konnivartha.com : കേരളത്തില്‍ ഒരാള്‍പോലും ഭവനം ഇല്ലാതെ കഴിയേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച 186 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാംഘട്ടത്തില്‍ 56 വീടുകളും രണ്ടാംഘട്ടത്തില്‍ 37 വീടുകളും മൂന്നാംഘട്ടത്തില്‍ 93 വീടുകളും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.
അടൂര്‍ നിയോജക മണ്ഡലത്തില്‍ ഭവനരഹിതര്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കി വരുന്നു. ഭൂമി ഇല്ലാത്തവരായി കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്ക് ലൈഫ് മിഷനിലൂടെ ഭവന സമുച്ചയം പന്തളത്തും ഏഴംകുളത്തും ഒരുങ്ങുന്നു. കേരളത്തില്‍ ഭവനരഹിതര്‍ ഉണ്ടാകരുതെന്ന ഉത്തമ ബോധ്യത്തോടെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാ ദേവി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സി. പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.ജി. ശ്രീകുമാര്‍, അജികുമാര്‍, ജിതേഷ്‌കുമാര്‍, അഞ്ജന ബിനുകുമാര്‍, സൂര്യകലാദേവി, പുഷ്പലത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എന്‍. അനില്‍, വിഇഒ അനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ശിവദാസ്, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലൈഫ് ഭവന പദ്ധതി: കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍
പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നാംഘട്ട ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജു, വൈസ് പ്രസിഡന്റ് സാലി ജോണ്‍, പഞ്ചായത്ത് സെക്രട്ടറി ജെറാഡ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ടി. എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിനു തോപ്പുംകുഴി, വിശാഖ് വെണ്‍പാല, രാജലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാര്‍, അനുരാധ, ജോ ഇലഞ്ഞിമൂട്ടില്‍, ആല്‍ഫാ അമ്മിണി, സാറാമ്മ തോമസ്, ബിന്ദു രാജന്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച
11 ലൈഫ് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു
ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ 11 വീടുകളുടെ താക്കോല്‍ദാനവും ഭവനപൂര്‍ത്തീകരണ പ്രഖ്യാപനവും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു.
ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് എബ്രഹാം, സാറാ ടീച്ചര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ കുമാരി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എബ്രഹാം പി. തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി. തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അന്നമ്മ ജോസഫ്, രാധാകൃഷ്ണ പിള്ള, ഗോപകുമാര്‍, അമ്പിളി വാസുക്കുട്ടന്‍, ജോമോന്‍ ജോസ്, വിഇഒ എസ്. പ്രമീള, പഞ്ചായത്ത് സെക്രട്ടറി ആര്‍. ശ്രീലേഖ, ലൈഫ് ഗുണഭോക്താവ് ഡാനിയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലൈഫ് ഭവന പദ്ധതി: വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍
വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ ലൈഫ്ഭവന പദ്ധതിയില്‍ പൂര്‍ത്തികരിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ ദാനവും ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗാമപഞ്ചായത്ത് വൈസ്പ്രസിഡന്റ ്സോജി പി ജോണ്‍ സ്വാഗതം ആശംസിച്ചു. ജില്ലാപഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന രാജന്‍, കെ.ആര്‍ പ്രമോദ്, നീതു ചാര്‍ളി, വളളിക്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി ജോസ്, ജി.സുബാഷ്്, ഗീതാകുമാരി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ലൈഫ് മിഷന്‍ പദ്ധതിയുടെ ചുമതല വഹിക്കുന്ന ഡോ. ബിജുപ്രഭാകര്‍ ജില്ലാകളക്ടക്കൊപ്പം ലൈഫ്പദ്ധതിയിലൂടെ നിര്‍മ്മിച്ച ഭവനം സന്ദര്‍ശിച്ചു.
മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച
ഏഴ് ലൈഫ് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ മൂന്നാംഘട്ട ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ഏഴ് വീടുകളുടെ താക്കോല്‍ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാ കുമാരി നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീരേഖ ആര്‍. നായര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ശാമുവേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാന്‍ മാത്യു, പഞ്ചായത്ത് അംഗങ്ങളായ എസ്. ശ്രീലേഖ, റോസമ്മ മത്തായി, സജീവ് കെ. ഭാസ്‌കര്‍, മിനി ജിജു ജോസഫ്, അമല്‍ സത്യന്‍, സിജു കെ. ജോണ്‍, ടി.വി. പുരുഷോത്തമന്‍ നായര്‍, സി.ആര്‍. സതി ദേവി, സെക്രട്ടറി പി.കെ. മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി
പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ ദാനവും
സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ്ഭവന പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഒന്‍പത് വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ദാനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ ഷാജി ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.എസ് മനോജ്കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥരായ സെക്രട്ടറി പി.രാജീവ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആതിര അര്‍ജുന്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച
13 ലൈഫ് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നാംഘട്ടം ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 13 വീടുകളുടെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ്. രാജീവ്, എല്‍സ തോമസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിന്‍സന്‍ വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് മാത്യു, വാര്‍ഡ് മെമ്പര്‍ പ്രിയ വര്‍ഗീസ്, വൈസ് പ്രസിഡന്റ് കെ.കെ. വിജയമ്മ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച
29 ലൈഫ് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നാംഘട്ട ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 29 വീടുകളുടെ താക്കോല്‍ദാനം അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംപി മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിബി ഐസക്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാന്‍ ഹുസൈന്‍, ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആശാ സജി, വാര്‍ഡ്‌മെമ്പര്‍മാരായ എസ്.പി. സജന്‍, ശോഭ ദേവരാജന്‍, പ്രസന്ന ടീച്ചര്‍, അജിത സജി, എസ്. ബിന്ദു, രമ കലഞ്ഞൂര്‍, സിന്ധു സുദര്‍ശനന്‍, ബിന്ദു റെജി, സുഭാഷിണി, അലക്സാണ്ടര്‍ ഡാനിയല്‍,വിഇഒ എസ്. ഗണേഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മൈക്കിള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.