കോന്നി പുഴുത്തു നാറുന്നു :പുഴു ,ഈച്ച ,ദുര്‍ഗന്ധം ,പകര്‍ച്ചവ്യാധി

കോന്നി ടൌണില്‍ മാലിന്യം കുന്നു കൂടി .പുതിയ കെ എസ് ആര്‍ ടി സി ഡിപ്പോ യുടെ പ്രവേശന കവാടത്തിലാണ് മാലിന്യം തള്ളുന്നത് .മാസാവഷിഷ്ടം ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു .കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കാല്‍ നട യാത്രികര്‍ക്കും ടാക്സി ഡ്രൈവര്‍മാരുമാണ് ഇത് മൂല്ലം വിഷമിക്കുന്നത് .രാത്രിയാമങ്ങളില്‍ വാഹനങ്ങളില്‍ മാലിന്യം കൊണ്ട് തള്ളുകയാണ് .ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും പരാതി നല്‍കിയെങ്കിലും മാലിന്യം തള്ളുന്ന ആളുകളെ കണ്ടെതുവാണോ ഇവിടെ നിന്നും മാലിന്യം നീക്കം ചെയ്യുവാനോ കഴിഞ്ഞില്ല .കോന്നി നാരായണ പുരം മാര്‍ക്കെറ്റില്‍ മാലിന്യം ശേഖരിക്കാന്‍ തൊഴിലാളികള്‍ ഉണ്ട് .ഇവര്‍ കച്ചവട സ്ഥാപങ്ങളില്‍ നേരിട്ട് എത്തി മാലിന്യം ശേഖരിച്ചു സംസ്കരിക്കും .എന്നാല്‍ ഈ കാണുന്ന സ്ഥലത്തെ മാലിന്യം നിര്‍മാര്‍ജനം ചെയ്യുവാന്‍ ഉള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചു നല്‍കിയില്ല .ഇറച്ചി അവശിഷ്ടം ,മൃഗ കുടല്‍ ,മറ്റു പച്ചകറി മാലിന്യം എന്നിവ യാണ് ഇവിടെ കൂടുതല്‍ ഉള്ളത് .മാലിന്യം ഇങ്ങനെ തള്ളുന്നവര്‍ക്ക് എതിരെ പിഴ ശിക്ഷ ചുമത്താന്‍ പഞ്ചായത്തിന് അധികാരം ഉണ്ട് .എന്നാല്‍ രാത്രിയില്‍ മാലിന്യം തല്ലുന്നവരെ കണ്ടെത്താന്‍ ഇവിടെ ക്യാമറ സജീകരണം ഒരുക്കാനും കഴിഞ്ഞില്ല .കോന്നി ടൌണില്‍ ഇങ്ങനെ മാലിന്യം കുമിഞ്ഞു കൂടി ദുര്‍ഗന്ധം വമിചെങ്കിലും നീക്കം ചെയ്യുവാന്‍ പഞ്ചായത്തിന് കഴിഞ്ഞില്ല .കോന്നി ടൌണിലെ ഹൃദയ ഭാഗം ചീഞ്ഞു നാറുമ്പോള്‍ മൂക്ക് പൊത്താതെ ഇതുവഴി പോകുവാന്‍ കഴിയില്ല എന്ന് കച്ചവടക്കാര്‍ പറയുന്നു .
സമീപ വാസി പത്തോളം പരാതികള്‍ പഞ്ചായത്തിന് നല്‍കി .ഒന്നിനും മറുപടി പോലും കിട്ടിയില്ല .അവധി ദിനമായ ഞായറാഴ്ചകളില്‍ പകല്‍ പോലും മാലിന്യം ഇവിടെ തള്ളുന്നവര്‍ ഉണ്ട് .കോഴി കുടല്‍ അടക്കം പുഴുവരിച്ചു .ഈച്ചയും കൊതുകും പെരുകി .ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!