M2M സേവന ദാതാവിനുള്ള ആദ്യത്തെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

konnivartha.com : ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കേരളത്തിലെ ആദ്യത്തെ M2M സേവന ദാതാവിനുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് M/s Tracksync Technologies Private Ltd-ന് 29.04.22-ന് വിതരണം ചെയ്തു. M2M സേവനം മുഖേന GPS ട്രാക്കിംഗ് ഉപകരണങ്ങൾ ലഭ്യമാക്കുക എന്നതാണു ഈ കമ്പനി ലക്ഷ്യമിടുന്നത്. സമൂഹത്തിനും വ്യവസായത്തിനും ഉപഭോക്താക്കൾക്കും വളരെയധികം പ്രയോജനകരമായ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ലോകമെമ്പാടുമുള്ള അതിവേഗം വളർന്നുവരുന്ന സാങ്കേതികവിദ്യകളിലൊന്നായി M2M  തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇത് കണക്കിലെടുത്ത്, M2M സേവനങ്ങൾക്കായി M2M സേവന ദാതാക്കളുടെയും (M2MSP) WPAN/WLAN കണക്റ്റിവിറ്റി പ്രൊവൈഡർമാരുടെയും രജിസ്ട്രേഷനായി 08.02.2022-ന് ഇന്ത്യാ ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സിം/ലാൻ അടിസ്ഥാനമാക്കി M2M സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന/നൽകുന്ന ഓർഗനൈസേഷനുകൾ M2MSP ആയി രജിസ്റ്റർ ചെയ്യണം. M2M കണക്റ്റിവിറ്റി WPAN/WLAN സാങ്കേതിക വിദ്യകളിലൂടെ അൺലൈസൻസ്ഡ് സ്പെക്ട്രത്തിൽ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ WPAN/WLAN കണക്റ്റിവിറ്റി പ്രൊവൈഡർമാരായി രജിസ്റ്റർ ചെയ്യണം. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള സർക്കാരിന്റെ…

Read More