Trending Now

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,57,241 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിദ്യാസാഗര്‍ (52), കല്ലറ സ്വദേശി വിജയന്‍ (60), കല്ലമ്പലം സ്വദേശി ഭാസ്‌കരന്‍ (70), നന്ദന്‍കോട് സ്വദേശിനി ലോറന്‍സിയ ലോറന്‍സ് (76), ശാസ്തവട്ടം സ്വദേശിനി പാറുക്കുട്ടി അമ്മ (89), പെരുമാതുറ സ്വദേശി എം.എം. സ്വദേശി ഉമ്മര്‍ (67), ആറാട്ടുകുഴി സ്വദേശിനി ശാന്താകുമാരി (68), വിഴിഞ്ഞം സ്വദേശി കേശവന്‍ (84), കൊല്ലം സ്വദേശിനി സ്വര്‍ണമ്മ (77), തൊടിയൂര്‍ സ്വദേശിനി ജമീല ബീവി (73), കൊല്ലക സ്വദേശിനി മാരിയമ്മ മാത്യു (65), ആലപ്പുഴ പെരുമ്പാലം സ്വദേശി മനോഹരന്‍ (64), മംഗലം സ്വദേശിനി ബ്രിജിത്ത് (65), മാവേലിക്കര സ്വദേശി നാരായണന്‍ നായര്‍ (71), പതിയൂര്‍ സ്വദേശിനി ഓമന (73), പഴവീട് സ്വദേശി വേണുഗോപാല്‍ (64), എറണാകുളം വേങ്ങോല സ്വദേശി വാവര്‍ (81), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനി സരസ്വതി (72), മണലൂര്‍ സ്വദേശി നരേന്ദ്രനാഥ് (62), പാലക്കല്‍ സ്വദേശി രാമചന്ദ്രന്‍ (77), കടുകുറ്റി സ്വദേശി തോമന്‍ (95), പഴയന സ്വദേശി ഹര്‍ഷന്‍ (68), കോലാഴി സ്വദേശി കൊച്ചുമാത്യു (79), മലപ്പുറം സ്വദേശി ഷംസുദീന്‍ (41), പെരിന്തല്‍മണ്ണ സ്വദേശിനി പാത്തൂട്ടി (101), വടപുരം സ്വദേശിനി ഖദീജ (72), കോഴിക്കോട് ഒടുമ്പ്ര സ്വദേശി സോമന്‍ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2049 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4445 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 762, കോഴിക്കോട് 565, തൃശൂര്‍ 522, എറണാകുളം 381, പാലക്കാട് 275, ആലപ്പുഴ 409, തിരുവനന്തപുരം 277, കോട്ടയം 353, കൊല്ലം 308, കണ്ണൂര്‍ 148, ഇടുക്കി 199, പത്തനംതിട്ട 28, വയനാട് 142, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, തിരുവനന്തപുരം 10, കണ്ണൂര്‍ 6, കോഴിക്കോട് 5, തൃശൂര്‍, വയനാട് 4 വീതം, പാലക്കാട്, മലപ്പുറം 3 വീതം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6227 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 546, കൊല്ലം 526, പത്തനംതിട്ട 198, ആലപ്പുഴ 383, കോട്ടയം 528, ഇടുക്കി 77, എറണാകുളം 953, തൃശൂര്‍ 417, പാലക്കാട് 426, മലപ്പുറം 785, കോഴിക്കോട് 828, വയനാട് 121, കണ്ണൂര്‍ 351, കാസര്‍ഗോഡ് 88 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,856 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,94,664 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,21,297 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,04,891 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,406 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1829 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ വെളിയം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), പാലക്കാട് ജില്ലയിലെ കാവശേരി (3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 559 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 146 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കണ്ണംകോട്, അടൂര്‍) 4
2 പന്തളം
(കുരമ്പാല, പൂഴിക്കാട്, മങ്ങാരം, പറന്തല്‍) 6
3 പത്തനംതിട്ട
(വലഞ്ചുഴി, പത്തനംതിട്ട) 6
4 തിരുവല്ല
(മന്നംകരചിറ, ചുമത്ര, പാലിയേക്കര മഞ്ഞാടി) 15
5 ആനിക്കാട്
(നൂറോമാവ്, ആനിക്കാട്) 4
6 അയിരൂര്‍
(ഇടപ്പാവൂര്‍, കാഞ്ഞേറ്റുകര, കോട്ടത്തൂര്‍, തടിയൂര്‍) 4
7 ചിറ്റാര്‍ 1
8 ഏറത്ത്
(വയല, വടക്കടത്തുകാവ്, അന്തിചിറ, ചൂരക്കോട്, അറുകാലിയ്ക്കല്‍) 9
9 ഇലന്തൂര്‍ 1
10 ഏനാദിമംഗലം
(കുറുമ്പകര, ഇളമണ്ണൂര്‍) 6
11 ഇരവിപേരൂര്‍
(ഇരവിപേരൂര്‍) 3
12 ഏഴംകുളം
(തേപ്പുപാറ, കിഴക്കുപുറം, ഇളങ്ങമംഗലം, കൈതപ്പറമ്പ്) 6
13 കടമ്പനാട്
(കടമ്പനാട് നോര്‍ത്ത്, തുവയൂര്‍ സൗത്ത്്) 6
14 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, മാങ്കോട്) 4
15 കല്ലൂപ്പാറ 1
16 കവിയൂര്‍
(കവിയൂര്‍) 4
17 കൊടുമണ്‍
(ഐക്കാട്, കൊടുമണ്‍ചിറ, അങ്ങാടിക്കല്‍ നോര്‍ത്ത്) 13
18 കോന്നി
(പയ്യനാമണ്‍, കോന്നി) 3
19 കോട്ടാങ്ങല്‍
(വായ്പ്പൂര്‍, കുളത്തൂര്‍) 2
20 കോഴഞ്ചേരി
(കോഴഞ്ചേരി) 3
21 കുളനട
(കൈപ്പുഴ നോര്‍ത്ത്, പനങ്ങാട്) 2
22 കുന്നന്താനം
(കുന്നന്താനം, ആഞ്ഞിലിത്താനം) 3
23 കുറ്റൂര്‍
(തലയാര്‍, തെങ്ങേലി) 6
24 മല്ലപ്പളളി
(മല്ലപ്പളളി വെസ്റ്റ്) 2
25 മെഴുവേലി
(കാരിത്തോട്ട) 2
26 നാരങ്ങാനം 1
27 നെടുമ്പ്രം
(കല്ലുങ്കല്‍, പൊടിയാടി) 9
28 നിരണം
(നിരണം) 2
29 ഓമല്ലൂര്‍ 1
30 പളളിക്കല്‍
(തെങ്ങമം, പെരിങ്ങനാട്) 5
31 പന്തളം-തെക്കേക്കര 1
32 പെരിങ്ങര 1
33 പ്രമാടം
(വി-കോട്ടയം, വകയാര്‍, കൈതക്കര, പ്രമാടം) 6
34 പുറമറ്റം
(പുറമറ്റം) 2
35 റാന്നി
(ഇടക്കളം, റാന്നി) 2
36 റാന്നി-പഴവങ്ങാടി
(കരികുളം, മക്കപ്പുഴ) 3
37 റാന്നി-അങ്ങാടി 1
38 റാന്നി-പെരുനാട്
(മാടമണ്‍, റാന്നി-പെരുനാട്, തലപ്പളളി) 4
39 തണ്ണിത്തോട്
(തണ്ണിത്തോട്, തേക്കുതോട്, എലിമുളളുംപ്ലാക്കല്‍) 6
40 തോട്ടപ്പുഴശേരി
(മാരാമണ്‍) 2
41 വടശേരിക്കര
(ചെറുകുളഞ്ഞി, ഇടയ്ക്കാട്) 6
42 മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 18894 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 15144 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 104 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ ഒന്‍പതു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 218 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 16922 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1859 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1717 പേര്‍ ജില്ലയിലും, 142 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 10
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 109
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 18
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 73
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 131
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 53
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 65
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 59
9 നെടുമ്പ്രം സിഎഫ്എല്‍ടിസി 33
10 മല്ലപ്പളളി സിഎഫ്എല്‍ടിസി 72
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 854
12 സ്വകാര്യ ആശുപത്രികളില്‍ 122
ആകെ 1599

ജില്ലയില്‍ 3541 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2783 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4177 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 172 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 131 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 10501 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 113555, 0, 113555.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 91427, 248, 91675.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 3271, 42, 3313.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3823, 1, 3824.
6 സി.ബി.നാറ്റ് പരിശോധന 243, 0, 243.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 212804, 291 , 213095.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 765 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1056 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1026 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.55 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.27 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 53 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 86 കോളുകളും ലഭിച്ചു.