Trending Now

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ക്രിക്കറ്റ്‌ ടീമുകളെ പ്രഖ്യാപിച്ചു

 

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ക്രിക്കറ്റ്‌ ടീമുകളെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ട്വന്റി–-20 ടീമിൽ ഇടംനേടി. വിക്കറ്റ്‌ കീപ്പറായാണ്‌ സഞ്ജുവിന്‌ സ്ഥാനം ലഭിച്ചത്‌. പരിക്കേറ്റ രോഹിത്‌ ശർമയും ഇശാന്ത്‌ ശർമയും ടീമിലില്ല. രോഹിതിന്റെ അഭാവത്തിൽ ലോകേഷ്‌ രാഹുൽ ട്വന്റി–-20, ഏകദിന ടീമുകളുടെ വൈസ്‌ ക്യാപ്‌റ്റനാകും.
നവംബർമുതൽ ജനുവരിവരെയാണ്‌ വിരാട്‌ കോഹ്‌ലി നയിക്കുന്ന ഇന്ത്യയുടെ ഓസീസ്‌ പര്യടനം. മൂന്ന്‌ മത്സരങ്ങൾ വീതമുള്ള ട്വന്റി–-20, ഏകദിന പരമ്പരയും നാല്‌ ടെസ്റ്റ്‌ മത്സരങ്ങളുമാണ്‌ മൂന്നുമാസം നീളുന്ന പര്യടനത്തിൽ. നവംബർ 27ന്‌ ഏകദിന മത്സരങ്ങളോടെ തുടക്കമാകും.

ട്വന്റി–-20 ടീമിലിടം കണ്ടെത്തിയ സ്‌പിന്നർ വരുൺ ചക്രവർത്തിയാണ്‌ പുതുമുഖം. ഋഷഭ്‌ പന്തിന്‌ ടെസ്റ്റ്‌ ടീമിൽ മാത്രമാണ്‌ സ്ഥാനം. രവി ശാസ്‌ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പരിശീലകസംഘം ദുബായിൽ എത്തി. നവംബർ പത്തിന്‌ ഐപിഎൽ കഴിഞ്ഞാൽ ടീം ദുബായിൽനിന്ന്‌ ഓസ്‌ട്രേലിയയിലേക്ക്‌ പറക്കും.

ട്വന്റി–-20
കോഹ്‌ലി (ക്യാപ്‌റ്റൻ), ധവാൻ, മായങ്ക്‌, രാഹുൽ, ശ്രേയസ്‌, മനീഷ്‌, ഹാർദിക്‌, സഞ്ജു, ജഡേജ, സുന്ദർ, ചഹാൽ, ബുമ്ര, ഷമി, സെയ്‌നി, ദീപക്‌, വരുൺ.

ഏകദിനം
കോഹ്‌ലി (ക്യാപ്‌റ്റൻ), ധവാൻ, ഗിൽ, രാഹുൽ, ശ്രേയസ്‌, മനീഷ്‌, ഹാർദിക്‌, ജഡേജ, മായങ്ക്‌, ചഹാൽ, കുൽദീപ്‌, ബുമ്ര, ഷമി, സെയ്‌നി, ശാർദുൾ.

ടെസ്റ്റ്‌
കോഹ്‌ലി (ക്യാപ്‌റ്റൻ), മായങ്ക്‌, പൃഥ്വി, രാഹുൽ, പൂജാര, രഹാനെ, വിഹാരി, ഗിൽ, സാഹ, പന്ത്‌, ബുമ്ര, ഷമി, ഉമേഷ്‌, സെയ്‌നി, കുൽദീപ്‌, ജഡേജ, അശ്വിൻ, സിറാജ്‌.