കൊച്ചി മെട്രോ: പ്രധാനമന്ത്രി എത്തുമ്പോള്‍ ഓടും

Prime Minister Modi to Inaugurate Kochi Metro Rail, Says CM

കൊച്ചി മെട്രോ പ്രധാനമന്ത്രിതന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതാണ് ഉചിതമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഉദ്ഘാടനത്തിന്റെ തീയതി ഉടന്‍ അറിയാനാകും. ഇക്കാര്യത്തില്‍ യാതൊരു വിധ ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. ആലുവ എംഎൽഎ അൻവർ സാദത്താണു കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയം നിയമസഭയിൽ ഉന്നയിച്ചത്.

ഇതിനു നൽകിയ മറുപടിയിലാണ് പ്രധാനമന്ത്രി തന്നെ മെട്രോ ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!