Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

നിലയ്ക്കലും ഇടത്താവളങ്ങളിലും വികസനത്തിന് കിഫ്ബി 145 കോടി രൂപ അനുവദിച്ചു

News Editor

ഒക്ടോബർ 17, 2020 • 10:07 pm

ശബരിമലയുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍ ഉള്‍പ്പെടെ സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 145 കോടി രൂപ അനുവദിച്ചതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. നിലയ്ക്കലും മറ്റ് ഇടത്താവളങ്ങളും വികസിപ്പിക്കുന്നതിന് വേണ്ടിയാണ് 11 പ്രോജക്ടുകളില്‍ ആയി ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. നിലയ്ക്കലില്‍ വിവിധ വികസന പദ്ധതികള്‍ക്കായി 83.45 കോടി രൂപ അനുവദിച്ചു. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് (അഞ്ചു കോടി) 50 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ജലസംഭരണി ( 8.40 കോടി), നിലയ്ക്കല്‍ ഇടത്താവളം (40.20 കോടി)നിലയ്ക്കലില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്(29.85 കോടി).
ഇതിനു പുറമേ വിവിധ ശബരിമല ഇടത്താവളങ്ങള്‍ക്ക് വകയിരുത്തിയിരിക്കുന്ന തുക കോടി രൂപയില്‍ ബ്രായ്ക്കറ്റില്‍: എരുമേലി ഇടത്താവളം (14.15), കഴക്കൂട്ടം ഇടത്താവളം (10.05), ചെങ്ങന്നൂര്‍ (9.55), ശുകപുരം ഇടത്താവളം ( 7.75 ), മണിയങ്കോട് ഇടത്താവളം (8.95), ചിറങ്ങര ഇടത്താവളം (11.10 ).

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.