സീതത്തോട് സഹകരണ ബാങ്ക് അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം: ബിജെപി
konni vartha.com : സീതത്തോട് സഹകരണ ബാങ്കിൽ നടന്ന അഴിമതിയും കോടികളുടെ തിരിമറിയും എംഎൽഎ ജനീഷ് കുമാറിൻ്റെ അറിവോടെയാണെന്ന ബാങ്ക് ജീവനക്കാരൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ത്ഥാനത്തിൽ എംഎൽഎ രാജിവെക്കണമെന്നും ഈ സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെടുകൊണ്ട് ബിജെപി നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ സെക്രടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു.
കോന്നി നിയോജക മണ്ഡലം പ്രസിഡൻ്റ് ജി.മനോജ് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രടറി പ്രസന്നൻ അമ്പലപ്പാട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് കാവുങ്കൽ, കെ.ആർ രാകേഷ്, കോന്നി പഞ്ചായത്ത് പ്രസിഡൻറ് സുജിത്ത് ബാലഗോപാൽ, എസ് സി മോർച്ച മണ്ഡലം പ്രസിഡൻ്റ് ഉദയൻ, യുവമോർച്ച വൈസ് പ്രസിഡൻ്റ് ബി.രഞ്ജിത് വി.ബാലചന്ദ്രൻ, സതീഷ് ചന്ദ്രൻ, കെ.ജയകൃഷ്ണൻ, അനിൽ അമ്പാടി, ജമുനാ നായർ എന്നിവർ പ്രസംഗിച്ചു.
Advertisement
Google AdSense (728×90)
Tags: Central agency should probe Sita Co-operative Bank scam: BJP സീതത്തോട് സഹകരണ ബാങ്ക് അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം: ബിജെപി
