തുലാവര്‍ഷ മഴയില്‍ കോന്നിയില്‍ വ്യാപക നാശം

കോന്നി:കാല വര്‍ഷക്കെടുതിയില്‍ പ്രമാടം പഞ്ചായത്തിലെ വകയാര്‍ കരിം കുടുക്ക ,വത്തിക്കാന്‍ എന്നിവിടെ വ്യാപക നാശനഷ്ടം .വകയാര്‍ 12,13 വാര്‍ഡുകളില്‍ കൃഷിക്കും ,വീടുകള്‍ക്കും നാശം ഉണ്ടായി .കരിംകുടുക്ക മേലെ പുതു പറമ്പില്‍ ജെയിംസിന്‍റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു .വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു റോഡില്‍ പതിച്ചു .ആളപായം ഉണ്ടായില്ല .കനത്ത മഴ രണ്ടു ദിവസമായി തുടരുന്നു .കഷ്ട നഷ്ടം ഉണ്ടായവര്‍ക്ക് ധനസഹായം അടിയന്തിരമായി വിതരണം ചെയ്യണം എന്ന് ആവശ്യം ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!