ആ​റ​ന്മു​ള​യി​ൽ പ​മ്പാ ന​ദി​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു

 

ആ​റ​ന്മു​ള​യി​ൽ പ​മ്പാ ന​ദി​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. മാ​ല​ക്ക​ര​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മെ​ഴു​വേ​ലി സ്വ​ദേ​ശി​ക​ളാ​യ സൗ​ജി​ത്, വി​ഷ്ണു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ആ​റു​പേ​ര​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി സം​ഘ​മാ​ണ് ഇ​വി​ടെ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. സൗ​ജി​തും വി​ഷ്ണു​വും ഒ​ഴു​ക്കി​ല്‍​പെ​ട്ട​തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ ബ​ഹ​ളം​വ​ച്ചു. ഇ​തോ​ടെ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. എ​ന്നാ​ൽ സൗ​ജി​തി​നെ​യും വി​ഷ്ണു​വി​നെ​യും ജീ​വ​നോ​ടെ ക​ര​യ്ക്കെ​ത്തി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!