ലോകചാമ്പ്യൻ ഷിപ്പിൽ എട്ട് മെഡൽ നേടുന്ന ഏക ഇന്ത്യൻ താരം : മേരി കോം
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം മേരികോമിന് വെങ്കലം. 51 കിലോ വിഭാഗം സെമി ഫൈനൽ രണ്ടാം സീഡിൽ തുർക്കി താരം ബുസേനസ് കാക്കിറോഗ്ലുവിനോട് പരാജയപ്പെട്ടതോടെയാണ് മേരിയെ വെങ്കലം ലഭിച്ചത്. ഇതോടെ ലോകചാമ്പ്യൻ ഷിപ്പിൽ എട്ട് മെഡൽ നേടുന്ന ഏക ഇന്ത്യൻ താരമെന്ന് റെക്കാഡ് മേരി കോം സ്വന്തമാക്കി. മേരിക്കോമിനെ 4-1 സെറ്റിന് തോൽപ്പിച്ച തുർക്കി താരം ഞായറാഴ്ച റഷ്യയുടെ ലിലിയ എയ്റ്റേബേവയെ ഫൈനലിൽ നേരിടും. റിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയെ ക്വാർട്ടറിൽ ഇടിച്ചിട്ടാണ് മേരികോം സെമിയിൽ പ്രവേശിച്ചത്.
Advertisement
Google AdSense (728×90)
Tags: World Boxing Championships: Mary Kom ലോകചാമ്പ്യൻ ഷിപ്പിൽ എട്ട് മെഡൽ നേടുന്ന ഏക ഇന്ത്യൻ താരം : മേരി കോം

മറുപടി രേഖപ്പെടുത്തുക