Trending Now

കോന്നിയില്‍ കോൺഗ്രസ്( എ )ഗ്രൂപ്പിന്‍റെ രഹസ്യയോഗം നടന്നു

കോന്നി താലൂക്കില്‍ വിതരണം ചെയ്ത പട്ടയങ്ങള്‍ അംഗീകാരം ഇല്ലാത്ത കാരണത്താല്‍ റദ്ദാക്കിയ സംഭവത്തില്‍ മുന്‍ മന്ത്രിയും കോന്നി എം എല്‍ എ യുമായ അടൂര്‍ പ്രകാശിന് പൂര്‍ണ്ണ പിന്തുണ നല്‍കുവാന്‍ യോഗത്തില്‍ തീരുമാനം ഉണ്ടായി .എന്നാല്‍ അടൂര്‍ പ്രകാശിന്‍റെ ഏക പക്ഷീയമായ നടപടികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് കോണ്‍ഗ്രസ് എ ഗ്രൂപ്പ്‌ രഹസ്യ യോഗം ചേര്‍ന്ന് ഏതാനും തീരുമാനം കൈകൊണ്ടു .ഡി സി സി നേതൃത്വം ഡി കെ ടിഎഫ് കമ്മറ്റി എന്ന നിലയില്‍ വിളിച്ചു ചേര്‍ത്ത എ ഗ്രൂപ്പ്‌ നേതാക്കളുടെ രഹസ്യ യോഗത്തിലാണ് തീരുമാനം എടുത്തത്‌ .പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടികള്‍ക്ക് എതിരെ സമരം നടത്തുമെന്നുള്ള അടൂര്‍ പ്രകാശിന്റെ പ്രസ്താവന എ വിഭാഗത്തിനു നീരസം ഉണ്ടാക്കിയിട്ടുണ്ട് .യു ഡി എഫ് സമരം നടത്തുമെന്ന് പറഞ്ഞു എങ്കിലും തീരുമാനം ഉണ്ടായിട്ടില്ല .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!