konnivartha.com:പൗരാണിക ആചാരങ്ങളുടെ ഓർമ്മകളുണർത്തി പഴമയുടെയും പെരുമയുടെയും ആചാരത്തിന്റെയും പിന്തുടർച്ചയാണ് തെള്ളിയൂർക്കാവ് വൃശ്ചികവാണിഭം . അന്യം നിന്നുപോകുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്ന തെള്ളിയൂർ വൃശ്ചിക വാണിഭം സമീപ പ്രദേശങ്ങളിലെ ഏറ്റവും വലിയ പാരമ്പര്യ വ്യാപാരമേളയാണ്. ചരിത്രത്തോടൊപ്പം ഭക്തിയും സംസ്കാരവും ഒന്നിക്കുന്ന തെള്ളിയൂർ വൃശ്ചിക വാണിഭം പത്തനംതിട്ടക്കാരുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ്. കേരളത്തിന്റെ സമൃദ്ധിയെ അടയാളപ്പെടുത്തിയിരിക്കുന്ന പഴമയുടെ ഈ ആഘോഷത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ക്ഷേത്രത്തിന് സമീപം ഉണക്കസ്രാവ് വിൽക്കുന്നതു മുതൽ കൗതുകകരമായ പല കാഴ്ചകളും ഇവിടെ കാണുവാനുണ്ട്. ഉണക്കസ്രാവ് വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടമാണ് ഇക്കുറി ഉണ്ടായത് .ദൂരെ സ്ഥലങ്ങളില്‍ നിന്നും അനേക ആളുകള്‍ ഉണക്കസ്രാവ് വാങ്ങാന്‍ ഇന്നും എത്തി.
Read Moreടാഗ്: pathanamthitta news
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന് വിതരണം ആരംഭിച്ചു
konnivartha.com; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിതരണോദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് കലക്ടറേറ്റിലെ ഇലക്ഷന് വെയര്‍ഹൗസ് സ്ട്രോങ് റൂമില്‍ നിര്‍വഹിച്ചു. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിങ് മെഷീന് ജില്ലാ കലക്ടറില്‍ നിന്നും പത്തനംതിട്ട നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി എന്‍ പ്രശാന്ത് കുമാര്‍ ഏറ്റുവാങ്ങി.പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം നഗരസഭകളിലെ 200 കണ്ട്രോള് യൂണിറ്റും 200 ബാലറ്റ് യൂണിറ്റും പുളിക്കീഴ്, കോയിപ്രം ബ്ലോക്കിലെ 280 കണ്ട്രോള് യൂണിറ്റും 840 ബാലറ്റ് യൂണിറ്റുമാണ് ആദ്യ ദിനം വിതരണം ചെയ്തത്. നവംബര്‍ 30 ന് മല്ലപ്പള്ളി, കോന്നി, ഇലന്തൂര്‍ ബ്ലോക്കിലെയും ഡിസംബര്‍ ഒന്നിന് പന്തളം, റാന്നി, പറക്കോട് ബ്ലോക്കിലെയും വോട്ടിംഗ് മെഷീന് വിതരണം ചെയ്യും. ഡിസംബര്‍ മൂന്ന് മുതല്‍ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന്…
Read Moreകുമ്പഴ -കോന്നി- വെട്ടൂര്‍ റോഡില്‍ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു
konnivartha.com; കുമ്പഴ -കോന്നി- വെട്ടൂര്‍ റോഡില്‍ ഡിസംബര്‍ ഒന്നുമുതല്‍ ആറു ദിവസത്തേക്ക് വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു കുമ്പഴ -കോന്നി- വെട്ടൂര്‍ റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഡിസംബര്‍ ഒന്നുമുതല്‍ ആറു ദിവസത്തേക്ക് വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. പുനലൂര്‍ – മൂവാറ്റുപുഴ റോഡ് വഴി വാഹനങ്ങള്‍ പോകണം.
Read Moreതദ്ദേശ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 21/11/2025 )
തദ്ദേശ തിരഞ്ഞെടുപ്പ്: ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചു തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും നടപടി സ്വീകരിക്കാനും ജില്ല, താലൂക്ക്തലങ്ങളില്‍ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചു. തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, മല്ലപ്പള്ളി തഹസില്‍ദാര്‍ റ്റി ബിനുരാജ്, തിരുവല്ല ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിനു ഗോപാലകൃഷ്ണന്, തിരുവല്ല താലൂക്ക് ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് പി പ്രകാശ്, തിരുവല്ല ലേബര്‍ ഓഫീസ് ഒഎ ആര് രാഹുല്‍, ചിറ്റാര്‍ പോലിസ് സ്റ്റേഷന് സിപിഒ സച്ചിന് എന്നിവരാണ് ജില്ലാതല ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡിലുള്ളത്. തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി, അടൂര്‍, കോഴഞ്ചേരി എന്നിവിടങ്ങളില്‍ ആറഗംങ്ങളടങ്ങിയ താലൂക്ക്തല ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുമുണ്ട്. നോട്ടീസ്, ബാനര്‍, ബോര്‍ഡ്, പോസ്റ്റര്‍, ചുവരെഴുത്ത്, മൈക്ക് അനൗണ്‍സ്മെന്റ്, പൊതുയോഗം, മീറ്റിംഗ്, തുടങ്ങിയ പ്രചാരണ പരിപാടിയുടെ നിയമസാധുത സ്ക്വാഡ് പരിശോധിക്കും. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. പൊതുജനം…
Read Moreതദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ 1109 നാമനിര്‍ദേശ പത്രിക ലഭിച്ചു
konnivartha.com; തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇന്ന് (നവംബര്‍ 19 ബുധന്‍) നാമനിര്‍ദേശ പത്രിക ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് എട്ടും നഗരസഭകളിലേക്ക് 16, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 99, ഗ്രാമപഞ്ചായത്തുകളിലേക്ക് 986 പത്രികയുമാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് കോയിപ്രം ഡിവിഷനില്‍ നിന്ന് രണ്ടും പുളിക്കീഴ്, മല്ലപ്പള്ളി, റാന്നി അങ്ങാടി, മലയാലപ്പുഴ, പ്രമാടം, കുളനട ഡിവിഷനില്‍ നിന്ന് ഒന്ന് വീതം നാമനിര്‍ദേശ പത്രികയും ലഭിച്ചു. ഗ്രാമപഞ്ചായത്ത്:- പ്രമാടം-70, കുന്നന്താനം-52, ആനിക്കാട്- 51 , പള്ളിക്കല്‍-46, കടപ്ര- 42, വടശേരിക്കര- 41, റാന്നി അങ്ങാടി- 36, പന്തളം തെക്കേക്കര- 35, വള്ളിക്കോട്- 35, കലഞ്ഞൂര്‍- 35, അരുവാപ്പുലം- 34, ഏഴംകുളം- 32, ഏറത്ത്- 30, നാരങ്ങാനം- 29, കവിയൂര്‍- 28, പുറമറ്റം- 27, മൈലപ്ര- 26, ഇലന്തൂര്‍- 25, കോന്നി- 24, നാറാണംമൂഴി- 24, നിരണം- 23, ആറന്മുള-…
Read Moreനെടുമ്പ്രം, കോന്നി ഐരവണ്‍ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
konnivartha.com; പട്ടയം ലഭ്യമാക്കുന്നതിന്റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. നെടുമ്പ്രം, കോന്നി ഐരവണ്‍ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് 4,10000 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മാത്രം 2,33,947 കുടുംബങ്ങള്‍ക്ക് പട്ടയം കിട്ടി. പട്ടയം മിഷന്, റവന്യൂ അസംബ്ലി എന്നിവയിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങളില്‍ ജില്ലയില്‍ പരിഹരിക്കാനാക്കാത്തവ പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പെടുത്തി വകുപ്പ് നേരിട്ട് തീര്‍പ്പാക്കുന്നു. ഡിജിറ്റല്‍ റീസര്‍വേയിലൂടെ രണ്ട് വര്‍ഷത്തിനുള്ളില്‍ 8,87000 ഹെക്ടര്‍ ഭൂമിയും 64 ലക്ഷത്തിലേറെ ലാന്‍ഡ് പാഴ്സലുകളും അളന്നു. റീസര്‍വേ നടപടി പൂര്‍ണമായും ഡിജിറ്റലാക്കിയതോടെ ഭൂമിയുടെ അളവ്, കൈമാറ്റം തുടങ്ങിയ വിവരങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമായി. രജിസ്ട്രേഷന് വകുപ്പിന്റെ പേള്‍, റവന്യൂ…
Read Moreതീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം: രാഷ്ട്രീയ പാര്‍ട്ടി യോഗം ചേര്‍ന്നു
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാതല രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് പമ്പാ ഹാളില്‍ ചേര്‍ന്നു. യോഗ്യതയുള്ള ഒരാളെയും വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കില്ലെന്നും യോഗ്യതയില്ലാത്ത ഒരാളെയും ഉള്‍പ്പെടുത്തുകയില്ല എന്നുമുള്ള ലക്ഷ്യത്തോടെയാണ് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം നടപ്പാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എല്ലാ വീടുകളിലും എന്യുമറേഷന് ഫോം വിതരണം ചെയ്യും. എന്യുമറേഷന് ഫോം പൂരിപ്പിച്ച് ബി.എല്‍.ഒമാരുടെ കൈവശം തിരികെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ബൂത്ത് ലെവല്‍ ഏജന്റ് ഉറപ്പുവരുത്തണം. എന്യുമറേഷന് ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസില്‍ കളക്ഷന്‍ സെന്ററുകള്‍ സജീകരിക്കും. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോം വിതരണം ചെയ്യും. പ്രവാസി വോട്ടര്‍മാര്‍ക്കും കോളജുകളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഫോം സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ബി.എല്‍.ഒ…
Read Moreകോന്നിയില്‍ സ്കൂൾ ബസ് അപകടത്തിലാക്കാൻ ശ്രമം: പോലീസ് അന്വേഷണം ആരംഭിച്ചു
konnivartha.com; കോന്നി ഇളകൊള്ളൂർ സെന്റ് ജോർജ് ഹൈസ്കൂളിലെ ബസ് അപകടത്തിൽപെടുത്താൻ 2 തവണ ശ്രമം നടത്തിയത് സംബന്ധിച്ചുള്ള പരാതിയില്‍ കോന്നി പോലീസ് അന്വേഷണം ആരംഭിച്ചു . സ്കൂളിലെ ഷെഡിൽ കിടന്ന മിനി ബസിന്റെ പവർ സ്റ്റിയറിങ് ഓയിൽ ടാങ്കിൽ ഇരുമ്പ് പൊടിയും സോപ്പ് ലോഷനും ഈ മാസം രണ്ടിന് ഒഴിച്ചു .പിറ്റേന്ന് രാവിലെ ഡ്രൈവർ ബസ് സ്റ്റാർട്ട് ചെയ്ത് ഓടിച്ചപ്പോൾ സ്റ്റിയറിങ് തിരിയാതെ വന്നതിനെ തുടർന്ന് മെക്കാനിക്കിനെ വരുത്തി പരിശോധന നടത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെടുന്നത്. പിന്നീട് ഓയിൽ ടാങ്ക് ഉൾപ്പെടെ മാറ്റി വച്ചു.25ന് രാത്രിയിൽ വീണ്ടും ഇതേ സംഭവമുണ്ടായി.ബസിന്റെ പമ്പിലേക്കുള്ള ഹോസ് അഴിച്ചുവിടുകയും പവർ സ്റ്റിയറിങ് ബെൽറ്റ് ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തു.അടുത്ത ദിവസം ഡ്രൈവർ ബസ് എടുക്കാനായി വന്നപ്പോഴാണ് ഇതു ശ്രദ്ധയിൽപെട്ടത്. അതിനാൽ ബസ് ഓടിച്ചില്ല. സംഭവം ശ്രദ്ധയില്‍പ്പെടാതെ ഓടിച്ചു എങ്കില്‍ റോഡില്‍ വലിയ അപകടം…
Read Moreകോന്നി നാടിന് 200 കോടിയുടെ വികസന പദ്ധതികളുമായി എം.എൽ.എ
കോന്നിയുടെ വികസന മുന്നേറ്റത്തിൻ്റെ ആറാണ്ട്: നാടിന് 200 കോടിയുടെ വികസന പദ്ധതികളുമായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. konnivartha.com; കോന്നിയുടെ വികസന മുന്നേറ്റത്തിന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നേതൃത്വമായിട്ട് 6 വർഷം പൂർത്തിയാകുന്നു. നാടിന് 200 കോടിയുടെ വികസന പദ്ധതികൾ സമ്മാനിച്ചാണ് എം.എൽ.എ വാർഷികം ആഘോഷിക്കുന്നത്. 2019 ഒക്ടോബർ 24 നാണ് അഡ്വ.കെ.യു.ജനീഷ് കുമാറിനെ എം.എൽ.എ യായി തെരഞ്ഞെടുത്തത്.28 നായിരുന്നു സത്യപ്രതിഞ്ജ .ജനപ്രതിനിധിയായി 6 വർഷം പൂർത്തിയാകുമ്പോൾ 6 ദിവസം കൊണ്ട് 200 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. അഡ്വ.പി.എ.മുഹമ്മദ് റിയാസ്, കെ.രാജൻ, വീണാ ജോർജ്ജ് ഉൾപ്പടെ നിരവധി മന്ത്രിമാരും, ജനപ്രതിനിധികളും ഉദ്ഘാടനത്തിൻ്റെ ഭാഗമാകും.നിർമ്മാണം പൂർത്തീകരിച്ചവയും, നിർമ്മാണ തുടക്കം കുറിക്കുന്നവയുമായ നിരവധി പദ്ധതികളാകും ഉദ്ഘാടനം ചെയ്യുക. ഓരോ ദിവസത്തെയും ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ ഓരോ പ്രദേശത്തും പൂർത്തിയായി വരുന്നു. ജനകീയ പങ്കാളിത്തത്തോടെ വിപുലമായ പ്രവർത്തനങ്ങളാണ് ഉദ്ഘാടനത്തിനായി നടക്കുന്നത്.…
Read Moreപത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ( 22/10/2025 )
konnivartha.com; പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ദുരന്തസാദ്ധ്യത മുൻനിർത്തി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (22/10/2025) ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
Read More