ഗര്‍ഭിണികള്‍ക്ക് സ്മാര്‍ട്ട്‌ വളകളില്‍ അവസരം


ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വേണ്ട വിധത്തിലുള്ള പരിചരണം കിട്ടാതെയും ശിശുമരണവുമായി ബന്ധപ്പെട്ട് മരണം വരെ സംഭവിക്കാറുമുണ്ട്.ഇവര്‍ക്കായി ഒരു പുത്തന്‍ സാങ്കേതികക വിദ്യയുമായി വന്നിരിക്കുകയാണ്.ആവശ്യമായ വിവരങ്ങളും ചുറ്റുമുള്ള അന്തരീക്ഷ മലിനീകരണത്തെ കുറിച്ചുള്ള വിവരങ്ങളും ഇനി സ്വന്തം കൈകളിലേക്കെത്തും.ഒരു വളയുടെ രൂപത്തില്‍.
ഇതിനായി സ്മാര്‍ട്ട് വളകളാണ് ഒരുങ്ങുന്നത്. ഇന്റല്‍ സോഷ്യല്‍ ബിസിനസെന്ന കമ്പനിയാണ് വര്‍ണാഭമായ വളകള്‍ പോലുള്ള സ്മാര്‍ട്ട് വെയറബിള്‍ ഡിവൈസ് നിര്‍മിച്ചിരിക്കുന്നത്.വാട്ടര്‍ റെസിസ്റ്റന്റും ഗര്‍ഭാവസ്ഥയുടെ കാലയളവ് മുഴുവന്‍ ചാര്‍ജ് ചെയ്യേണ്ടാത്തതുമായ ദീര്‍ഘകാല ബാറ്ററിയാണ് ഈ ഉപകരണത്തിനുള്ളത്. പ്രവര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷനും ആവശ്യമില്ല.
വളയില്‍ ആഴ്ച തോറും പ്രാദേശിക ഭാഷയില്‍ സന്ദേശങ്ങള്‍ എത്തിക്കാനാവും.എന്തു ഭക്ഷണം കഴിക്കണം, എപ്പോള്‍ ഡോക്ടറെ കാണണം എന്നൊക്കെ കൃത്യസമയത്ത് ഈ വള അറിയിക്കും.മാത്രമല്ല, പാചകം ചെയ്യുമ്പോള്‍ ഉയര്‍ന്ന അളവിലുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് പുക ഉണ്ടാവുകയാണെങ്കില്‍ അലാറം പ്രവര്‍ത്തിക്കുകയും ചെയ്യും.
ഉപകരണം റീചാര്‍ജ് ചെയ്യാനും വീണ്ടും ഉപയോഗിക്കാനുമാകും. 750 രൂപ മുതല്‍ 1000 രൂപ വരെ വിലയുള്ള ഈ ഉപകരണം. ഇന്ത്യയിലും ബംഗ്ലദേശിലും വിറ്റഴിക്കും. ഇന്റല്‍ കോര്‍പറേഷന്റെ സംയുക്ത സംരംഭമായ ഇന്റല്‍ സോഷ്യല്‍ ബിസിനസ്സ് ബംഗ്ലദേശ്, ലാഭം പ്രതീക്ഷിക്കാതെ പ്രവര്‍ത്തിക്കുന്ന ഗ്രിമീന്‍ ട്രസ്റ്റ് എന്നിവ ചേര്‍ന്നാണ് നിര്‍മാണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!