ആറന്മുള ഉതൃട്ടാതി ജലോത്സവം നാളെ:കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ തത്സമയം

ആറന്മുള ഉതൃട്ടാതി ജലോത്സവത്തോടനുബന്ധിച്ചുള്ള ജലമേള നാളെ ഉച്ചയ്ക്ക് 1.30ന് ആറന്മുള സത്രക്കടവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി ശശിധരന്‍ പിള്ള അധ്യക്ഷത വഹിക്കും. ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പ്രശസ്ത സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന് രാമപുരത്ത് വാര്യര്‍ അവാര്‍ഡ് സമ്മാനിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. വഞ്ചിപ്പാട്ട് ആചാര്യന്മാരെ വീണാ ജോര്‍ജ് എം.എല്‍.എയും പള്ളിയോട ശില്‍പികളെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ആദരിക്കും. എന്‍.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ വള്ളംകളി വിജയികള്‍ക്ക് മന്നം ട്രോഫി സമ്മാനിക്കും. എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ രാജു എബ്രഹാം, അടൂര്‍ പ്രകാശ്, ചിറ്റയം ഗോപകുമാര്‍, കെ.കെ. രാമചന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍, പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് കെ.പി സോമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ആറന്മുള കളി തുടക്കം മുതല്‍” കോന്നി വാര്‍ത്ത ഡോട്ട് കോമില്‍”  തല്‍സമയം സംപ്രേഷണം ചെയ്യും .6 ക്യാമറകള്‍ ഇതിനായി സജ്ജികരിച്ചിട്ടുണ്ട്.മല്‍സര വള്ളംകളി ആരംഭിക്കുന്ന നിക്ഷേപമാലിയില്‍ നിന്ന് പള്ളിയോടങ്ങള്‍ പുറപ്പെട്ടു ഫിനിഷിങ് പോയന്‍റില്‍ എത്തുന്നത്‌ വരെയുള്ള ദൃശ്യങ്ങള്‍ തല്‍സമയം കാണാം.ജിമ്മി ജിബ് ക്യാമറ ഉപയോഗിച്ച് മുകളില്‍ നിന്നും ഷൂട്ടിംഗ് നടത്തുവാനുള്ള ക്രെമീകരണം പൂര്‍ത്തിയായി .ഉച്ചക്ക് 1.30 ന് ആരംഭിക്കുന്ന പരിപാടി വള്ളംകളിയുടെ സമാപനം വരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!