വടശേരിക്കരയില്‍ മഹാശോഭ യാത്ര നടത്തി

ഗോപൂജയും പമ്പാനദിയിൽ നദീവന്ദനവും നടന്നു konnivartha.com: ആഘോഷ പെരുമയോടെ വടശേരിക്കര ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭ യാത്ര നടത്തി. വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് തീർത്ഥാടന പള്ളി വികാരി ജോജി ജോർജ്ജ് ഫിലിപ് ഉദ്ഘാടനം ചെയ്തു. കൃഷ്ണ ജൻമദിനം പ്രമാണിച്ച് രാവിലെ ഗോപൂജയും പമ്പാനദിയിൽ നദീവന്ദനവും നടത്തി. തുടർന്ന് ഇടത്തറ, പേഴുംപാറ, കടമാൻകുന്ന്, മാടമൺ , പെരുമ്പേകാവ്, ചമ്പോൺ, തെക്കുംമല, കുമ്പളത്താമൺ, അമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ശോഭ യാത്രകൾ പ്രയാർ മഹാ വിഷ്ണു ക്ഷേത്രത്തിൽ സംഗമിച്ച് മഹാ ശോഭയാത്രയായി ചെറുകാവ് ദേവീക്ഷേത്രാങ്കണത്തിലെത്തി ഉറിയടിക്ക് ശേഷം അവസാനിക്കുകയായിരുന്നു. ശോഭയാത്രക്ക് സ്വാഗത സംഘം രക്ഷാധികാരിയായ വടശേരിക്കര പഞ്ചായത്ത് അംഗം ജോർജ്ജ് കുട്ടി വാഴപ്പിള്ളേത്ത്, അധ്യക്ഷൻ പി ആർ ബാലൻ, ബാലഗോകുലം താലൂക്ക് കാര്യദർശി രാജേഷ് കുമാർ, ബി ജെ പി പഞ്ചായത്തു പ്രസിഡണ്ട് വാസുദേവൻ അമ്പാട്ട്, ആഘോഷ പ്രമുഖ് സുഭാഷ് കുമാർ…

Read More

ഉണ്ണിക്കണ്ണന്‍റെ കമനീയകാന്തിയില്‍ മഹാ ശോഭായാത്ര നടന്നു

  konnivartha.com: ശ്രീകൃഷ്‌ണജയന്തിയോടനുബന്ധിച്ച്‌ ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തിൽ നാടെങ്ങും ശോഭായാത്രകൾ നടന്നു.ശ്രീകൃഷ്ണഭഗവാന്‍റെ ജന്മാഷ്ടമി നാളിൽ നഗരവീഥികൾ കീഴടക്കി അമ്പാടിക്കണ്ണൻമാരും രാധമാരും.ചിരിതൂകി കളിയാടി നടന്നുനീങ്ങുന്ന ഉണ്ണികണ്ണൻമാരെയും രാധമാരെയും കാണാനായി അനേകായിരങ്ങള്‍ ആണ് ഒഴുകിയെത്തിയത് ഉണ്ണികണ്ണന്മാരും രാധമാരും അണിനിരന്ന നിശ്ചല ദൃശ്യങ്ങളോടെയുള്ള വിപുലമായ ശോഭയാത്രകൾക്ക് പുറമെ സാംസ്‌കാരിക സംഗമങ്ങള്‍, ഗോപൂജ, ഉറിയടി,പ്രഭാതഭേരി, ഗോപികാനൃത്തം തുടങ്ങി വിവിധപരിപാടികള്‍ നടന്നു. കോന്നിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന ശോഭായാത്രകള്‍ കോന്നി മഠത്തില്‍ കാവില്‍ സംഘമിച്ചു മഹാ ശോഭായാത്രയായി കോന്നി നഗരം ചുറ്റി കോന്നി മങ്ങാരം ഇളങ്ങവട്ടം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു . ഇവിടെ ഉറിയടിയും അവില്‍ പ്രസാദവും നടന്നു .

Read More