konnivartha.com; :Veteran Tamil cinema producer and owner of AVM Studios in Chennai, M. Saravanan died on Thursday morning (December 4, 2025) due to age-related illness, his family said. He was 86. Born in 1939, Saravanan, also known as AVM Saravanan, along with his brother M Balasubramanian assisted their father, veteran A.V തമിഴിലെ മുതിര്‍ന്ന ചലച്ചിത്ര നിര്‍മാതാവ് എ.വി.എം. ശരവണന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അന്ത്യം. എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തമിഴിലെ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. രജനീകാന്തിന്റെ ശിവാജി: ദ ബോസ്, വിജയ്‌യുടെ വേട്ടൈക്കാരന്‍, അരവിന്ദ് സാമി, കജോള്‍, പ്രഭുദേവ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ മിന്‍സാരക്കനവ്, സൂര്യയുടെ അയന്‍, ജമിനി, പ്രിയമാന തോഴി തുടങ്ങിയ…
Read Moreടാഗ്: konni vartha
ചക്കുളത്തുകാവ് പൊങ്കാല : ഡിസംബർ 4 വ്യാഴം : പണ്ടാര പൊങ്കാല അടുപ്പുകൾ സ്ഥാപിച്ചു
konnivartha.com; ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ശ്രീകോവിലിന് മുൻപിൽ പണ്ടാര പൊങ്കാല അടുപ്പുകൾ സ്ഥാപിച്ചു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടു കൂടിയാണ് അടുപ്പ് സ്ഥാപിച്ചത്. പൊങ്കാല ദിനത്തിൽ പണ്ടാര പൊങ്കാല അടുപ്പിൽ നേദ്യം പാകം ചെയ്യും. ഈ അടുപ്പിൽ നിന്ന് അഗ്നി സ്വീകരിച്ചാണ് ഭക്തർ പൊങ്കാല അടുപ്പുകൾ കത്തിക്കുന്നത്. പണ്ടാര പൊങ്കാല അടുപ്പിൽ പാകപ്പെടുത്തുന്ന നേദ്യം ദേവിക്ക് സമർപ്പിച്ച ശേഷം ഭക്തർക്ക് വിതരണം ചെയ്യും. പ്രധാന ചടങ്ങുകൾ: പൊങ്കാല മഹോത്സവം 2025 ഡിസംബർ 4 വ്യാഴം (1201 വൃശ്ചികം 18) തൃക്കാർത്തിക വിളക്ക്, കാർത്തികസ്തംഭം കത്തിയ്ക്കൽ 2025 ഡിസംബർ 4 വ്യാഴം (വൈകിട്ട് 6:30 ന്) പന്ത്രണ്ടുനോയമ്പ് മഹോത്സവം 2025 ഡിസംബർ 16 ചൊവ്വ മുതൽ 27 ശനി വരെ…
Read Moreഫാ. സജി മാത്യു ( 61) അന്തരിച്ചു
മുബൈ ഉല്ലാസ് നഗർ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ വികാരി ഫാ. സജി മാത്യു ( 61) അന്തരിച്ചു konnivartha.com; മുബൈ ഉല്ലാസ് നഗർ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ വികാരിയായ പത്തനംതിട്ട റാന്നി പെരുനാട് -ളാഹ താന്നിമൂട്ടിൽ ഫാ. സജി മാത്യു ( 61) അന്തരിച്ചു. ഭൗതീക ശരീരം തിങ്കളാഴ്ച രാവിലെ 9 ന് പെരുനാട് സെൻ്റ് തോമസ് ഓർത്തഡോക്സ് ദേവാലായത്തിൽ കൊണ്ടുവരുന്നതും തുടർന്ന് ഉച്ചക്ക് 2 മണിയ്ക്ക് പരി. കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മിത്വത്തിൽ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 3 ന് സംസ്കാരം നടത്തുന്നതുമാണ്. പരേതൻ മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ മാനേജിംഗ് കമ്മിറ്റി അംഗമാണ്. ഭാര്യ മുംബൈ അംബർനാഥ് ബെന്നി വില്ലയിൽ ബറ്റ്സി. മക്കൾ ഫാ. രൂബേൻ മാത്യു ( ദാദർ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്രീഡ്രൽ) , റബേക്ക മാത്യു (ബഹ്റിൻ) . മരുമക്കൾ മാവേലിക്കര പാലക്കടവിൽ കാർമ്മേലിൽ ഡോ കെസിയാ, കുളനട മണ്ണിൽ…
Read Moreഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 2025 ഡിസംബർ 05 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. വടക്കൻ തമിഴ്നാടിന് മുകളിൽ ശക്തി കൂടിയ ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ പടിഞ്ഞാറോട്ട് നീങ്ങി, ന്യൂന മർദ്ദമായി (Low Pressure Area) ശക്തികുറയാൻ സാധ്യത. വടക്കൻ തമിഴ്നാട്…
Read Moreഅച്ചൻകോവിൽ ശ്രീധർമ്മശാസ്‌താവിന്‍റെ തിരുഃ ഉത്സവം: ധനു 2 ന് തൃക്കൊടിയേറ്റും
konnivartha.com; അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താവിന്‍റെ തിരുഃ ഉത്സവം 2025 ഡിസംബർ 16 (1201 ധനു 1) ന് ഭഗവാന്‍റെ തിരുവാഭരണ ഘോഷയാത്രയോടെ ആരംഭിച്ച് 2025 ഡിസംബർ 17 (1201 ധനു 2) ന് തൃക്കൊടിയേറ്റും എന്ന് ഭാരവാഹികള്‍ അറിയിച്ചു . കറുപ്പൻ തുള്ളൽ, തിരുരഥോത്സവം തുടങ്ങിയ ക്ഷേത്രാചാരങ്ങളും മറ്റ് വിവിധ കലാപരിപാടികളും നടക്കും .2025 ഡിസംബർ 26 (1201 ധനു 11) ന് തിരുഃആറാട്ടോടുകൂടി ഉത്സവം സമാപിക്കും എന്ന് പ്രസിഡന്റ് ഉണ്ണിപിള്ള. കെ , സെക്രട്ടറി അച്ഛൻകോവിൽ സുരേഷ് ബാബു ,വൈസ് പ്രസിഡന്റ്റ് ഗീത സുകുനാഥ് ,ദേവസ്വത്തിനുവേണ്ടി, ബി. പി. നിർമ്മലാനന്ദൻ നായർ സബ്ഗ്രൂപ്പ് ഓഫീസർ എന്നിവര്‍ അറിയിച്ചു . മഹാപുഷ്പാഭിഷേകം 2026 ജനുവരി 25 (1201 മകരം 11) മകരമാസത്തിലെ രേവതി നക്ഷത്രത്തിൽ നടക്കും .തിരുഃരഥോത്സവം അമ്മൻകാവിൽ പൊങ്കാല എന്നിവ 2025 ഡിസംബർ 25 (1201…
Read Moreവെർച്വൽ ക്യു വഴി ബുക്ക് ചെയ്ത തീർത്ഥാടകർ ആ ദിവസം തന്നെ എത്തണം: സന്നിധാനം സ്പെഷ്യൽ ഓഫീസർ
സ്പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം വെർച്വൽ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് സന്നിധാനം സ്പെഷ്യൽ പോലീസ് ഓഫീസർ (എസ്.ഒ) ആർ ശ്രീകുമാർ പറഞ്ഞു. ബുക്ക് ചെയ്ത ദിവസമല്ലാതെ ആ ടോക്കണുമായി വേറെ ദിവസം എത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലിൽ നിന്ന് സ്പോട്ട് ബുക്കിങ് നൽകുന്നത്. സ്പെഷ്യൽ കമ്മീഷണർ എസ്.ഒയുമായി ആലോചിച്ചാണ് 5000 ത്തിൽ കൂടുതലായുള്ള സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്. 8500 വരെ ഇത്തരത്തിൽ ദിവസവും ശരാശരി കൊടുക്കാറുണ്ട്. ചൊവ്വാഴ്ച്ച (ഡിസംബർ 2) വൈകീട്ട് മൂന്ന് വരെ 8800 സ്പോട്ട് ബുക്കിങ് നൽകി. പുലർച്ചെ 12 ന് തുടങ്ങുന്ന ബുക്കിങ് 5000 കവിഞ്ഞാലും സന്നിധാനത്തെ തിരക്ക് നോക്കി അധികമായി നൽകും. സന്നിധാനത്ത് 1590 പോലീസുകാർ 1590 പോലീസുകാരാണ് നിലവിൽ…
Read Moreശബരിമല: നാളത്തെ ചടങ്ങുകൾ (03.12.2025)
നട തുറക്കുന്നത്- പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം- 3.20 മുതൽ നെയ്യഭിഷേകം- 3.30 മുതൽ 7 വരെ ഉഷ:പൂജ- 7.30 മുതൽ 8 വരെ നെയ്യഭിഷേകം- 8 മുതൽ 11 വരെ കലശം, കളഭം- 11.30 മുതൽ 12 വരെ ഉച്ചപൂജ- 12.00 നട അടയ്ക്കൽ- ഉച്ച 1.00 ഉച്ചകഴിഞ്ഞ് നട തുറക്കൽ- 3.00 ദീപാരാധന- വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം- 6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ- രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം- 10.50 നട അടയ്ക്കൽ- 11.00
Read Moreചെന്നൈയില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ തമിഴ്നാട്-പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തിരുവള്ളൂര്‍, ചെന്നൈ ജില്ലകളില്‍ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച ചെന്നൈയില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അതേസമയം ചെന്നൈ തിരുവള്ളുവര്‍ എന്നിവിടങ്ങളില്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തിരുവള്ളൂരില്‍ പൂനമല്ലി ഹൈവേയില്‍ മഴവെള്ളക്കെട്ടില്‍ ഒരു കാര്‍ കുടുങ്ങി. ചെന്നൈയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ദുരന്തബാധിതപ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് തങ്കച്ചിമഠത്തിലെ ജനവാസ കേന്ദ്രങ്ങള്‍ ഒറ്റപ്പെട്ടുപോയതായി ബന്ധപ്പെട്ട വൃത്തങ്ങളെ…
Read Moreശബരിമലയിൽ തിരക്ക് കൂടിയിട്ടും സുഖദര്‍ശനം : ചിട്ടയായ പ്രവര്‍ത്തനം
konnivartha.com; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വലിയ തോതിൽ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച്ച 80,328 പേർ മല ചവിട്ടി. പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രമുള്ള കണക്കാണിത്. മണ്ഡല-മകരമാസം 16 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 13,36,388 ആയി. ശനിയും ഞായറും തിരക്ക് വളരെ കുറവായിരുന്നു. നടപന്തൽ മിക്കവാറും ഒഴിഞ്ഞു കിടന്നു. അതുകൊണ്ട് തന്നെ അവധി ദിവസം എത്തിയവർക്ക് പ്രയാസമില്ലാതെ ദർശനം സാധ്യമായി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് വർധിച്ചത്. വൈകുന്നേരത്തോടെ നടപന്തൽ നിറഞ്ഞുകവിഞ്ഞു. അവധി ദിനങ്ങൾക്ക് ശേഷമുള്ള തിരക്ക് പ്രതീക്ഷിച്ചതിനാൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആണ് ശബരിമലയില്‍ ഇപ്പോള്‍ കാണുന്നത്
Read Moreനാവിക സേനാ ദിനാഘോഷം: ഒരുക്കങ്ങൾ പൂർണം, റിഹേഴ്സലിന് വൻജനാവലി
ഡിസംബർ മൂന്നിന് നടക്കുന്ന നാവിക സേനാ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി എത്തുന്ന ആഘോഷ പരിപാടികൾക്ക് മുന്നോടിയായി ശംഖുമുഖം ബീച്ചിൽ നടന്ന ഫുൾ ഡ്രസ്സ് റിഹേഴ്സൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠിയുടെ മേൽനോട്ടത്തിൽ നടന്ന ഫുൾ ഡ്രസ് റിഹേഴ്സൽ നാവികസേനയുടെ കരുത്ത് വിളിച്ചോതുന്ന പോർവിമാനങ്ങളുടേയും പോരാട്ട കപ്പലുകളുടേയും അഭ്യാസ പ്രകടനങ്ങൾക്ക് വേദിയായി.കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അനാവരണം ചെയ്യുന്ന കലാപരിപാടികളോടെ ആയിരുന്നു തുടക്കം. സേനയുടെ മ്യൂസിക്കൽ ബാൻഡ് സംഗീത വിരുന്നൊരുക്കി. പിന്നാലെ ഇന്ത്യയുടെ പോർക്കപ്പലുകളായ ഐഎൻഎസ് ഇംഫാൽ, ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കമാൽ, പായ്ക്കപ്പലുകളായ തരംഗിണിയും സുദർശിനിയും മിസൈൽ കില്ലർ ബോട്ടുകളും അന്തർവാഹിനിയും ചേർന്ന് തീരക്കടലിൽ വിസ്മയ കാഴ്ചയൊരുക്കി.വിമാന വാഹിനിയായ ഐഎൻഎസ് വിക്രാന്തിൽനിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററിൽ നിന്നുള്ള എയർ…
Read More