്പുകളില്‍ ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി റാന്നി ഗ്രാമപഞ്ചായത്തില്‍ ഔഷധ ഫലവൃക്ഷ സസ്യങ്ങള്‍ വിതരണം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്്  ശോഭാ ചാര്‍ലി തൈകളടങ്ങിയ കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍ സച്ചിന്‍ വയല, വാര്‍ഡ് മെമ്പറായ കെ. ആര്‍.  പ്രകാശ്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. അനഘ, തൊഴിലുറപ്പ് തൊഴിലാളികള്‍, തദ്ദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!