കോന്നി വാര്‍ത്ത ഡോട്ട് കോം : കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറ സ്വദേശിനി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെടുത്തി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കത്തിന് തടയിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ് ആവശ്യപ്പെട്ടു. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. സുപ്രധാനമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘങ്ങള്‍ പലഘട്ടങ്ങളിലായി പറഞ്ഞിട്ടുമുണ്ട്. എന്നാല്‍, കേസില്‍ തുറന്നുപറയാന്‍ കഴിയാത്ത ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അടുത്തിടെ വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ ജി സൈമണ്‍ വ്യക്തമായിരുന്നു. ഈ വാദത്തെ ഉയര്‍ത്തിക്കാട്ടിയാണ് ഇപ്പോള്‍ സംഘപരിവാരവും ചില ക്രൈസ്തവ പ്രസ്ഥാനങ്ങളും മാധ്യമങ്ങളുടെ സഹായത്തോടെ അഭ്യൂഹങ്ങളും കെട്ടുകഥകളും നിരത്തി ഇസ്്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നത്. പെണ്‍കുട്ടി മതപഠന കേന്ദ്രത്തിലാണെന്നും ഗര്‍ഭിണിയാണെന്നുമുള്ള നുണപ്രചാരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ജെസ്നയുടെ തിരോധാനവുമായി…
Read Moreടാഗ്: kerala police
ഈ പരിപാടി പോലീസ് നിര്‍ത്തുക : എല്ലാ മേഖലയും സര്‍ക്കാര്‍ തുറന്നു : പോലീസ് കേസ് എടുക്കുന്നത് ഇനി നിര്‍ത്തുക
കോന്നി വാര്‍ത്ത ഡോട്ട് കോം ; കോവിഡുമായി ബന്ധപ്പെട്ട് എല്ലാ മേഖലയും സര്‍ക്കാര്‍ തുറന്നു നല്കി . പോലീസ് പഴയ നിയമം മാറ്റുക . ഓരോ ദിനവും കോവിഡ് പേരില്‍ എടുത്ത കേസുകള്‍ ലക്ഷം കഴിഞ്ഞു . ഇനി പോലീസ് ഈ രീതിയില്‍ നിന്നും മാറുക . പോലീസ് ചുമതല മാത്രം നിര്‍വ്വഹിക്കുക . ദയവായി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരുടെ മാന്യമായ ജോലിയില്‍ പോലീസ് കൈകടത്തരുത് . കോവിഡ് നിയമം ലംഘിച്ചു എന്നാണ് പലരുടേയും പേരില്‍ കേസ് . നിയമം ലംഘിച്ച ഏതെങ്കിലും മന്ത്രിയുടെ പേരില്‍ കേസ്സ് ഉണ്ടോ എന്നു പോലീസ് പറയുക . മാസ്ക്ക് പോലും ധരിക്കാത്ത മന്ത്രിമാര്‍ ഉണ്ട് . താടിയ്ക്ക് കീഴില്‍ മാസ്ക് വെച്ച മന്ത്രി ഉണ്ട് . കേസ്സ് എടുത്തോ പോലീസെ . പോലീസ് എന്നാല്‍ കോവിഡ് പുറകെ അല്ല…
Read Moreഅച്ഛനെയും അമ്മയെയും നിങ്ങളെല്ലാമാണ് കൊന്നത്, ഇനി അടക്കാനുംസമ്മതിക്കില്ലേ
അച്ഛനെയും അമ്മയെയും നിങ്ങളെല്ലാമാണ് കൊന്നത്, ഇനി അടക്കാനുംസമ്മതിക്കില്ലേ നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ശ്രമത്തിനിടയില്‍ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കളുടെ വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.രാജന്റെ മൃതദേഹം തങ്ങളുടെ ഭൂമിയില്‍ത്തന്നെ അടക്കംചെയ്യണമെന്നാവശ്യപ്പെട്ട് മക്കള്‍ കുഴിവെട്ടുന്നതിന്റെയും പോലീസ് തടയാന്‍ ശ്രമിക്കുന്നതിന്റെയുംദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.നീതി ഇവര്‍ക്കും വേണം . എവിടെ ബാലാവകാശ കമ്മീഷന് ഈ വഴി കണ്ടില്ല . കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന് ഇന്ന് രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്. വീടിനു സമീപത്ത് അച്ഛന്റെ മൃതദേഹം സംസ്കരിക്കാനുള്ള കുഴിയെടുക്കുന്ന രാജന്റെ മകന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; കേസന്വേഷണം ഉടന്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് സി ബിഐയ്ക്ക് കത്തയച്ചു
കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ഉടന്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐക്ക് കേരളാ പോലീസ് കത്ത് നല്കി . സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയാണ് ഈ ആവശ്യമുന്നയിച്ച് സി ബി ഐ ഡയറക്ടര്‍ക്ക് കത്തയച്ചത്. 2000 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് നടന്ന കേസ് സി ബി ഐക്ക് കൈമാറിക്കൊണ്ട് ഒരുമാസം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ കേസ് സി ബി ഐ ഏറ്റെടുത്തിട്ടില്ല.നിക്ഷേപകരുടെ ആശങ്ക, പോലീസ് നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലടക്കം പ്രതികൾ നിക്ഷേപങ്ങൾ നടത്തിയതിനാൽ ഇതേക്കുറിച്ചെല്ലാം അന്വേഷിക്കാൻ പോലീസിന് പരിമിതികളുണ്ട്. നിക്ഷേപകരിൽ നിന്ന് 2,000 കോടി രൂപ തട്ടിയെടുത്തു എന്നാരോപിക്കുന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾ ഓസ്ട്രേലിയയിലേക്ക് പണം കടത്തിയെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഒന്നാം പ്രതി…
Read Moreവാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്കാന് പോലീസിന്റെ സ്മാര്‍ട്ട് പ്രോജക്ട്
മോഷണം തത്സമയം അറിയാൻ പോലീസിൽ സംവിധാനം: സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം; വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്കാന് പോലീസിന്റെ സ്മാര്‍ട്ട് പ്രോജക്ട് പത്തനംതിട്ട : ബാങ്ക്, ജ്വല്ലറി മറ്റ് സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂര്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ പൊലീസിന്റെ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം പ്രവര്‍ത്തനമാരംഭിച്ചു . സ്ഥാപനങ്ങളില്‍ ഘടിപ്പിക്കുന്ന സിസിടിവി ക്യാമറകള്‍ വഴി നിരീക്ഷണം നടത്തി അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പോലീസ് ഉടന്‍ ഇടപെടുന്നതാണ് പദ്ധതി. വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷ്ടാക്കൾ അതിക്രമിച്ചു കയറിയാൽ ഉടൻ പോലീസ് കൺട്രോൾ റൂമിൽ അറിയുന്ന സംവിധാനമാണ് നിലവില്‍ വന്നത് . സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സി.ഐ.എം.എസ്.) എന്ന ഈ പദ്ധതി ഇന്ത്യയിൽ ആദ്യം നടപ്പിലാക്കുന്നത് കേരളത്തിലാണ് . ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിൽ കെൽട്രോണുമായി സഹകരിച്ചാണ് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. സി.ഐ.എം.എസ്. പരിരക്ഷയുള്ള സ്ഥലങ്ങളിൽ മോഷണ…
Read Moreഅപര്‍ണ്ണ ലവകുമാറിൽ നന്മകൾ മനസ്സിൽ ജനിച്ചപ്പോൾ കേരള പൊലീസിന് മൊത്തം അഭിമാനം
അപര്‍ണ്ണ ലവകുമാറിൽ നന്മകൾ മനസ്സിൽ ജനിച്ചപ്പോൾ കേരള പൊലീസിന് മൊത്തം അഭിമാനം നന്മ ചെയ്യണമെന്ന ചിന്ത മനസ്സിൽ ഉണ്ടാകുമ്പോൾ ആണ് ജീവകാരുണ്യത്തിനു നൂറു ശതമാനം മാർക്ക് ലഭിക്കുന്നത് .തൃശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനില്‍ (ഇരിഞ്ഞാലക്കുട) സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയി ജോലി നോക്കുന്ന അപര്‍ണ്ണ ലവകുമാർ തനിക്കു അനുഗ്രഹമായി കിട്ടിയ തലമുടി, തൃശൂരിലെ അമല ഹോസ്പിറ്റലിലെ ക്യാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്തു. മൂന്നുവര്‍ഷം മുമ്പും തന്റെ തലമുടി 80 % നീളത്തില്‍ മുറിച്ച്, ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി അപര്‍ണ്ണ ദാനം നല്‍കിയിരുന്നു.. ഇതിനു മുൻപും അപർണ്ണയുടെ കാരുണ്യ സ്പർശം വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ആശുപത്രിയിൽ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ വിഷമിച്ച ഒരാൾക്ക് തന്റെ കയ്യില്‍ കിടന്ന സ്വര്‍ണ്ണവള ഊരി നല്‍കിയത് വാർത്തയായിരുന്നു. നെഹ്റു ട്രോഫി വള്ളംകളി മത്സരത്തില്‍ ഇത്തവണ തെക്കനോടി വിഭാഗത്തില്‍ ഒന്നാമതെത്തി ട്രോഫി കരസ്ഥമാക്കിയത്…
Read Moreകമിതാക്കളുടെ കാമാസക്തിയ്ക്ക് കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ കിടക്ക വിരിയ്ക്കുന്നു
കമിതാക്കളുടെ അമിത കാമാസക്തിയ്ക്ക് കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ കിടക്ക വിരിയ്ക്കുന്നു കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങളായ ആന കൂട് ,അടവി കുട്ടവഞ്ചി സവാരി കേന്ദ്രം ,സമീപ വന ഭാഗങ്ങള്‍ എന്നിവിടെ കമിതാക്കളുടെ കേളീ കേന്ദ്രങ്ങളായി .ആനക്കൂട്ടിലെ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ ,അടവി കുട്ടവഞ്ചി ,സമീപ വന ഭാഗങ്ങള്‍ എന്നിവിടെ കമിതാക്കളുടെ കാമാസക്തിക്ക് ഉള്ള സ്ഥലമായി മാറിയിട്ടും ലക്ഷങ്ങളുടെ വരുമാനം മുന്നില്‍ കണ്ടു വനം വകുപ്പും ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ നല്ല പേര് കളയാതെ ഇരിക്കുവാന് പോലീസും ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്തുവാന്‍ നടപടി സ്വീകരിക്കുന്നില്ല . ഇട ദിനങ്ങളില്‍ ഒറ്റയ്ക്കും കൂട്ടമായും യുവതീ യുവാക്കള്‍ എത്തുന്നത് .ബുധനാഴ്ചകളില്‍ കോളേജ് വിദ്യാര്‍ത്ഥിനികളും ശാരീരിക സുഖം മാത്രം മുന്നില്‍ കണ്ടു എത്തുന്നു .ബുധനാഴ്ച യൂണിഫോറം അല്ലാത്തതിനാല്‍ ഏതു വിദ്യാലയത്തിലെ പഠിതാക്കള്‍ ആണെന്ന് തിരിച്ചറിയാന്‍ കഴിയില്ല .ഒരു മാസം നീണ്ടു നിന്ന www.konnivartha.com …
Read Moreലോക്നാഥ് ബെഹ്റയെ വീണ്ടും പോലീസ് മേധാവിയായി തീരുമാനിച്ചു
ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഡിജിപി ടി.പി. സെൻകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്റയെ നിയമിച്ചത്. നിലവിൽ വിജിലൻസ് ഡയറക്ടറാണ് ലോക്നാഥ് ബെഹ്റ. പുതിയ വിജിലൻസ് ഡയറക്ടറുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ലോക്നാഥ് ബെഹ്റയെ സർക്കാർ രണ്ടാം തവണയാണ് ഡിജിപിയായി നിയമിക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരമേറ്റ ഉടനെ ഡിജിപിയായിരുന്ന ടി.പി. സെൻകുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ സർക്കാർ നിയമിച്ചിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ തന്നെ നീക്കിയതെന്നു ആരോപിച്ച് സെൻകുമാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ സെൻകുമാറിനെ വീണ്ടും ഡിജിപിയായി നിയമിച്ചു. വെള്ളിയാഴ്ച സെൻകുമാറിന്റെ കാലവധി പൂർത്തിയാകുന്നതോടെയാണ് പുതിയ ഡിജിപിയായി ബെഹ്റയെ സർക്കാർ നിയമിച്ചത്. തന്നെ ഡിജിപിയായി നിയമിച്ചതിനു സർക്കാരിനു നന്ദിയെന്നു ലോക്നാഥ് ബെഹ്റ. നിലവിലെ അന്വേഷണങ്ങൾക്കു പ്രധാന്യം നൽകുമെന്നും ബെഹ്റ അറിയിച്ചു. പകുതിയിൽ നിർത്തിയ കാര്യങ്ങൾ പൂർത്തിയാക്കും.…
Read Moreഡി ജി പി സെന്‍കുമാര്‍ ശബരിമലയില്‍ എത്തി : മൂലയ്ക്ക് ഒതുക്കിയ കേസ്സുകള്‍ പൊക്കും
ശബരിമലയില്‍ പുതുതായി പണികഴിപ്പിച്ച സ്വര്‍ണ ധ്വജം തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി ടി.എം ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ പ്രതിഷ്ഠ നടക്കുമ്പോള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്, ദേവസ്വം കമ്മീഷണര്‍ സി.പി രാമരാജ പ്രേമ പ്രസാദ്, ചീഫ് എന്‍ജിനിയര്‍ മുരളീകൃഷ്ണന്, ആന്ധ്രാപ്രദേശ് ദേവസ്വം മന്ത്രി മാണിക്കല റാവു, സിവില്‍ സപ്ലൈസ് മന്ത്രി പത്തിപാത്തി പുല്ലറാവു, ആരോഗ്യ മന്ത്രി കാമിനേനി ശ്രീനിവാസറാവു, തെലുങ്കാന ഊര്‍ജ മന്ത്രി ജഗദീശ്വര്‍ റെഡ്ഡി, ആന്ധാപ്രദേശില്‍ നിന്നുള്ള എം.പിമാരായ മുരളീ മോഹന്‍, വൈ.വി സുബ്ബറെഡ്ഡി, എം.എല്‍.എമാരായ എരപതി നേനി ശ്രീനിവാസ റാവു, കൊമ്മലപാട്ടി ശ്രീധര്‍, ആലപ്പാട്ട് രാജേന്ദ്രപ്രസാദ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ രവിശങ്കര്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് എന്നീ പ്രമുഖരുടെ നീണ്ട നിര ഉണ്ടായിരുന്നു . കേരള സംസ്ഥാന…
Read Moreസ്കൂള്‍ ബസിലെ പീഡനം : കേസ് കെട്ടിച്ചമച്ചത്, പ്രതിയായി ആരോപിക്ക പെട്ട വ്യക്തിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
പോലീസിന് നാണക്കേട് കൊച്ചി :സ്കൂള്‍ ബസില്‍ അഞ്ചുവയസുകാരനെ ഡ്രൈവര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസ് പോലീസ് കെട്ടിച്ചമച്ചത്. കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന് പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് നിര്‍ദേശിച്ചു. പോലീസുകാർ ഗൂഢാലോചന നടത്തി ബസ് ഡ്രൈവറെ പ്രതിയാക്കുകയായിരുന്നെന്ന് ജസ്റ്റിസ് നാരായണക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പോലീസുകാരില്‍ നിന്നും ക്രൂരമായി മര്‍ദ്ദനമേറ്റ ഡ്രൈവര്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ, 50 ലക്ഷം രൂപ വരെ സുരേഷിനു നഷ്ടപരിഹാരം ചോദിക്കാനുള്ള അവകാശമുണ്ടെന്നും അതോറിറ്റി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മര്‍ദ്ദനത്തില്‍ സുരേഷിന്റെ നട്ടെല്ലിന് പൊട്ടലുണ്ടാവുകയും എട്ടുമാസത്തോളം എഴുന്നേറ്റു നടക്കാനാകാത്ത അവസ്ഥയിലുമായിരുന്നു. സുരേഷ് ഇപ്പോഴും ചികിൽസയിലാണ്. കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് സ്കൂൾ ബസ് ഡ്രൈവറായ കെ.എസ് സുരേഷ് കുമാറിനെ ഹാർബർ പോലീസ് അറസ്റ്റ് ചെയ്തത്. ബസിൽ സ്ഥിരമായി യാത്രചെയ്തിരുന്ന അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ചെന്ന…
Read More