വി കോട്ടയം അമ്പാടി ഗ്രാനൈറ്റ് ഉടമ പട്ടേല്‍ സദാനന്ദന്‍ ഒരു ഭീകര ജീവി അല്ല : സംഭാവനയായി നല്‍കുന്നത് ലക്ഷങ്ങള്‍

വി കോട്ടയം അഥവാ വള്ളിക്കോട് കോട്ടയം .തലയുയര്‍ത്തി നിന്ന തുടിയുരിളി പാറ യുടെ നെഞ്ചകം പിളര്‍ത്തിയ സമുദായ നേതാവിന്‍റെ പിതാവ് അമ്പാടി ഗ്രാനൈറ്റ് ഉടമ പട്ടേല്‍ സദാനന്ദന്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയ സംഭാവനയുടെ കണക്കുകള്‍ ഞെട്ടിക്കുന്നത് .ലക്ഷകണക്കിന് രൂപാ സംഭാവനയായി നല്‍കിയവരില്‍ ജില്ലയിലെ പ്രമുഖ പറ മട ഉടമയായി സദാനന്ദന്‍ മാറുന്നു .കോടികളുടെ പാറ പൊട്ടിച്ചു കടത്തുമ്പോള്‍ എല്ലാത്തിനും പിന്താങ്ങുന്ന ആളുകള്‍ അല്ലെങ്കില്‍ സംഘടനകള്‍ വിവിധ ആവശ്യത്തിനു വാങ്ങിയ സംഭാവനകളുടെ കണക്കുകള്‍ പുറത്തു വിടുക വഴി ഈ പാറ മട ഉടമ നിയമത്തിനു മുന്നില്‍ അകപ്പെടുകയാണ് .റവ ന്യൂ ഭൂമിയിലെ കോടികണക്കിന് രൂപയുടെ പാറ പലപ്പോഴായി കടത്തി .പിഴ മാത്രം അഞ്ചു കോടിക്ക് അടുത്ത് അടയ്ക്കുവാന്‍ മുന്‍പ് നോട്ടീസ് കിട്ടി .ആ ഇനത്തില്‍ ഉപദ്രവിക്കരുത് എന്ന് പറഞ്ഞു ജില്ലയിലെ മുതിര്‍ന്ന റവന്യൂ ജീവനക്കാര്‍ വാങ്ങിയ പണവും ,രാഷ്ടീയ കഷികളും നേതാക്കളും വാങ്ങിയ ലക്ഷങ്ങളുടെ കണക്കും നിരത്തിയില്ല .പകരം സമുദായ സംഘടനകള്‍ ,ക്ഷേത്രം ,സന്നദ്ധ സംഘടനകള്‍ ,സ്കൂള്‍ ,പള്ളികള്‍ ,വായനശാല ,ക്ലബ്‌ എന്നിവര്‍ വാങ്ങിയ സംഭാവയുടെ കണക്കുകള്‍ അച്ചു നിരത്താന്‍ സദാനന്ദന്‍ നിരത്തി .ഇതിലൂടെ ലക്ഷങ്ങളുടെ കണക്കു പുറത്തു വന്നു .
ഒരു ഗ്രാമത്തിലെ ജീവ നാടിയായിരുന്ന പാറ യാണ് പകുതിയില്‍ കൂടുതല്‍ പൊട്ടിച്ചു കടത്തിയത് .ഇത് വഴിയുള്ള മുപ്രമന്‍ റോഡു സ്വന്തം എന്ന പോലെ ഉപയോഗിക്കുന്നു .തടി വെട്ടില്‍ നിന്നും പാറ മടയിലെക്കും അതിലൂടെ ക്രഷര്‍ ഗ്രാനൈറ്റ് വ്യവസായതിലെക്കും ഉള്ള സദാനന്ദന്‍റെ വളര്‍ച്ചക്ക് കൂട്ട് നിന്ന ഏതാനും സംഘടനയുടെ പേരുകള്‍ മാത്രം വെളിപ്പെടുത്തി .കോടികണക്കിന് രൂപയുടെ പാറ ഇവിടെ ഉണ്ടായിരുന്നു .യാതൊരു നിയന്ത്രണവും ഇല്ലാതെ പാറ ഘനനം നടക്കുമ്പോള്‍ സമരമോ പ്രതിക്ഷേധ മോ ഉണ്ടാകാതെ ഇരിക്കുവാന്‍ ആര് ചെന്ന് സഹായം ചോദിച്ചാലും ഉള്ളതില്‍ ഒരു വിഹിതം നല്‍കും ഈ മാന്യ ദേഹം .അതിനാല്‍ സമരങ്ങള്‍ ഉണ്ടാകാറില്ല .ഈ അടുത്ത സമയത്ത് തല പൊക്കിയ ഗ്രാമ രക്ഷാ സമിതി നിരന്തരം ഉപദ്രവിക്കുന്നതായി പാറ മട ഉടമ പറയുന്നു .താന്‍ ഒരു ഭീകര ജീവി അല്ല എന്നും കയ്യറിഞ്ഞു സഹായിക്കുന്നവന്‍ ആണ് എന്നും സദാനന്ദന്‍ പറയുന്നു . ഒരു പാറ മട അല്ലെങ്കില്‍ ക്രഷര്‍ യൂനിറ്റ് ഉടമയുടെ വിങ്ങുന്ന ഹൃദയം വാര്‍ത്താ മാധ്യമ പ്രവര്‍ത്തകര്‍ കണ്ടു .ആ വെളിപ്പെടുത്തല്‍ സംഭാവനയുടെ കണക്കു ആണ് .ഇങ്ങനെ ഒരു വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കുവാന്‍ സദാനന്ദനെ ഉപദേശിച്ചവര്‍ ഒരു കെണിയാണ്‌ ഒരുക്കി നല്‍കിയത് .ഈ സംഭാവനകളുടെ കണക്കുകള്‍ കൂട്ടിയാല്‍ ലക്ഷങ്ങള്‍ വരും .വി കോട്ടയം പാറ മടയെ പോഷിപ്പിച്ചവരുടെ പേരുകള്‍

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!