Trending Now

ശിവശങ്കറെ കാട്ടി സർക്കാരിനെതിരേ യുദ്ധം നടത്തേണ്ട മുഖ്യമന്ത്രി

 

ശിവശങ്കറിന്‍റെ വ്യക്തിപരമായ ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിൽ സർക്കാരിന് ധാർമിക ഉത്തരവാദിത്തമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ഉദ്യോഗസ്ഥന്റെ ചെയ്തികൾ സർക്കാരിന്റെ തലയിൽ അടിച്ചേൽപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ശിവശങ്കറെ കാട്ടി സർക്കാരിനെതിരേ യുദ്ധം നടത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു . സർക്കാരിനെ കുറ്റപ്പെടുത്താനായി ഒന്നുമില്ല. പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയപ്പോൾ തന്നെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.ഈ സർക്കാർ വരുന്നതിന് മുമ്പ് ശിവശങ്കറിനെ പരിചയമില്ല. പാർട്ടി നിർദേശം അനുസരിച്ചല്ല ശിവശങ്കറിന്റെ നിയമനം. ഇത്തരം ആരോപണങ്ങൾ തെറ്റാണെന്നും മുഖ്യമന്ത്രി പറയുന്നു . സർക്കാർ ഒരു അഴിമതിയും വെച്ചുപൊറുപ്പിക്കില്ല.അഴിമതി ആരോപണങ്ങൾ തുടർച്ചയായി ഉന്നയിച്ച് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

error: Content is protected !!