കോന്നി അട്ടച്ചാക്കല്‍ ഏലായില്‍ വിത ഉത്സവം നടന്നു

 

മണ്ണും മനസ്സും ഒന്നായി .കര്‍ഷകരുടെ കിനാക്കള്‍ മണ്ണില്‍ വളരുന്നു .അട്ടച്ചാക്കല്‍ ഏലായില്‍ വിത ഉത്സവം നടന്നു .പതിനാലു ഏക്കര്‍ വയലിലാണ് ഇത്തവണ കൃഷി ഇറക്കിയത് .ഉമ നെല്‍ വിത്തുകള്‍ വാരി വിതറിയപ്പോള്‍ കാര്‍ഷിക മനം നിറഞ്ഞു .മൂന്ന് മാസത്തിന് ഉള്ളില്‍ വിളവു കൊയ്യാന്‍ പാകമാകുന്ന വിത്താണ് ഉമ
കോന്നി കൃഷി ഭവനില്‍ നിന്നുള്ള സഹകരണം ഉണ്ടായതോടെ കൃഷി ഇറക്കുവാന്‍ കര്‍ഷകര്‍ തയാറായി .ഉഴുതു മറിക്കുവാന്‍ യന്ത്ര സഹായം കിട്ടി .കൃഷി നിലച്ച പല എലായിലും യന്ത്രം കയറി ഇറങ്ങിയപ്പോള്‍ നെല്‍ വിത്തിനെ സ്വീകരിക്കാന്‍ മണ്ണ് പാകമായി കൊടുത്തു .ഒരു കണ്ടത്തില്‍ നിന്നും എഴുപതു കിലോ വിളഞ്ഞ നെല്ല് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു .പത്തനംതിട്ട ജില്ലയില്‍ നെല്‍ വിത്തുകള്‍ കിട്ടുവാന്‍ പ്രയാസം ഉണ്ടെങ്കിലും അട്ടച്ചാക്കല്‍ ഏലായില്‍ വിതയ്ക്കുവാന്‍ ഉള്ള മുഴുവന്‍ വിത്തും കൃഷിഭവനിലൂടെ ലഭിച്ചു .വിത്തും വളവും നിര്‍ദേശവും കിട്ടിയതോടെ എല്ലാ ഏലായിലും ഇക്കുറി കൃഷി നടന്നു .പത്തു വയസ്സുകാരന്‍ മുതല്‍ എണ്‍പത്തി ഒന്‍പതു വയസ്സുകാരന്‍ വരെ കാര്‍ഷികനന്മ വാരി വിതറി .വിതയ്ക്കാനും കൊയ്യാനും പാറ്റിയ്ക്കുന്നതിനും പൂര്‍ണ്ണമായും യന്ത്ര സഹായം ലഭിച്ചാല്‍ കോന്നിയില്‍ കൃഷി നിന്ന ഏലാകളില്‍ കൃഷി ചെയ്യുവാന്‍ കര്‍ഷകര്‍ തയാറാണ് .കര്‍ഷക സമിതികള്‍ക്ക് കൃഷി ഭവന്‍ രൂപം നല്‍കിയതോടെ സ്വന്തം ആവശ്യത്തിനും പുറത്തു കൊടുക്കുവാനും നെല്‍ കിട്ടും .വിഷം ഇല്ലാത്ത ചോറ് ഉണ്ണുവാന്‍ ഉള്ള ഉത്സാഹത്തിലാണ് കാര്‍ഷിക സമിതികള്‍ .ചോറ് പൊലിമ കുറവുള്ള ഇനമാണ്‌ ഉമ നെല്‍ എങ്കിലും കൂടുതല്‍ വിളവു കിട്ടും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!