കോന്നി മെഡിക്കല് കോളേജ് : വികസനത്തിന് കൂടുതല് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്ത്തനങ്ങള് ഉടന് ആരംഭിക്കും നാഷണല് മെഡിക്കല് കമ്മീഷന്റെ അനുമതി അവിസ്മരണീയ നേട്ടം: അഡ്വ. കെ.യു. ജനീഷ് കുമാര് എംഎല്എ konnivartha.com : കോന്നി മെഡിക്കല് കോളജില് ആരോഗ്യ വിദ്യാഭ്യാസത്തിന് നാഷണല് മെഡിക്കല് കമ്മീഷന്റെ അനുമതി ലഭിച്ചത് ഏറ്റവും അവിസ്മരണീയമായ നേട്ടമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര് എംഎല്എ പറഞ്ഞു. കോന്നി മെഡിക്കല് കോളജ് കോണ്ഫറന്സ് ഹാളില് വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു എംഎല്എ. മെഡിക്കല് കോളജ് യാഥാര്ഥ്യമാകുന്നതിന് പിന്നില് ഒരുപാട് പേരുടെ പ്രയത്നമുണ്ടായിട്ടുണ്ട്. എല്ലാ ആളുകള്ക്കും പ്രയോജനപ്രദമാകുന്ന രീതിയില് കോന്നി മെഡിക്കല് കോളജിനെ മാറ്റുമെന്നും അധ്യയനത്തിനെത്തുന്ന വിദ്യാര്ഥികള്ക്ക് ഹോസ്റ്റല് സൗകര്യം ഉറപ്പാക്കുമെന്നും എംഎല്എ പറഞ്ഞു. വൈകാതെ മെഡിക്കല് കോളജില് ആരോഗ്യവിദ്യാഭ്യാസം ആരംഭിക്കുമെന്ന വാക്ക് പാലിക്കാന് ഈ സര്ക്കാരിന് സാധിച്ചു. ആദ്യഘട്ടത്തില് നബാര്ഡില് നിന്ന് അനുവദിച്ച…
Read Moreടാഗ്: konni
ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ മാളികപ്പുറ’ത്തിന്റെ ചിത്രീകരണം കോന്നി അരുവാപ്പുലത്ത് പുരോഗമിക്കുന്നു
konnivartha.com : ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ‘ മാളികപ്പുറ’ത്തിന്റെ ചിത്രീകരണം കോന്നി അരുവാപ്പുലം കല്ലേലി സ്കൂളില് വെച്ച് പുരോഗമിക്കുന്നു .ഇന്ന് രാവിലെ മുതല് ആണ് സിനിമയുടെ ഏതാനും ഭാഗം കല്ലേലി സ്കൂളില് വെച്ച് ചിത്രീകരിച്ചത് . വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. വിഷ്ണു നമ്പൂതിരിയാണ് ഛായാഗ്രഹണം.സംഗീതം രഞ്ജിൻ രാജ്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ തുടങ്ങി വൻ താര ഈ സിനിമയില് ഉണ്ട് . ലൂയിസ് സിനിമയാണ് അവസാനമായി കല്ലേലി ഭാഗത്ത് ചിത്രീകരിച്ചത് .അതിനു ശേഷം മാളികപ്പുറ’ത്തിന്റെ ചിത്രീകരണം ആണ് ഇപ്പോള് നടക്കുന്നത്
Read Moreപോപ്പുലർ ഫ്രണ്ട് ഹർത്താൽ :കോന്നിയിൽ പെട്രോൾ പമ്പും തുറന്നില്ല
Konnivartha. Com :പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളെ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ )അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ചു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിൽ മാത്രം പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. കോന്നിയിൽ മൂന്ന് പെട്രോൾ പമ്പുകളും തുറന്നിട്ടില്ല. പോലീസ് സുരക്ഷയോടെ ആവശ്യ സർവീസായ പമ്പുകൾ തുറക്കണം എന്ന് സ്വകാര്യ വാഹന ഉടമകൾ ആവശ്യം ഉന്നയിച്ചു. സ്വകാര്യ ആവശ്യത്തിനും ആശുപത്രിയിൽ, എയർ പോർട്ട് എന്നിവിടെ പോകേണ്ടവർ ആണ് പമ്പ് ഇല്ലാത്തതോടെ കുടുങ്ങിയത്. കോന്നിയിലെ മൂന്ന് പമ്പും തുറന്നിട്ടില്ല. പോലീസ് ഇടപെട്ട് പമ്പുകൾ തുറപ്പിക്കണം. കോന്നി ട്രാഫിക്, കെ എസ് ആർ ടി സി എന്നിവിടെ പോലീസ് വ്യന്യസിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ ജില്ലയിലെ പ്രധാന ശക്തി കേന്ദ്രങ്ങളിൽ ഒന്ന് കോന്നിയാണ്. രാവിലെ മുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങി.കെ…
Read Moreസി ഐ റ്റി യു പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
konnivartha.com : സിഐടിയു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില് സമാപിച്ചു , സി ഐ റ്റി യു പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു ജില്ലാ ഭാരവാഹികൾ S. ഹരിദാസ് (പ്രസിഡന്റ്) P.B.ഹർഷകുമാർ (സെക്രട്ടറി) അഡ്വ:R. സനൽകുമാർ (ട്രഷറർ) വൈസ് പ്രസിഡന്റ്മാർ K.C. രാജഗോപാൽ R. ഉണ്ണികൃഷ്ണപിള്ള K. അനന്തഗോപാൽ K. പ്രകാശ് ബാബു M. B. സാബു S. പ്രകാശ് ഗിരീഷ്കുമാർ അമൃതം ഗോകുലൻ കൃഷ്ണ കുമാർ രാജു എബ്രഹാം സക്കീർ അലങ്കാരത്ത് K. മോഹൻകുമാർ അനിത കുഞ്ഞമ്മ ശ്യാമള മിനി രവീന്ദ്രൻ ജോ:സെക്രട്ടറിമാർ മലയാലപ്പുഴ മോഹൻ സതി വിജയൻ ദീപ. K M.B. പ്രഭാവതി K.k. ശ്രീധരൻ R. ശിവദാസൻ ഫ്രാൻസിസ്.V.ആന്റണി K. അനിൽകുമാർ സിന്ധു ഗവർണറുടെ താഴെയല്ല കേരള നിയമസഭ : ടി പി രാമകൃഷ്ണന് konnivartha.com : ഗവർണറുടെ താഴെയല്ല…
Read Moreഅരുവാപ്പുലത്ത് വളര്ത്തു നായ്ക്കള്ക്ക് പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങുന്നു
konnivartha.com : അരുവാപ്പുലം പഞ്ചായത്ത് മേഖലയിലെ പതിനഞ്ചു വാര്ഡിലും ഉള്ള വളര്ത്തു നായ്ക്കള്ക്ക് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഉള്ള പ്രതിരോധ കുത്തി വെയ്പ്പിനു സെപ്തംബര് 19 മുതല് തുടക്കം കുറിക്കുന്നു . ഓരോ വാര്ഡിലും തിരഞ്ഞെടുത്ത സ്ഥലത്ത് പ്രസ്തുത തീയതികളില് നായ്ക്കളെ എത്തിച്ചു കുത്തിവെയ്ക്കണം . വീടുകളില് എത്തി കുത്തി വെയ്ക്കില്ല . ഒരു നായ്ക്കു പതിനഞ്ചു രൂപ വീതം അടയ്ക്കണം . വാക്സിനേഷന് സര്ട്ടിഫിക്കറ്റ് ഉള്ളവര് കുത്തി വെയ്പ്പിനു വരുമ്പോള് തീര്ച്ചയായും കൊണ്ട് വരണം . ആരോഗ്യമുള്ളതും മൂന്നു മാസം പ്രായമുള്ളതുമായ പഞ്ചായത്ത് പ്രദേശത്തെ മുഴുവന് വളര്ത്തു നായ്ക്കള്ക്കും പ്രതിരോധ കുത്തി വെയ്പ്പ് എടുക്കണം എന്ന് പഞ്ചായത്ത് അധ്യക്ഷ രേഷ്മ , വെറ്റിനറി സര്ജന് എന്നിവര് അറിയിച്ചു . കൂടുതല് വിവരങ്ങള്ക്ക് : 9447798965,8921544256
Read Moreഇരു വൃക്കകളും തകരാര് : കോന്നി അരുവാപ്പുലം നിവാസിയ്ക്ക് ഇരുപത് ലക്ഷം രൂപ ഉടന് വേണം
KONNIVARTHA.COM : ഇരു വൃക്കകളും തകരാറിലായ കോന്നി അരുവാപ്പുലം കല്ലേലി തോട്ടത്തില് മുപ്പത്തി രണ്ടു വയസ്സുകാരനായ വിപിന് വിക്രമന് അടിയന്തിരമായി ചികിത്സയ്ക്ക് ആവശ്യമായ ഇരുപതു ലക്ഷം രൂപ വേണം . യുവാവ് ഇപ്പോള് ചികിത്സയിലാണ് . വൃക്ക മാറ്റി വെക്കല് ഓപ്പറേഷന് വേണ്ടിയാണ് ഇത്രയും തുക വേണ്ടത് .പ്രവാസിയായിരുന്നു . രണ്ട് പിഞ്ചു കുഞ്ഞുങ്ങള് അടങ്ങുന്ന നിര്ധന കുടുംബമാണ് .ചികിത്സയ്ക്ക് ആവശ്യമായ തുക താങ്ങാവുന്നതിലും അപ്പുറമാണ് . ദയവായി എല്ലാവരുടെയും സഹായം തേടുകയാണ് ഇതിനായി സുമനസ്സുകള് ഒത്തു ചേര്ന്ന് ചികിത്സാ ധനസഹായം വേഗത്തില് ലഭ്യമാക്കണം . മുഴുവന് ആളുകളും തങ്ങളാല് കഴിയുന്ന സാമ്പത്തിക സഹായം ലഭ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നു name: bipin.v a/c : 10650100298116 bank : federal bank branch :konni ifsc; GDRL0001065 G PAY: 919188435017 CONTACT NUMBER: 9495505402,8086005616,9946852446
Read Moreസി ഐ ടി യു പത്തനംതിട്ട ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കോന്നിയിൽ നടക്കും
konnivartha.com : സി ഐ ടി യു പത്തനംതിട്ട ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കോന്നിയിൽ നടക്കും.ശനിയാഴ്ച്ച രാവിലെ 9 മുതൽ കാട്ടാക്കട ശശി നഗറിൽ (കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയം) നടക്കുന്ന സമ്മേളനം സംസ്ഥാന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് കെ സി രാജഗോപാലൻ അധ്യക്ഷനാകും. സംസ്ഥാന നേതാക്കളായ കെ ജെ തോമസ്, എൻ പത്മലോചനൻ, കെ പി മേരി, അഡ്വ.പി സജി, എസ് ജയമോഹൻ എന്നിവർ പങ്കെടുക്കും. ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ റിപ്പോർട്ടും ,ജില്ലാ ട്രഷറർ അഡ്വ.ആർ സനൽകുമാർ വരവ് ചിലവ് കണക്ക് അവതരിപ്പിക്കും. സംഘാടക സമിതി ചെയർമാൻ ശ്യാംലാൽ സ്വാഗതം പറയും. തുടർന്ന് ചർച്ച നടക്കും. ഞായറാഴ്ച്ച ചർച്ചയ്ക്കുള്ള മറുപടി, പ്രമേയങ്ങൾ, തെരെഞ്ഞെടുപ്പ് ,അഭിവാദ്യങ്ങൾ എന്നിവ…
Read Moreകോന്നി നിവാസിയായ ഡോക്ടറുടെ മകള് മുംബൈയില് മരണപ്പെട്ടു
konnivartha.com:കോന്നി മങ്ങാരം പൊയ്കയില് പീപ്പിള്സ് ആശുപത്രി ഉടമ ഡോ ഗോപിനാഥ പിള്ളയുടെ മകള് അപര്ണ്ണയെ (40 ) മുംബൈയിലെ താമസ സ്ഥലത്തിന് അടുത്ത് ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കാണപ്പെട്ടു .വെസ്റ്റ് അന്തേരിയിലെ കടല് തീരത്തിന് സമീപമാണ് മൃതദേഹം കണ്ടത് . വൈക്കം നിവാസിയായ ഭര്ത്താവ് മഹേഷിനു ഒപ്പമാണ് കഴിഞ്ഞ പത്തു വര്ഷമായി മുംബൈയിലാണ് താമസം . അപര്ണ്ണയെ കാണാനില്ല എന്ന് കാട്ടി മഹേഷ് വെര്ഷോബ പോലീസില് പരാതി നല്കിയിരുന്നു . വെര്ഷോബ പോലീസ് കേസ്സെടുത്തു അന്വേഷണം ആരഭിച്ചു . കോന്നിയിലെ ബന്ധുക്കള് മുംബൈയ്ക്ക് പോയിട്ടുണ്ട് . മരണത്തില് ദുരൂഹത ഉള്ളതായി കോന്നിയിലെ ബന്ധുക്കള് പറയുന്നു
Read Moreകോന്നി മാങ്കുളത്ത് വീട്ടുമുറ്റത്ത് നിന്നും ചന്ദനം മുറിച്ചു കടത്തി
konnivartha.com : കോന്നി മാങ്കുളത്ത് വീട്ടുമുറ്റത്ത് നിന്നും ചന്ദനം മുറിച്ചു കടത്തി.മാങ്കുളം കുറുമ്മൺ വിളയിൽ സന്ധ്യ ശേഖറിന്റെ കുടുംബ വീട്ടിൽ നിന്നുമാണ് 35 വർഷത്തോളം പഴക്കമുള്ള ചന്ദന മരമാണ് കഴിഞ്ഞ ഏതോ രാത്രിയിൽ മുറിച്ചു കടത്തിയത്. ഉടമയായ സന്ധ്യാ തിരുവനന്തപുരത്താണ് താമസം. ഈ വീട് ഒരു വർഷ കാലമായി ആൾ താമസം ഇല്ലാതെ കിടക്കുകയാണ്.ഈ വീടിന് സമീപത്തായി സന്ധ്യയുടെ സഹോദരി താമസിക്കുന്നുണ്ട്. ഇവരാണ് ഇന്ന് രാവിലെയോടെ മരം മുറിക്കപ്പെട്ടത് അറിയുന്നത്.കോന്നി എസ്എച്ഒ രതീഷ്, എസ്ഐ രവീന്ദ്രൻ എ ആർ,വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.ടവർ ലൊക്കേഷനും, സിസിടിവിയും പരിശോധിച്ചു വരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreകോന്നി അതുമ്പുംകുളം ഞള്ളൂർ :കാട്ടാന വിളയാടുന്ന കാര്ഷിക ഭൂമിക
konnivartha.com : കോന്നി പഞ്ചായത്തിലെ ആറാം വാര്ഡില് അതുമ്പുംകുളം ഞള്ളൂർ മണ്ണിൽ വീട്ടിൽ മോഹനദാസിന്റെ പുരയിടത്തിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. വാഴയും തെങ്ങും മറ്റ് ഫല വൃക്ഷങ്ങളും നശിപ്പിച്ചു . ഈ മേഖലയില് ഏറെ നാളായി കാട്ടാന ശല്യം വിതയ്ക്കുന്നു എങ്കിലും കാട്ടാനകളെ നാട്ടില് നിന്നും തുരത്തുവാന് വനം വകുപ്പിന് കഴിഞ്ഞിട്ടില്ല . രാത്രി യാമങ്ങളില് കാടിറങ്ങി വരുന്ന കാട്ടു കൊമ്പനാനകളുടെ കാര്ഷിക വിള നാശം മൂലം ജനം പൊറുതി മുട്ടി . സന്ധ്യ കഴിഞ്ഞാല് പേടിയോടെ ആണ് ജനം കഴിയുന്നത് . കാട്ടാനകളുടെ ചിന്നം വിളികള് ആളുകളില് ഭീതി ഉണര്ത്തുന്നു . വനം വകുപ്പ് എന്നൊരു വിഭാഗം ഇവിടെ ഉണ്ടോ . ഉണ്ടെങ്കില് കാട്ടാനകളെ നാട്ടില് നിന്നും തുരത്തുക .
Read More