ജില്ലയുടെ ശുചിത്വ ഘടകങ്ങള്‍ വിലയിരുത്താന്‍ സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍-2021 ന് തുടക്കമായി

ജില്ലയുടെ ശുചിത്വ ഘടകങ്ങള്‍ വിലയിരുത്താന്‍ സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍-2021 ന് തുടക്കമായി വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയിലൂടെ വിലയിരുത്തി റാങ്ക് നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് സര്‍വേഷന്‍ (ഗ്രാമീണ്‍)-2021 ന് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ചന്തകള്‍, പഞ്ചായത്ത് ഓഫീസ്, പൊതു മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍, പൊതുഇടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, ശുചിത്വ-മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ എന്നിങ്ങനെയുള്ള മത്സരാധിഷ്ഠിതമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാതല സര്‍വേയിലൂടെയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.   പൊതു ഇടങ്ങളിലെ ശുചിത്വത്തിന്റെ നേരിട്ടുള്ള വിലയിരുത്തല്‍, ഓണ്‍ലൈനിലൂടെയും നേരിട്ടുമുള്ള പൊതുജനങ്ങളുടെയും പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങള്‍, ശുചിത്വ മാനദണ്ഡങ്ങളിലെ സേവന നിലവാരത്തിന്റെ പുരോഗതി എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി ആകെ 1000 മാര്‍ക്കിനാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. ഉദ്ദേശ്യലക്ഷ്യങ്ങള്‍ സ്വച്ഛ് ഭാരത് മിഷന്‍(ഗ്രാമീണ്‍) മാനദണ്ഡങ്ങളില്‍…

Read More