Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

ഗുരു ദക്ഷിണ ചികിത്സാ സഹായമായി നല്‍കി മാതൃകയായി

admin

സെപ്റ്റംബർ 30, 2017 • 5:17 am

ജാതിയുടെയും മതത്തിന്‍റെയും വേര്‍തിരിവ് ഇല്ലാത്തത് അക്ഷരങ്ങള്‍ക്ക് .നാവില്‍ ഹരി യേയും ശ്രീയേയും ഗുരുവരന്മാര്‍ വരച്ചു നല്‍കുമ്പോള്‍ ആദ്യ അക്ഷരം നുകര്‍ന്ന് കൊണ്ട് കുരുന്നുകള്‍ പിച്ച വെച്ചു.കോന്നിയില്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് വിപുലമായ സൌകര്യം ഒരുക്കിയിരുന്നു .കോന്നി മഠത്തില്‍ കാവ് ദുര്‍ഗ്ഗ ദേവി ക്ഷേത്രം ,പുതിയകാവ് അമ്പലം ,ശ്രീ ഭുവനേശ്വരി അമ്പലം ,വലംച്ചുഴി ദേവി ക്ഷേത്രം,മലയാലപ്പുഴ ദേവി ക്ഷേത്രം,എന്നിവിടെ തിരക്ക് അനുഭവ പെട്ടു.രാവിലെ ആറു മണിക്ക് തന്നെ ചടങ്ങുകള്‍ തുടങ്ങി .സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ കോന്നിയില്‍ ഗുരു വര്യന്മാരായി .
കോന്നി മഠത്തില്‍ കാവില്‍ അമ്പലത്തില്‍ ലഭിച്ച ഗുരു ദക്ഷിണ പൂര്‍ണ്ണമായും വാഹനാപകടത്തില്‍ പരിക്ക് പറ്റി ചികിത്സയില്‍ ഉള്ള കോന്നി ഐരവന് നിവാസി യുടെ ചികിത്സ ക്ക് നല്‍കിക്കൊണ്ട് ഗുരുക്കന്മാരും ക്ഷേത്രം ഭാരവാഹികളും മാതൃകയായി .
അരിമണിയിലൂടെ വിരല്‍ തുമ്പിനാല്‍ അറിവ് കുറിച്ച് ഇനി വിദ്യാലയത്തിലെ പടവുകള്‍ .മിക്ക കുഞ്ഞുങ്ങളെയും അംഗന്‍ വാടിയിലേക്ക് വിടുവാന്‍ തന്നെയാണ് രക്ഷ കര്‍ത്താക്കളുടെ തീരുമാനം .

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു