Trending Now

കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ “ഡേ​റ്റ”യുമായി ബിഎസ് എന്‍ എല്‍

 

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ദി​വ​സം നാ​ലു​ജി​ബി സൗ​ജ​ന്യ ഡേ​റ്റ ന​ൽ​കു​ന്ന ഓ​ഫ​റു​മാ​യി ബി​എ​സ്എ​ൻ​എ​ൽ. ബി​എ​സ്എ​ൻ​എ​ൽ ചൗ​ക്ക 444 എ​ന്ന പു​തി​യ ഓ​ഫ​റി​ൽ 90 ദി​വ​സ​ത്തേ​ക്ക് നാ​ലു ജി​ബി ഇ​ന്‍റ​ർ​നെ​റ്റ് ദി​വ​സേ​ന ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും.

പ്രീ​പെ​യ്ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​യാ​ണ് ഓ​ഫ​ർ. ഈ ​ഓ​ഫ​റി​നാ​യി കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള 444 രൂ​പ​യു​ടെ ഓ​ഫ​ർ പു​നഃ​ക്ര​മീ​ക​രി​ക്കും. ഓ​ഫ​ർ ഇന്ന് മു​ത​ൽ നി​ല​വി​ൽ വ​രും. ഇ​ത്ര ചു​രു​ങ്ങി​യ തു​ക​യ്ക്ക് ഇ​ത്ര​കാ​ലം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഓ​ഫ​ർ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ബി​എ​സ്എ​ൻ​എ​ലാ​ണ്. എ​സ്ടി​വി 333 രൂ​പ പ്ലാ​ൻ വി​ജ​യ​ക​ര​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ ഓ​ഫ​ർ.

അ​തേ​സ​മ​യം, ദി​വ​സം മൂ​ന്നു ജി​ബി സൗ​ജ​ന്യ ഡേ​റ്റ അ​നു​വ​ദി​ക്കു​ന്ന 333 രൂ​പ​യു​ടെ ഓ​ഫ​റി​ന്‍റെ കാ​ലാ​വ​ധി 90ൽ​നി​ന്ന് 60 ആ​ക്കി കു​റ​ച്ചു. കൂ​ടാ​തെ 179 രൂ​പ​യ്ക്കു 23,800 സെ​ക്ക​ൻ​ഡ് ഏ​തു നെ​റ്റ്വ​ർ​ക്കി​ലേ​ക്കും സൗ​ജ​ന്യ കോ​ൾ അ​നു​വ​ദി​ക്കു​ന്ന പു​തി​യ ഓ​ഫ​റും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!