തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലും മികച്ച പ്രതികരണം . പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി . മൂന്ന് മുന്നണികളും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു .ഉച്ചയ്ക്ക് രണ്ട് ഇരുപതു വരെ 51.95 ശതമാനം വോട്ടു രേഖപ്പെടുത്തി . വോട്ടിങ് മെഷീനിൽ നോട്ട (NOTA)യും വിവിപാറ്റ് മെഷീനുമുണ്ടാകിയില്ല . ഉച്ചയ്ക്ക് മുന്‍പേ പരമാവധി വോട്ടര്‍മാര്‍ ബൂത്തില്‍ എത്തി വോട്ടു രേഖപ്പെടുത്തി . ശേഷിക്കുന്നവര്‍ വോട്ടു രേഖപ്പെടുത്താന്‍ വന്നു കൊണ്ടിരിക്കുന്നു . പൊതു അവധി ദിനം ആണെങ്കിലും ജോലിയ്ക്ക് പോകാന്‍ ഉള്ളവര്‍ രാവിലെ തന്നെ ബൂത്തില്‍ എത്തി വോട്ടു രേഖപ്പെടുത്തി . രാവിലെ എട്ടു മണിയ്ക്ക് ശേഷം വോട്ടു രേഖപ്പെടുത്തുവാന്‍ പല സ്ഥലത്തും നീണ്ട നിരയുണ്ടായിരുന്നു . വോട്ടര്‍മാര്‍ക്ക് ആവശ്യം…
Read More