സ്വാമിവേഷത്തില്‍ കരിങ്കല്‍ ക്വാറിയില്‍ കഴിഞ്ഞു, ഫോണ്‍വിളിയില്‍ പ്രവീണ്‍ റാണയെ വലയിലാക്കി കേരള പോലീസ് .നൂറുകോടിയുടെ തട്ടിപ്പുനടത്തി പോലീസിനെ വെട്ടിച്ച് കടന്ന സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ പിടികൂടി.ദേവരായപുരത്തെ ക്വാറിയില്‍ ഒരു തൊഴിലാളിയുടെ കുടിലില്‍ സ്വാമിയുടെ വേഷത്തില്‍ ഒളിച്ചുകഴിയുകയായിരുന്നു പ്രവീണ്‍.ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രവീണ്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഇതുവഴിയാണ് ഇയാളുടെ ഒളിവിടത്തെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.സ്ഥലത്തെത്തിയ പോലീസ് ബലംപ്രയോഗിച്ചാണ് പ്രവീണിനെ കീഴ്‌പ്പെടുത്തിയത്. തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ്ങ് മാർക്കറ്റിംഗ് കൺസൾട്ടൻസിയിലൂടെയാണ് പ്രവീണ് റാണ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരോട് 48% വരെ റിട്ടേൺ ലഭിക്കുമെന്ന് പറഞ്ഞ് പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇത്തരത്തിൽ നൂറ് കോടി രൂപയുടെ തട്ടിപ്പാണ് പ്രവീൺ റാണ നടത്തിയിരിക്കുന്നത്. വാർത്ത പുറത്ത് വന്നതോടെ കൂടുതൽ പരാതികൾ വരുന്നുണ്ട്. ഇതോടെ തട്ടിയ പണത്തിന്റെ…
Read Moreടാഗ്: kerala police
കേരള പോലീസിന്‍റെ അഭിമാനമാണ് മായ, മര്‍ഫി എന്നീ രണ്ട് നായ്ക്കള്‍
മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്താൻ വിദഗ്ധർ; പോലീസിന്‍റെ അഭിമാനമാണ് മായയും മര്‍ഫിയും konnivartha.com : കേരള പോലീസിന്‍റെ അഭിമാനമാണ് മായ, മര്‍ഫി എന്നീ രണ്ട് നായ്ക്കള്‍. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഈ നായ്ക്കള്‍ ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ടതാണ്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായ്ക്കളില്‍പ്പെട്ടവയാണ് ഇവ. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനമാണ് ഇവയ്ക്ക് ലഭിച്ചിട്ടുളളത്. 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക് കഴിയും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം നേടിയത്. ഊര്‍ജ്ജ്വസ്വലതയിലും ബുദ്ധികൂര്‍മ്മതിയിലും വളരെ മുന്നിലാണ് ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ട ഈ നായ്ക്കള്‍. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക്…
Read Moreഒറ്റപ്പെട്ടുപോയ രോഗിയായ വയോധികന് സഹായഹസ്തവുമായി മലയാലപ്പുഴ പോലീസ്
konnivartha.com : കിടപ്പുരോഗിയായ വയോധികൻ ആരും സഹായത്തിനില്ലാത്ത നരകിച്ചുകഴിഞ്ഞത് അറിഞ്ഞപോലീസ് രക്ഷകരായെത്തി. പൊതീപ്പാട് വട്ടമൺകുഴി സദാനന്ദ (70) നാണ് മലയാലപ്പുഴ പോലീസിന്റെ സഹായത്താൽ രക്ഷ കൈവന്നത്. സദാനന്ദന്റെ ദയനീയ സ്ഥിതി അറിഞ്ഞ മലയാലപ്പുഴ ഇൻസ്‌പെക്ടർ വിജയന്റെ നിർദേശാനുസരണം ജനമൈത്രി ബീറ്റ് ഓഫീസർമാരായ മനോജ് സി കെ, അരുൺ രാജ് എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ തിരക്കി. തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ, ഇ എം എസ് ചാരിറ്റിബിൾ സൊസൈറ്റി അധികൃതരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചു. സഹായവാഗ്ദാനം ഉറപ്പ് നൽകിയ സൊസൈറ്റി ചെയർമാൻ ശ്യാം ലാൽ, മലയാലപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി, സൊസൈറ്റി വോളന്റിയർമാരായ മിഥുൻ ആർ നായർ, അജിത്, നിഖിൽ, വാർഡ് അംഗങ്ങളായ മഞ്ചേഷ് , ബിജു പുതുക്കുളം, രജനീഷ്, ജനമൈത്രി സമിതി അംഗം വിനോദ് പുളിമൂട്ടിൽ, എന്നിവർക്കൊപ്പം ഞായറാഴ്ച്ച വീട്ടിലെത്തുകയും പാലിയേറ്റീവ് നേഴ്സ്…
Read Moreലഹരിമരുന്നിന്‍റെ വിപത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ യോദ്ധാവ് പദ്ധതിയുമായി പോലീസ്
konnivartha.com : സമൂഹത്തിന്‍റെ സർവ്വ മേഖലകളെയും പിടിമുറുക്കിയിരിക്കുന്ന ലഹരിമരുന്നുകളുടെ സ്വാധീനത്തിൻ നിന്നും യുവതലമുറ ഉൾപ്പെടെയുള്ളവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് രൂപീകരിച്ച പദ്ധതിയായയോദ്ധാവി ന്‍റെ ഭാഗമായി ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നുവരുന്നു. 9995966666 എന്ന യോദ്ധാവ് വാട്സാപ്പ് നമ്പരിലേക്ക് പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളുടെ ഉപയോഗം, വില്പന, കടത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കൈമാറാവുന്നതാണ്. സന്ദേശം ടെക്സ്റ്റ് ആയോ, ശബ്ദമായോ, വീഡിയോ രൂപത്തിലോ, ചിത്രങ്ങളായോ അറിയിക്കാം. സന്ദേശം സ്വീകരിക്കുന്ന പോലീസുദ്യോഗസ്ഥർക്കുപോലും വിവരം പങ്കുവയ്ക്കുന്നയാളുടെ പേരോ മറ്റ് വിശദാoശങ്ങളോ അറിയാനാവില്ല എന്ന പ്രത്യേകത കൂടിയുണ്ട് ഈ പദ്ധതിയ്ക്ക്. ലഹരിമരുന്നുകൾക്കെതിരായ പോരാട്ടത്തിൽ പങ്കാളികളായി യോദ്ധാവിനെപ്പോലെ പോരാടാൻ ആളുകൾ മുന്നോട്ടുവരണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആന്റി നർകോട്ടിക് ക്ലബ്ബുകൾ രൂപീകരിച്ചു. സ്കൂളുകളിൽ…
Read Moreമലയാലപ്പുഴ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം നാളെ ( ആഗസ്റ്റ് 20) മുഖ്യമന്ത്രി നിര്‍വഹിക്കും
konnivartha.com : മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ നൂതന സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം (20) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.97 ലക്ഷം രൂപ മുടക്കിയാണ് 4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ കെട്ടിടം പോലീസ് സ്റ്റേഷനു വേണ്ടി നിർമ്മിച്ചത് . പുതിയ കെട്ടിടത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറി, സബ് ഇൻസ്പെക്ടർമാരുടെ മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പു മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമമുറികൾ, തൊണ്ടി സൂക്ഷിക്കുന്നതിനും, റെക്കോഡുകൾ സൂക്ഷിക്കുന്നതിനും,ആയുധം സൂക്ഷിക്കുന്നതിനുമുള്ള മുറികൾ, ഓഫീസ് മുറി, സെർവർ റൂം, ടോയ്ലറ്റുകൾ തുടങ്ങി എല്ലാ വിധ ആധുനിക സൗകര്യവുമുണ്ട് . ആധുനിക സൗകര്യങ്ങളുള്ള ജില്ലയിലെ പ്രധാന പോലീസ് സ്റ്റേഷനുകളിലൊന്നായി മലയാലപ്പുഴ സ്റ്റേഷൻ മാറുകയാണ് . നിരവധി തീർത്ഥാടകരടക്കം എത്തിച്ചേരുന്ന മലയാലപ്പുഴയിൽ ആവശ്യമായ എല്ലാ സുരക്ഷയും…
Read More2022 ലെ, അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലുകൾ പ്രഖ്യാപിച്ചു; 8 കേരള പോലീസ് ഉദ്യോഗസ്ഥരും പട്ടികയിൽ
konnivartha.com : 2022 ലെ, അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലുകൾ 151 പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു . കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ ഉന്നത പ്രൊഫഷണൽ നിലവാരം പ്രോത്സാഹിപ്പിക്കുന്നതും, അത്തരം മികവിനെ അംഗീകരിക്കുന്നതും ലക്ഷ്യമിട്ടാണ് 2018-ൽ ഈ മെഡൽ സമ്മാനിക്കാനാരംഭിച്ചത്. ഈ പുരസ്‌ക്കാരങ്ങൾ ലഭിച്ചവരിൽ 15 പേർ സിബിഐയിൽ നിന്നും, 11 പേർ മഹാരാഷ്ട്ര പോലീസിൽ നിന്നും, 10 പേർ വീതം മധ്യപ്രദേശ്, ഉത്തർപ്രദേശ് പോലീസിൽ നിന്നുമാണ്. 8 പേർ വീതം കേരള പോലീസ്, രാജസ്ഥാൻ പോലീസ്, പശ്ചിമ ബംഗാൾ പോലീസ് എന്നിവിടങ്ങളിൽ നിന്നും ബാക്കിയുള്ളവർ മറ്റ് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും മറ്റ് സംഘനകളിൽ നിന്നുമുള്ളവരാണ്. ഇതിൽ ഇരുപത്തിയെട്ട് പേർ (28) വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കേരളത്തിൽ നിന്ന്: 1) ശ്രീ ആനന്ദ് ആർ, എഎഐജി 2) ശ്രീ കെ കാർത്തിക്, ജില്ലാ പോലീസ് മേധാവി…
Read Moreമാലിന്യ കൂമ്പാരത്തില്‍ കിടന്ന ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകി പോലീസുകാരൻ : ഏറെ അഭിനന്ദനം
konnivartha.com : മാലിന്യ കൂമ്പാരത്തില്‍ കിടന്ന ദേശീയ പതാകയ്ക്ക് സിവിൽ പൊലീസ് ഓഫീസര്‍ സല്യൂട്ട് നല്‍കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പോലീസുകാരന് അഭിനന്ദന പ്രവാഹമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. പോലീസുകാരനെ അഭിനന്ദിക്കാൻ മേജർ രവി നേരിട്ട് എത്തി. തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷനിലെ പൊലീസുകാരനായ അമൽ ടി. കെയാണ് ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകിയത്.കാെച്ചി ഇരുമ്പനത്തിന് സമീപം കടത്തു കടവിൽ കഴിഞ്ഞ ദിവസമാണ് റോഡരികില്‍ തള്ളിയ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചെത്തിയതിനെ തുടർന്നാണ് അമൽ സംഭവ സ്ഥലത്തെത്തിയത്. പോലീസ് ജീപ്പിൽ നിന്ന് ഇറങ്ങിയ ഉടനെ ദേശീയ പതാക മാലിന്യക്കൂമ്പാരത്തിൽ കിടക്കുന്നത് കണ്ട് അമൽ സല്യൂട്ട് ചെയ്യുകയായിരുന്നു. മാലിന്യത്തില്‍ കിടന്ന ദേശീയ പതാകകള്‍ ഓരോന്നായി അദ്ദേഹം മടക്കി കയ്യിലെടുക്കാന്‍ തുടങ്ങി. ഈ സമയം അവിടെയുണ്ടായിരുന്ന ഒരു നാട്ടുകാരന്‍ വാര്‍ഡ് കൗണ്‍സിലറോ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരോ…
Read Moreആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം’ രണ്ടു മാസത്തിനകം : കേരളാ പൊലീസ്
konnivartha.com : ഡ്രോണുകളെ നിർവീര്യമാക്കാനും തകർക്കാനും ശേഷിയുള്ള ‘ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം’ രണ്ടു മാസത്തിനകം സ്വന്തമാകുമെന്ന് കേരള പൊലീസ്. ഡ്രോൺ ഫൊറൻസിക് ഗവേഷണ കേന്ദ്രത്തിൽ സംവിധാനത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്ത് വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പിൽ ഘടിപ്പിക്കുന്ന ആന്റി ഡ്രോൺ നിർമിക്കുന്നതെന്നും ഇതിലെ റഡാറിന് 5 കിലോമീറ്റർ ചുറ്റളവിൽ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനാവുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഡ്രോണിന്റെ വേഗവും ലക്ഷ്യവുമെല്ലാം കമ്പ്യൂട്ടറിൽ തെളിയുമെന്നും അതിനെ ജാമർ ഉപയോഗിച്ച് നിർവീര്യമാക്കുകയയോ ലേസർ ഉപയോഗിച്ച് തകർക്കുകയോ ചെയ്യാമെന്ന് അവകാശപ്പെട്ടു. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം ഡ്രോൺ തദ്ദേശീയമായി വികസിപ്പിക്കുന്നതെന്നു സൈബർ ഡോം നോഡൽ ഓഫിസർ എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.ജീപ്പിൽ ഘടിപ്പിക്കുന്നതിനാൽ എവിടെയും ഉപയോഗിക്കാമെന്നും ഇതോടൊപ്പം പൊലീസ് സേനയ്ക്ക് ആവശ്യമായ വിവിധ തരം ഡ്രോണുകളും വികസിപ്പിക്കുന്നുണ്ടെന്നും…
Read Moreഡിജിപി ശബരിമലയില്‍ ദര്‍ശനം നടത്തി
കോന്നി വാര്‍ത്ത : സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. പമ്പയില്‍ നിന്നും പുറപ്പെട്ട അദ്ദേഹം ഒമ്പത് മണിയോടെ ദര്‍ശനത്തിനായി സോപാനത്തിലെത്തി. ശ്രീകോവിലിന് മുന്നില്‍ കാണിക്കയര്‍പ്പിച്ച് തൊഴുത പോലീസ് മേധാവിക്ക് പ്രസാദം നല്‍കി. തുടര്‍ന്ന് മാളികപ്പുറത്തെത്തിയ അദ്ദേഹത്തിന് മേല്‍ശാന്തി രജില്‍ നീലകണ്ഠന്‍ നമ്പൂതിരി പ്രസാദം നല്‍കി. പിന്നീട് തന്ത്രി കണ്ഠര് രാജീവരെയും മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയെയും സന്ദര്‍ശിച്ചു. ഇതോടൊപ്പം സന്നിധാനത്തെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസിലും ഡിജിപി സന്ദര്‍ശനം നടത്തി. തുടര്‍ന്ന് മടങ്ങിയെത്തി ശാസ്താവിനെ വീണ്ടും തൊഴുത ശേഷമാണ് സോപാനത്തില്‍ നിന്നുമിറങ്ങിയത്. താഴെയെത്തിയ അദ്ദേഹം പതിനെട്ടാം പടിക്ക് മുന്നിലെത്തി തൊഴുതു. ഇതിന് ശേഷം വാവര് നടയിലെത്തി കാണിക്കയര്‍പ്പിച്ച് വണങ്ങി പ്രസാദവും വാങ്ങി. ഏതാനും സമയം സന്നിധാനം റസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. മകന്‍ അനീത് തേജിയും ഡിജിപിയോട്…
Read Moreഎന്താണ് “എം ബീറ്റ്” പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പറയുന്നു
ജനമൈത്രി എം ബീറ്റ് വിവരശേഖരണത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ല കോന്നി വാര്‍ത്ത : ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായ മൊബൈല്‍ ബീറ്റ് (എം ബീറ്റ് )സംവിധാനത്തെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെടുത്തി ദുഷ്പ്രചാരണം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്. എം ബീറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും കുപ്രചാരണങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് മുന്നറിയിപ്പ്. പോലീസിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അടിസ്ഥാനസൗകര്യം മനസിലാക്കുകയാണ് എം ബീറ്റ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജനമൈത്രി സുരക്ഷാ പദ്ധതി സംസ്ഥാന നോഡല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് മേധാവിയുമായ എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ച് ക്രമസമാധാനപാലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ചെയ്തുവരുന്നത്. ജനങ്ങളില്‍നിന്നും നിര്‍ബന്ധപൂര്‍വം വ്യക്തിഗതവിവരങ്ങള്‍ ശേഖരിക്കുന്നില്ല. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കുന്നതിനും, ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തി തീവ്രവാദ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയും,…
Read More