ആറന്മുള ഉതൃട്ടാതി വള്ളംകളി : പത്തനംതിട്ട ജില്ലയ്ക്ക് സെപ്റ്റംബര്‍ 9 ന് (ചൊവ്വ) അവധി konnivartha.com: ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി,പൊഫഷണല്‍ കോളജ് ഉള്‍പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 9 (ചൊവ്വ) ന് പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷയ്ക്കും യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കും അവധി ബാധകമല്ല.
Read Moreടാഗ്: pathanamthitta
കോന്നി മണ്ഡലത്തിൽ നേതൃത്വത്തിനെ തെരഞ്ഞെടുക്കാൻ കേരള കോൺഗ്രസ് (എം)
konnivartha.com/ പത്തനംതിട്ട : പിളരുംതോറും വളരും എന്ന് ഖ്യാതിയുള്ള കേരള കോൺഗ്രസ് മാണി വിഭാഗത്തിൽനിന്ന് പത്തനംതിട്ട ജില്ലാ സംഘടനാകാര്യ ജനറൽ സെക്രട്ടറിയും കോന്നി നിയോജകമണ്ഡലത്തിലെ പാർട്ടിയുടെ സമുന്നതനേതാവുമായ എബ്രഹാം വാഴയിൽ കഴിഞ്ഞദിവസം കേന്ദ്ര നേതൃത്വവുമായുള്ള അസാരാസ്യങ്ങളെ തുടർന്ന് രാജി വെച്ചിരുന്നു. വന്യമൃഗ ശല്യം, തെരുവുനായ് ശല്യം, കർഷക താൽപര്യം എന്നിവ ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യപ്പെട്ട് പാർട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിട്ടും ഭരണപരമായി ഇടപെടൽ നടത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നും പാർട്ടി അണികൾക്ക് എൽഡിഎഫിൽ യാതൊരുവിധ തരത്തിലുള്ള സ്വീകാര്യതയും ലഭിക്കുന്നില്ല എന്നും ഏബ്രഹാം വാഴയിൽ ആരോപിച്ചിരുന്നു . തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരുന്ന ഈ സാഹചര്യത്തിൽ മലയോര മേഖലയിൽ പാർട്ടി സംവിധാനങ്ങൾക്ക് കരുത്ത് പകരുവാൻ അതീവ ശ്രദ്ധയോടെ കോന്നി നിയോജകമണ്ഡലത്തിലെ നേതൃത്വത്തിനെ തെരഞ്ഞെടുക്കാൻ തയ്യാറായിരിക്കുകയാണ് കേരള കോൺഗ്രസ്…
Read Moreകോന്നി മണ്ഡലത്തിൽ നേതൃത്വത്തിനെ തെരഞ്ഞെടുക്കാൻ കേരള കോൺഗ്രസ് (എം)
konnivartha.com/ പത്തനംതിട്ട : പിളരുംതോറും വളരും എന്ന് ഖ്യാതിയുള്ള കേരള കോൺഗ്രസ് മാണി വിഭാഗത്തിൽനിന്ന് പത്തനംതിട്ട ജില്ലാ സംഘടനാകാര്യ ജനറൽ സെക്രട്ടറിയും കോന്നി നിയോജകമണ്ഡലത്തിലെ പാർട്ടിയുടെ സമുന്നതനേതാവുമായ എബ്രഹാം വാഴയിൽ കഴിഞ്ഞദിവസം കേന്ദ്ര നേതൃത്വവുമായുള്ള അസാരാസ്യങ്ങളെ തുടർന്ന് രാജി വെച്ചിരുന്നു. വന്യമൃഗ ശല്യം, തെരുവുനായ് ശല്യം, കർഷക താൽപര്യം എന്നിവ ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യപ്പെട്ട് പാർട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിട്ടും ഭരണപരമായി ഇടപെടൽ നടത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നും പാർട്ടി അണികൾക്ക് എൽഡിഎഫിൽ യാതൊരുവിധ തരത്തിലുള്ള സ്വീകാര്യതയും ലഭിക്കുന്നില്ല എന്നും ഏബ്രഹാം വാഴയിൽ ആരോപിച്ചിരുന്നു . തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരുന്ന ഈ സാഹചര്യത്തിൽ മലയോര മേഖലയിൽ പാർട്ടി സംവിധാനങ്ങൾക്ക് കരുത്ത് പകരുവാൻ അതീവ ശ്രദ്ധയോടെ കോന്നി നിയോജകമണ്ഡലത്തിലെ നേതൃത്വത്തിനെ തെരഞ്ഞെടുക്കാൻ തയ്യാറായിരിക്കുകയാണ് കേരള കോൺഗ്രസ്…
Read Moreകാട്ടാന ആക്രമണം; വനം വകുപ്പ് ജനങ്ങളെ വെല്ലുവിളിക്കുന്നു
konnivartha.com : വനം അതിർത്തി പങ്കിടുന്ന മലയോര മേഖലയായ കോന്നി പഞ്ചായത്തിലെ അതുമ്പുംകുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കുറെ മാസങ്ങളായി തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ നടത്തുന്ന ആക്രമണത്തിൽ ദുരിതത്തിലായ ജനങ്ങളുടെ അവസ്ഥ കണ്ടില്ലന്നു നടിക്കുന്ന വനം വകുപ്പ് ജനങ്ങളെ വെല്ലുവിളിക്കുന്നതായി ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ആരോപിച്ചു. കാട്ടാന ആക്രമണത്തിൽ ദുരിതത്തിലായ ഗ്രാമവാസികളെ പങ്കെടുപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വനം വകുപ്പിൻ്റെ ഞളളൂർ മാതൃകാ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, ശ്യാം. എസ് കോന്നി, അനി സാബു, രഞ്ചു. ആർ, പ്രിയ എസ്. തമ്പി, പി.വി ജോസഫ്, സിന്ധു സന്തോഷ്, പ്രകാശ് പേരങ്ങാട്ട്, മോഹനൻ കാലായിൽ, യൂസഫ് ചേരിക്കൽ, ഡെയ്സി കൊന്നപ്പാറ, ജോളി തോമസ്, ടോണി…
Read Moreനിയന്ത്രണംവിട്ട കാർ ഇടിച്ചു: ബൈക്ക് യാത്രികന് ദാരുണാന്ത്യം
മൈലപ്രയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. റാന്നി പെരുന്നാട് മാടമൺ സ്വദേശി നന്ദു മോഹനൻ (27) ആണ് മരിച്ചത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഞായർ രാത്രി 7.30നായിരുന്നു അപകടം. ജോലികഴിഞ്ഞ് പെരുനാട് മാടമണ്ണിലുള്ള വീട്ടിലേക്ക് തിരികെ വരികയായിരുന്ന നന്ദുവിന്റെ ബൈക്കിനെ എതിർവശത്തുകൂടി അമിതവേഗതയിൽ വന്ന ബെൻസ് കാർ ഇടിക്കുകയായിരുന്നു. വണ്ടി ഓടിച്ചിരുന്നവർ ഓടി രക്ഷപ്പെട്ടു, പോലീസ് എത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. മാടമൺ പതാലിൽ പെരുംകുളത്ത് മോഹനൻ ശോഭന ദമ്പതികളുടെ മകനാണ് നന്ദു
Read Moreഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു: വീട്ടമ്മ മരിച്ചു
konnivartha.com: പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇതില്‍ വീട്ടമ്മ മരിച്ചു. പത്തനംതിട്ട കൊടുമൺ രണ്ടാം കുറ്റിയിലാണ് സംഭവം. 48 കാരി ലീലയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്. അമിതമായി ഗുളികകൾ കഴിച്ച ഭർത്താവിനെയും മകനേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ ഒരു മകൻ എറണാംകുളത്ത് ജോലി ചെയ്യുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലീലയും ഭർത്താവും മകനും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൈയ്യിൽ കിട്ടിയ ഗുളികൾ മൂന്ന് പേരും കഴിച്ചു. എന്നാൽ രാത്രി തനിക്ക് പേടിയാണെന്ന് പറഞ്ഞ് മകൻ പിന്മാറി. പിന്നീട് മകനും ഭർത്താവും ഉറങ്ങിക്കിടക്കുന്ന സമയത്ത് ലീല വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. രാവിലെ ഇവർ അയൽവാസികളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തങ്ങളും ഗുളിക കഴിച്ചെന്ന് ഇരുവരും വെളിപ്പെടുത്തിയതോടെ ഇവരെ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/07/2025 )
വനിത കമ്മീഷന് സിറ്റിംഗ് ജൂലൈ 25 ന് വനിത കമ്മീഷന് സിറ്റിംഗ് ജൂലൈ 25 ന് രാവിലെ 10 മുതല് തിരുവല്ല മാമന് മത്തായി നഗര് ഹാളില് നടക്കും. കരാര്‍ നിയമനം റാന്നി-പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില് മെഡിക്കല് ഓഫീസര്, റേഡിയോഗ്രാഫര്, സെക്യൂരിറ്റി എന്നിവരെ കരാറടിസ്ഥാനത്തില് നിയമിക്കുന്നു. ബയോഡേറ്റയും സര്ട്ടിഫിക്കറ്റും സഹിതം ജൂലൈ 21 പകല് മൂന്നിന് മുമ്പ് അപേക്ഷിക്കണം. രാത്രികാല സേവനത്തിന് സെക്യൂരിറ്റി തസ്തികയിലേക്ക് വിമുക്തഭടന്മാരെയാണ് നിയമിക്കുന്നത്. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില് താമസിക്കുന്നവര്‍ക്ക് മുന്ഗണന. ഫോണ്: 04735 240478. അതിഥി അധ്യാപക നിയമനം വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില് ലക്ചറര് ഇന് ഫിസിക്സ്, ലക്ചറര് ഇന് മാത്തമാറ്റിക്സ് തസ്തികകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില് 55 ശതമാനം മാര്ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും പി.എച്ച്.ഡി /നെറ്റ് ആണ് യോഗ്യത. ഇവയുടെ അഭാവത്തില് 55 ശതമാനം മാര്ക്കുള്ള…
Read Moreകോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം നടന്നു
konnivartha.com: എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്റ് റവന്യൂ ഭൂമിയിലാണ് ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് കാഷ്വാലിറ്റിയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്. മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും. ഇതിന് പരിഹാരമായിട്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നിലുള്ള 50 സെന്റ് റവന്യൂ ഭൂമിയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കി ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമ്മിക്കുന്നതിന് അഡ്വ. കെ…
Read Moreനവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ജൂലൈ 14 ന്
konnivartha.com: എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ജൂലൈ 14 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സ്ഥലപരിമിതിമൂലം വീർപ്പുമുട്ടിയിരുന്ന ഏനാദിമംഗലം പഞ്ചായത്ത് ഓഫിസിന്റെ പ്രവർത്തനം പുതിയ നിർമ്മാണം പൂർത്തികരിച്ചതോടെ സുഗമമായി പ്രവർത്തിക്കും. കോന്നി നിയോജക മണ്ഡലം ആസ്തി വികസന പദ്ധതി 2023-24 പ്രകാരം 65 ലക്ഷം രൂപ ചിലവിൽ 3700 ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ, സ്റ്റാൻഡിങ് കമ്മിറ്റി ഓഫീസ്,പഞ്ചായത്ത് അംഗങ്ങൾക്ക് ഇരിക്കുന്നത്തിനുള്ള മുറികൾ, LSGD അസി. എഞ്ചിനീയർ ഓഫീസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്,കുടുംബശ്രീ ഓഫീസ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. നവീകരിച്ച പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിനൊപ്പം ആധുനിക…
Read Moreകോന്നി പാറമട ദുരന്തം: മൃതദേഹം നാട്ടിലേക്ക് അയച്ചു
konnivartha.com: കോന്നി പാറമട ദുരന്തത്തില് മരിച്ച തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. നെടുമ്പാശ്ശേരിയില് നിന്ന് ഇന്ഡിഗോയുടെ 6ഇ702 വിമാനത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള് നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് കോന്നി പയ്യനാമണ് ചെങ്കളം ക്വാറിയിലാണ് പാറ ഇടിഞ്ഞ് വീണ് ഒഡീഷ സ്വദേശി അജയ് റായ്, ബീഹാര് സ്വദേശി മഹാദേവ് പ്രദാന് എന്നിവര് മരിച്ചത്. പത്തനംതിട്ട ജനറല് ആശുപത്രിയില് പോസ്റ്റ്മോര്ട്ടം നടത്തി. തുടര്ന്ന് മൃതദേഹങ്ങള് കോട്ടയത്ത് എംബാം ചെയ്തു. ഭുവനേശ്വറിനുള്ള വിമാനത്തിലാണ് നെടുമ്പാശ്ശേരിയില് നിന്ന് നാട്ടിലേക്ക് അയച്ചത്.
Read More