Trending Now

ഇവ വിശന്നിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല: പക്ഷി-മൃഗാദികൾക്ക്‌ തീറ്റ വേണം

ഇവ വിശന്നിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല: പക്ഷി-മൃഗാദികൾക്ക്‌ തീറ്റ വേണം

പത്തനംതിട്ട : “എന്നോടൊപ്പം സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന നൂറോളം പക്ഷി-മൃഗാദികൾക്ക്‌ തീറ്റ തീർന്നിരിക്കുന്നു. നെല്ലോ , പൗൾട്രി ഫുഡോ ഗോതമ്പോ ധാന്യപ്പൊടിയോ എത്തിച്ചു തരാൻ ആരെങ്കിലും സന്മസ്സുകാണിക്കുമോ? ജീവനുതുല്യം സ്നേഹിച്ച്‌ ഓമനിച്ചുവളർത്തുന്ന
ഇവ വിശന്നിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ എനിക്കും തോന്നുന്നില്ല.” “കോന്നി വാര്‍ത്ത ഡോട്ട് കോമി”ലേക്ക് ഇന്ന് രാവിലെ എത്തിയ സന്ദേശം ആണ് ഇത് . അയച്ചത് ലോക പ്രശസ്ത അതിവേഗ കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി .

പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ ഭഗവതിക്കും പടിഞ്ഞാറൂ വാർഡിൽ കല്ലുഴത്തിൽ വീട്ടിലാണു മിണ്ടാപ്രാണികളോടൊരുമിച്ച്‌ ജിതേഷ് ജിയുടെ താമസം. പന്തളം – പത്തനംതിട്ട റൂട്ടിൽ നരിയാപുരത്തെത്തിയാൽ നേരെ നരിയാപുരം സെന്റ്‌ പോൾസ്‌ ഹൈസ്കൂൾ. അതിനു തൊട്ടടുത്താണു നൂറുകണക്കിനു പക്ഷി-മൃഗാദികൾക്ക്‌ അന്നവും പരിചരണവും സ്നേഹവും നല്‍കുന്ന ഈ മനസ്സ് താമസിക്കുന്നത് . കോവിഡ് 19 മായി ബന്ധപ്പെട്ടു കര്‍ശന ആരോഗ്യ പരിപാലനം ഉള്ളതിനാല്‍ പക്ഷി-മൃഗാദികൾക്ക്‌ ഉള്ള തീറ്റ തീര്‍ന്നു . സന്മസ്സുകളുടെ സഹായം ഇപ്പോള്‍ അത്യാവശ്യമാണ് .അന്തർ സംസ്ഥാന ചരക്കു നീക്കം തടസ്സപ്പെട്ടതിനെത്തുടർന്ന് അയൽ സംസ്ഥാനത്തുനിന്ന് പൗൾട്രി ഫുഡ്‌ എത്താത്തതാണു ഈ മേഖലയിലെ പ്രതിസന്ധിക്ക്‌ ആധാരം

ജില്ലയുടെ ചുമതല നിര്‍വ്വഹിക്കുന്ന വനം – ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ കെ രാജുവിന്‍റെ ശ്രദ്ധയും ജില്ലാ കളക്ടറുടെ ഭരണ മികവും ചേരുമ്പോള്‍ ഈ പക്ഷി-മൃഗാദികൾക്ക്‌ തീറ്റ എത്തും എന്ന കാര്യത്തില്‍ സംശയം ഇല്ല .

Adv: jiTHESHji
9447701111 (call)
7510177777 (call)
8281188888 (WhatsApp)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു