അരുവാപ്പുലം- ഐരവണ്‍ പാലം നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടി തുടങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം – ഐരവണ്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐരവണ്‍ പാലത്തിന്‍റെ നിര്‍മാണത്തിന് മുന്നോടിയായി അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടി തുടങ്ങി. എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതിക അനുമതി ലഭ്യമായാല്‍ ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്ന് എംഎല്‍എ പറഞ്ഞു. എത്രയും വേഗം പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. 12.25 കോടി രൂപയുടെ ഭരണാനുമതിയാണ് പാലത്തിന് ലഭിച്ചത്. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. പഞ്ചായത്ത് ആസ്ഥിയായ വസ്തുവിലാണ് പാലം നിര്‍മിക്കുക. അതിനാല്‍ എല്‍.എസ്.ജി.ഡി. എന്‍ജിനീയറിംഗ് വിഭാഗം മേല്‍നോട്ടം നിര്‍വഹിക്കും. അരുവാപ്പുലം പഞ്ചായത്തിലെ നാലു വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്ന ഐരവണ്‍ പ്രദേശത്തെ ആളുകള്‍ക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുര്‍വേദ –…

Read More