വീണ്ടും ഒരു മണ്ഡലകാലം .ഇനി വ്രത ശുദ്ധിയുടെ നാളുകള്‍ . മാലയിട്ടു ഇരുമുടികെട്ടുമായി ശരണം വിളികളോടെ അയ്യപ്പ ഭക്തര്‍ മാമല കയറി അയ്യപ്പ സന്നിധിയില്‍ എത്തുന്ന നാളുകള്‍ . ഭക്തരെ വെള്ളിയാഴ്ച 1-ന് ശേഷം പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. വൈകിട്ട് നാലിന് നിലവിലെ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറക്കും.ഭസ്മാഭിഷിക്തനായി യോഗനിദ്രയിലായിരുന്ന ഭഗവാൻ മിഴികള്‍ തുറന്നു ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്ന ആദ്യ ചടങ്ങായ ശ്രീകോവിലിലെ വിളക്കിൽ നെയ്ത്തിരി തെളിയിക്കും . അരയാൽ ചുവട്ടിൽ അണയാതെ കത്താനുള്ള ആഴിയ്ക്ക് അഗ്നിപകരുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും . ശരണം മന്ത്രവുമായി ഭക്തർ പതിനെട്ടാംപടി കയറി അയ്യപ്പ വിഗ്രഹം ദര്‍ശിക്കും . ശബരിമലയില്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായി . ദീപാരാധനയ്ക്കുശേഷം പുതിയ മേൽശാന്തിമാരുടെ അവരോധനം നടക്കും. രാത്രി 11-ന് നട അടയ്കും.പുതിയ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി 16-ന് പുലർച്ചേ മൂന്നിന്…
Read Moreടാഗ്: pamba
പമ്പയിൽനിന്ന് സന്നിധാനം വരെ 2.7 കിലോമീറ്റർ റോപ്വേ:തുടർനടപടി
ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്കായുള്ള റോപ്വേ പദ്ധതി യാഥാർഥ്യത്തിലേക്ക്. കോടതിയുടെ അനുമതി ലഭ്യമായതോടെ ദേവസ്വം ബോർഡ് തുടർനടപടികളിലേക്ക് കടന്നു. ദേവസ്വം, വനം, റവന്യൂ മന്ത്രിമാർ യോഗം ചേർന്ന് തടസങ്ങൾ നീക്കി. ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരം സ്ഥലം വിട്ടുനൽകൽ, പുതുക്കിയ വിശദപദ്ധതി രേഖ (ഡിപിആർ) തയാറാക്കൽ, റവന്യൂ വകുപ്പിന്റെ നോട്ടിഫിക്കേഷൻ തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ നിർമാണത്തിലേക്ക് കടക്കും. ഈ മണ്ഡലകാലത്തുതന്നെ റോപ്വേ യാഥാർഥ്യമാക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം. എത്രയും വേഗം നിർമാണം ആരംഭിക്കുമെന്ന് മന്ത്രി വി എൻ വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പമ്പയിൽനിന്ന് സന്നിധാനം വരെ 2.7 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് റോപ്വേ. മണ്ഡല, മകരവിളക്കുകാലത്ത് 60 ലക്ഷത്തിന് മുകളിൽ ആളുകൾ ശബരിമലയിലെത്താറുണ്ട്. ആന്ധ്രാപ്രദേശിലെ തിരുപ്പതി, തമിഴ്നാട്ടിലെ പഴനി എന്നീ ക്ഷേത്രങ്ങളിൽ റോപ് വേ സംവിധാനമുണ്ട്. ശബരിമലയിൽ റോപ് വേ വരുന്നതോടെ തീർഥാടകരുടെ എണ്ണം ഇരട്ടിയിലേറെയായി വർധിക്കും. പ്രായമായവർ,…
Read Moreപമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ജൂണ്‍ 22 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മണിയാര്‍ ബാരേജിലെ ജലനിരപ്പ് സുരക്ഷതമായി നിലനിര്‍ത്തുന്നതിന് ജൂണ്‍ 22 വരെ ബാരേജില്‍ നിലവിലുള്ള അഞ്ച് സ്പില്‍വേ ഷട്ടറുകളും പരമാവധി 100 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി കക്കാട്ടാറിലേയ്ക്ക് ജലം തുറന്നവിടേണ്ട സാഹചര്യം ഉണ്ടായേക്കാം. ഇതുമൂലം കക്കാട്ടാറില്‍ 50 സെ.മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു
Read More‘മാളികപ്പുറം”നൂറ് കോടി ക്ലബ്ബിലേക്ക് മല കയറുന്നു
konnivartha.com : മലയാള സിനിമയുടെ ഏറെ നാളത്തെ ശനി ദോഷം ഒഴിപ്പിച്ചു കൊണ്ട് ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ” മാളികപ്പുറം” പത്തനംതിട്ട ജില്ലയില്‍ ആണ് ഏറെയും ഷൂട്ടിംഗ് നടന്നത് . ശബരിമലയുമായി ബന്ധപെട്ട ഭക്തി സിനിമ എന്നതില്‍ ഉപരി കുടുംബ പ്രേക്ഷകരെ ഇതിലേക്ക് അടുപ്പിച്ച ഏറെ സവിശേഷതകള്‍ ഉണ്ട് .കഥയില്‍ നിന്നും ഒരുക്കഴിച്ച തിരക്കഥയുടെ കെട്ടുറപ്പും സംവിധായകന്റെ മനസ്സില്‍ പതിഞ്ഞ ഫ്രെയിമുകള്‍ അഭിനയിച്ചവരും അത് അഭ്ര പാളികളില്‍ പകര്‍ത്തിയ ക്യാമറമാനും മികച്ച കാഴ്ച നല്കുന്ന പത്തനംതിട്ട ജില്ലയുടെ അഴകും കൂട്ടി യോജിപ്പിച്ചപ്പോള്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാളികപ്പുറം മാറി . നൂറു കോടി ക്ലബില്‍ എത്തപ്പെടുവാന് ഇനി ദിവസങ്ങള്‍ മാത്രം . ഡിസംബര്‍ 30 ന് കേരളത്തിലെ 145…
Read Moreശബരിമല തീര്‍ഥാടനം: ആരോഗ്യ വകുപ്പിന്റെ എല്ലാ ഒരുക്കങ്ങളും ഈ മാസം പത്തിന് മുന്‍പ് പൂര്‍ത്തിയാക്കും: മന്ത്രി വീണാ ജോര്‍ജ്
konnivartha.com : ശബരിമല തീര്‍ഥാടനം ഏറ്റവും മികച്ച രീതിയില്‍ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഈ മാസം പത്തിന് മുന്‍പ് ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടന പാതയിലെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ പൂര്‍ണമായും വിലയിരുത്തി. ആശുപത്രികളിലെയും, എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലെയും (ഇഎംസി) അറ്റകുറ്റപണികള്‍ ഈ മാസം 10 ന് മുന്‍പ് പൂര്‍ത്തിയാക്കും. പമ്പ മുതല്‍ സന്നിധാനം വരെ 18 ഇഎംസികള്‍ ഉണ്ടാകും. അവിടേക്ക് ഉള്ള ജീവനക്കാരുടെ റിക്രൂട്ട്മെന്റ് പൂര്‍ത്തിയായി. അവര്‍ക്കുള്ള പരിശീലനം കൂടി പൂര്‍ത്തിയായ ശേഷം ഈ മാസം 14 ന് അവരെ വിന്യസിക്കും. കോവിഡ് അനന്തര രോഗങ്ങള്‍ക്ക് പ്രത്യേകിച്ച് ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. എമര്‍ജന്‍സി…
Read Moreശബരിമല: കൂട്ടമായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഒന്നിച്ചു പോകുന്നതിന് സംവിധാനമൊരുക്കും: മന്ത്രി ആന്റണി രാജു
നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് ഒരു മിനിട്ടില്‍ ഒരു ബസ് നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിന് 200 ബസുകള്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് 300 ബസുകള്‍ മകരവിളക്ക് സര്‍വീസിന് ആയിരം ബസുകള്‍ കൂട്ടമായി എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി ഗ്രൂപ്പ് ബുക്കിംഗ് സംവിധാനമൊരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ പമ്പാ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതര സംസ്ഥനത്തു നിന്നോ കേരളത്തിനുള്ളില്‍ നിന്നോ കൂട്ടമായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഒരുമിച്ചു പോകുന്നതിനാണ് ഈ സംവിധാനം ഒരുക്കുക. വാഹനം ആവശ്യമുള്ളവര്‍ക്ക് ഗ്രൂപ്പ് ബുക്കിംഗ് നടത്താം. ബുക്ക് ചെയ്യുന്നവര്‍ക്കായി കെഎസ്ആര് ടിസി ബസ് ക്രമീകരിച്ചു നല്‍കും. നാല്‍പ്പതു പേരെങ്കിലും സംഘത്തില്‍ ഉണ്ടാവണം. കേരളത്തിലെ വിവിധ അയ്യപ്പക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ശബരിമലയിലേക്ക്…
Read Moreതുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു
konnivartha.com : തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറന്നു. നാളെ മേല്‍ശാന്തി തിരഞ്ഞെടുപ്പ് നടക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചു .ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . തുലാമാസ പൂജകളുടെ ഭാഗമായി ഈ മാസം 17 മുതല്‍ 22 വരെ ഭക്തരെ ശബരിമലയില്‍ പ്രവേശിപ്പിക്കും.ശബരിമല ക്ഷേത്രത്തിൽ അടുത്ത മണ്ഡല കാലം മുതൽ ഒരു വർഷത്തേക്ക് പുറപ്പെടാ ശാന്തിമാരെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് തുലാം ഒന്നായ 18 ന് പുലർച്ചെ നടക്കും.പന്തളം രാജ കുടുബ അംഗങ്ങളായ കുട്ടികളാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടത്തുന്നത്. വിവിധ ഘട്ട പരിശോധനകൾക്ക് ശേഷം ഹൈക്കോടതിയുടെയും ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന സമതി ശബരിമലയിലേയ്ക്കും മാളികപ്പുറത്തേക്കുമായി…
Read Moreശബരിമല തീര്‍ഥാടനം കേരളത്തിന്റെ അഭിമാനം: മന്ത്രി കെ. രാധാകൃഷ്ണന്
konnivartha.com : ശബരിമല തീര്‍ഥാടനം കേരളത്തിന്റെ അഭിമാനമാണെന്നും തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കുന്നതിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിലെ ശ്രീരാമസാകേതം കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടന തയാറെടുപ്പുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളും തങ്ങളുടെ ന്യൂനതകള്‍ കണ്ടെത്തി സ്വയം പരിഹരിക്കുന്ന സ്ഥിതിയുണ്ടാവണം. ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോഴല്ല വകുപ്പുകള്‍ ന്യൂനതകണ്ടെത്തേണ്ടത്. ഓരോ വകുപ്പുകളും സ്വയം ന്യൂനതകള്‍ കണ്ടെത്തി പരിഹരിക്കണം. വലിയ ജനത്തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യമൊരുക്കും. ഭക്തന്മാര്ക്ക് ആവശ്യമായ സംരക്ഷണം, ആരോഗ്യപരിപാലനം തുടങ്ങിയവ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വകുപ്പുതല കോ-ഓര്‍ഡിനേഷനായി ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കും. എല്ലാ വകുപ്പുകളും അവരുടെ ജോലികള്‍ കൃത്യമായി ചെയ്യണം. ഏറ്റവും മികച്ച രീതിയില്‍ തീര്‍ത്ഥാടനം നടത്തുകയാണ് ലക്ഷ്യം. പോലീസ്,…
Read Moreആറന്മുള വള്ളസദ്യ: അടുപ്പിലേക്ക് അഗ്നി പകര്‍ന്നു
പ്രസിദ്ധമായ പള്ളിയോടങ്ങള്‍ക്കുള്ള വള്ളസദ്യ വഴിപാടുകള്‍ക്ക് മുന്നോടിയായി അടുപ്പിലേക്ക് അഗ്നി പകരുന്ന ചടങ്ങ് ആറന്മുളയില് നടന്നു. പാര്‍ഥസാരഥി ക്ഷേത്രം മേല്‍ശാന്തി വി. വേണുകുമാര്‍ പകര്‍ന്ന് നല്കിയ ഭദ്രദീപം പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന് ഊട്ടുപുരയിലെ ഭദ്ര ദീപത്തിലേക്ക് കൊളുത്തി. തുടര്‍ന്ന് മുതിര്‍ന്ന പാചകക്കാരന് വാസുപിള്ള അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ഥസാരഥി ആര്. പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് ജി. വെണ്‍പാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, ട്രഷറര്‍ കെ. സഞ്ജീവ് കുമാര്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ വി. കെ. ചന്ദ്രന്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍, കെ. ഹരിദാസ്, ജഗന്മോഹന്ദാസ്, പി. ആര്. ഷാജി, ശശികുമാര്‍ പാണ്ടനാട്, ശരത് പുന്നംതോട്ടം, കെ. ജി. കര്‍ത്ത, ചന്ദ്രശേഖരന് നായര്‍, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓഗസ്റ്റ് നാലിന്…
Read Moreശബരിമല നട തുറന്നു; നാളെ മുതൽ ഭക്തർക്ക് പ്രവേശനം
വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. നാളെ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് മല ചവിട്ടാന്‍ കഴിയും. 15 ന് രാവിലെ വിഷു കണി ദര്‍ശനം. 18 ന് ഹരിവരാസനം പാടി നട അടക്കും. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാലും, വെയര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിട്ടില്ല. നിലക്കലില്‍ സ്ലോട്ട് ബുക്കിങ് ഉണ്ട്. മലയില്‍ എത്തുന്നവര്‍ രണ്ട് ഡോസ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറില്‍ എടുത്ത ആര്.ടി.പി.സി.ആര്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയല്‍ കാര്‍ഡും കരുതണം.
Read More