കോന്നി ഗവ. മെഡിക്കൽ കോളേജിലെ ഒ പി പ്രവര്‍ത്തനം ഇങ്ങനെ

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജില്‍ ജനറൽ മെഡിസിൻ, സർജറി, അസ്ഥിരോഗം, നേത്രരോഗം, ഇ.എൻ.ടി., ദന്തവിഭാഗം എന്നിവയുടെ സേവനമാണ് ആഴ്ചയിൽ ഒരു ദിവസം വീതം ലഭിക്കുന്നത്. മെഡിക്കൽ കോളേജിലേക്ക് ഇതിനായി 12 ഡോക്ടർമാരെ ആരോഗ്യവകുപ്പ് നിയമിച്ചു. രാവിലെ ഒൻപത് മുതൽ ഒരുമണിവരെയാണ് ഒ.പി.യുടെ സമയം.

തിങ്കളാഴ്ച ദിവസം ജനറൽ മെഡിസിനും, ചൊവ്വാഴ്ച ജനറൽ സർജറിയും, ബുധനാഴ്ച ശിശുരോഗ വിഭാഗവും, വ്യാഴാഴ്ച അസ്ഥിരോഗ വിഭാഗവും, വെള്ളിയാഴ്ച ഇഎൻടിയും, ശനിയാഴ്ച ഒഫ്ത്താൽമോളജി, ഡെന്റൽ ഒപിയും പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ ലോക്കൽ ഒപി മാത്രമായാണ് പ്രവർത്തിക്കുക. റഫറൽ ആശുപത്രിയായി പ്രഖ്യാപിക്കുന്നതു വരെ എല്ലാവർക്കും ഒപിയിൽ പരിശോധന ഉണ്ടാകും. ഒപിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്ക് മരുന്ന് സൗജന്യമായി നൽകും. ഫാർമസിയും പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!