മാമാങ്കത്തിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം

 

മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന മാമാങ്കത്തിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം. 12നും 19നും ഇടയില്‍ പ്രായമുള്ളവരെയാണ് തേടുന്നത്. കളരിപ്പയറ്റ് പഠിച്ചിട്ടുള്ളവര്‍ക്ക് പ്രാമുഖ്യം നല്‍കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവസരമുണ്ട്. മറ്റ് ആയോധന കലകള്‍ അഭ്യസിച്ചവര്‍ക്കും അപേക്ഷിക്കാം. ഫോട്ടോയും മറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോയും അടക്കം maamaankammovie@gmail.com എന്ന ഇമെയ്ല്‍ വിലാസത്തില്‍ അയക്കാം.
മമ്മൂട്ടി നായകനാകുന്ന ചിത്രം ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം ചാവേറുകളുടെ കഥയാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!