അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ പീഡിപ്പിച്ചെന്ന പത്തനംതിട്ടയിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ എടുത്ത കേസില്‍ 15 പേർകൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20.അറസ്റ്റിലായവരില്‍ നവവരനും പ്ലസ് ടു വിദ്യാര്‍ഥിയും മീന്‍ കച്ചവടക്കാരായ സഹോദരങ്ങളുമടക്കമുണ്ട്. പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി. മല്ലശ്ശേരി, പത്തനംതിട്ട, കുലശേഖരപതി, വെട്ടിപ്രം മേഖലകളില്‍നിന്നുള്ളവരാണ് നിലവില്‍ അറസ്റ്റില്‍.ഇവരെക്കൂടാതെ റാന്നിയില്‍നിന്നും പോലീസ് ആറുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.മൂന്നുപേര്‍ ഓട്ടോറിക്ഷാ തൊഴിലാളികളാണ്.റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ എണ്ണം ഏഴായി.പെണ്‍കുട്ടിയുടെ കാമുകന്‍ സുബിന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.കായികതാരം കൂടിയായ ദളിത് പെണ്‍കുട്ടിയുമായി സുബിന്‍ 13 വയസ്സുമുതല്‍ തന്നെ അടുപ്പം സ്ഥാപിച്ചിരുന്നു. പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോഴാണ് സുബിന്‍ ആദ്യമായി പീഡിപ്പിക്കുന്നത്.പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ സുബിന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി.ഈ ദൃശ്യങ്ങള്‍ കണ്ടവര്‍ പെണ്‍കുട്ടിയുമായി സൗഹൃദം നടിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു.പെണ്‍കുട്ടിയുടെ വീട്, സ്‌കൂള്‍ എന്നിവിടങ്ങളിലും ചുട്ടിപ്പാറയടക്കമുള്ള സ്ഥലങ്ങളിലും എത്തിച്ച്…
Read Moreടാഗ്: kerala police
പോലീസ് തലപ്പത്ത് മാറ്റം:ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം
സംസ്ഥാനത്ത് പോലീസ് തലപ്പത്ത് മാറ്റം. നാല് ഡിഐജിമാർക്ക് ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം. ജെ. ജയനാഥ്, ദേബേഷ് കുമാർ ബെഹ്റ, ഉമ ബെഹ്റ , രാജ്പാൽ മീണ എന്നിവർക്കാണ് സ്ഥാനക്കയറ്റം. നേരത്തെ സ്ഥാനക്കയറ്റത്തിന് മന്ത്രി സഭ അംഗീകാരം നൽകിയിരുന്നു. തിരുവനന്തപുരം കമ്മിഷണർ ജി സ്പർജൻ കുമാർ ഇന്റലിജൻസ് ഐജി, ജെ.ജയനാഥിനെ മനുഷ്യാവകാശ കമ്മീഷൻ ഐ.ജിയാക്കി. കെ സേതുരാമൻ കേരള പോലീസ് അക്കാദമി ഡയറക്ടർ, കാളിരാജ് മഹേഷ് കുമാർ ട്രാഫിക് ഐ ജി എന്നിവയാണ് ഐപിഎസ് തലപ്പത്തെ മറ്റ് മാറ്റങ്ങൾ. കൂടാതെ സതീഷ് ബിനോ എറണാകുളം റേഞ്ച് DIG യാകും, തോംസൺ ജോസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആകും, യതീഷ് ചന്ദ്ര കണ്ണൂർ റേഞ്ച് DIGയാകും, ഹരിശങ്കർ തൃശൂർ റേഞ്ച് DIGയും കെ കാർത്തിക് വിജിലൻസ് ഐ.ജിയുമാകും, ടി.നാരായണന് കോഴിക്കോട് കമ്മീഷണറായും നിയമനം. കൊല്ലം കമ്മീഷണർ ചൈത്ര…
Read Moreകോന്നിയില്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികള്‍ പിടിയില്‍
konnivartha.com: ബംഗാൾ സ്വദേശിനിയെ വീട്ടിൽ കയറി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ ആസ്സാം സ്വദേശികളായ മൂന്നു പ്രതികളെ കോന്നി പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ആസ്സാം സംസ്ഥാനത്ത് മരിയൻ ജില്ലയിൽ വി ടി സി പാലഹുരി ഗഞ്ചൻ പി ഓയിൽ അസ്ഹർ അലിയുടെ മകൻ അമീർ ഹുസൈൻ (24), ആസാം ചപ്പാരി ചിലക്കദാരി പി ഓയിൽ, ചോണിപ്പൂർ ജില്ലയിൽ അസ്മത്ത് അലിയുടെ മകൻ റബീകുൽ ഇസ്ലാം(25), അസാം ബാർപ്പെട്ട ബാഷ്ബറ കോലാപുട്ടിയ പി ഓയിൽ ഹൈദർ അലിയുടെ മകൻ കരിമുള്ള (27) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ബംഗാൾ സ്വദേശിനിയായ യുവതി കോന്നിയിലുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സ്ഥാപനത്തിന്റെ ഉടമ ആനകുത്തി ജംഗ്ഷനിലുള്ള ഒരു ലോഡ്ജിലെ മുറിയിൽ മൂന്ന് ദിവസമായി ഇവരെ താമസിപ്പിച്ചുവരുകയായിരുന്നു. ഇതിന്റെ തൊട്ടടുത്ത മുറിയിൽ ആസ്സാം സ്വദേശിയായ കരിമുല്ല വാടകയ്ക്ക്…
Read Moreറാന്നി അമ്പാടി കൊലക്കേസ്: മൂന്നു പ്രതികള്‍ പിടിയില്‍
പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് പിടിയിലായത്. എറണാകുളത്തുനിന്നാണ് മൂന്ന് പ്രതികളും പിടിയിലായത്. 24 വയസുള്ള അമ്പാടി സുരേഷാണ് മരിച്ചത്. ബിവറേജസ് കോര്‍പ്പറേഷനു മുന്നില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് അരുംകൊലയില്‍ എത്തിയത്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.മന്ദമരുതിയില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു എന്ന് വിവരം ആയിരുന്നു പോലീസിന് കിട്ടിയത്. എന്നാല്‍ ദേഹത്തെ പരുക്കുകള്‍ സംശയത്തിന് ഇടയാക്കി. അന്വേഷണത്തിലാണ് കൊലപാതക വിവരം വെളിപ്പെടുന്നത്. കൊല്ലപ്പെട്ട അമ്പാടിയും സഹോദരങ്ങളും റാന്നി ബീവറേജസ് കോര്‍പ്പറേഷന്‍ മുന്നില്‍ വച്ച് ചേത്തക്കല്‍ സ്വദേശികളായ ഒരു സംഘവുമായി വാക്ക് തര്‍ക്കം നടന്നു. പിന്നീട് മറ്റൊരു സ്ഥലത്ത് വച്ച് സംഘങ്ങള്‍ ചെറുതായൊന്ന് ഏറ്റുമുട്ടി. മന്ദബരിതയിലേക്ക് വാ കാണിച്ചു തരാം എന്ന് രണ്ട് സംഘങ്ങളും വെല്ലുവിളിക്കുകയായിരുന്നു.…
Read Moreഡ്രൈവർമാർക്ക് ചുക്കുകാപ്പിവിതരണം ഏർപ്പെടുത്തി പന്തളം പോലീസ്
konnivartha.com: തീർഥാടനകാലത്ത് രാത്രിസമയങ്ങളിൽ എം സി റോഡിൽ അപകടം കുറയ്ക്കുക ലക്ഷ്യമാക്കി ഡ്രൈവർമാർക്ക് ഉറക്കമകറ്റാൻ പന്തളം പോലീസ് വക ചുക്കുകാപ്പി വിതരണം. പന്തളം മാന്തുക ഗ്ലോബ് ജംഗ്ഷനിലാണ് ഇത്തരത്തിൽ ക്രമീകരണം പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പന്തളം പോലീസ് ഇൻസ്‌പെക്ടർ റ്റി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സൗകര്യം ലഭ്യമാക്കിതുടങ്ങി. അമിതവേഗതയും ഉറക്കച്ചടവോടെ വാഹനമോടിക്കുന്നതും എം സി റോഡിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിതയാത്ര ഉറപ്പാക്കാനാണ് പോലീസിന്റെ നീക്കം. വാഹനങ്ങൾ തടഞ്ഞുനിർത്തി ഡ്രൈവർമാർക്ക് ചുക്കുകാപ്പി നൽകി അൽപനേരം വിശ്രമം ഉറപ്പാക്കിയശേഷമാവും പോലീസ് യാത്രയാക്കുക. അതതു ദിവസത്തെ സ്റ്റേഷനിലെ രാത്രികാലപട്രോളിംഗ് സംഘത്തിലെ ഓഫീസർക്കാവും ഇതിന്റെ നിരീക്ഷണച്ചുമതല. ഇക്കാര്യത്തിൽ വളരെ സന്തുഷ്ടരാണെന്ന് ഡ്രൈവർമാരും അയ്യപ്പഭക്തരും വ്യക്തമാക്കുന്നു.
Read Moreഅയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കി കേരള പോലീസ് സ്വാമിമാര്‍
konnivartha.com: ശബരിമലയില്‍ എത്തുന്ന ഓരോ സ്വാമിമാര്‍ക്കും കേരള പോലീസിലെ സ്വാമിമാര്‍ ഒരുക്കുന്നത് സുഗമമായ ദര്‍ശനം . പമ്പ മുതല്‍ പോലീസ് സ്വാമിമാരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്നു .എന്ത് ആവശ്യത്തിനും പോലീസിനെ സമീപിക്കാം . ശബരിമലയില്‍ കേരള പോലീസ് വിഭാഗം ഏറെ പ്രശംസ പിടിച്ചു പറ്റി . ഓരോ പോലീസ് ജീവനക്കാരും സ്വാമിമാര്‍ക്ക് വേണ്ട നിര്‍ദേശവും അകമഴിഞ്ഞ സഹായവും ചെയ്യുന്നു . തൊപ്പി ധരിക്കാത്ത പോലീസിനെ കാണണം എങ്കില്‍ സന്നിധാനത്തു എത്തുക . ഇവിടെ എല്ലാവരും ഒന്നാണ് എന്ന സ്നേഹ സന്ദേശം കൂടി പോലീസ് കൈമാറുന്നു . ജീവകാരുണ്യ പ്രവര്‍ത്തിയില്‍ കേരള പോലീസ് സന്നിധാനത്ത് മാതൃകയാണ് . സ്വാമിമാര്‍ക്ക് സുഗമമായ ദര്‍ശനം ലഭ്യമാണ് . ശബരിമലയിൽ പോലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 30 സി.ഐമാരും 100 എസ്.ഐമാരും 1550 സിവിൽ…
Read Moreശബരിമല സന്നിധാനത്ത് എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസുമായി സഹകരിച്ച് വി
konnivartha.com/പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഈ മണ്ഡല കാലത്ത് കേരള പോലീസ് വകുപ്പുമായി ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി സഹകരിക്കുന്നു. കഴിഞ്ഞ വര്‍ഷം വി ക്യൂആര്‍ കോഡ് ബാന്‍ഡ് അവതരിപ്പിച്ചപ്പോള്‍ ലഭിച്ച മികച്ച പ്രതികരണത്തെത്തുടര്‍ന്നാണ് ഈ വര്‍ഷവും ഇത് അവതരിപ്പിക്കുന്നത്. ജനക്കൂട്ടത്തില്‍ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് കൂട്ടംതെറ്റി പോകുന്നു എന്ന ആശങ്കയ്ക്ക് ഇത് ഒരു പരിഹാരാമാണ്. അയ്യപ്പഭക്തര്‍ പമ്പയിലെ വി സുരക്ഷാ കിയോസ്ക് സന്ദര്‍ശിച്ച് രക്ഷിതാവിന്‍റെയോ കുടുംബാംഗത്തിന്‍റെയോ മൊബൈല്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്താല്‍ ക്യുആര്‍ കോഡ് ബാന്‍ഡ് ലഭിക്കും. അത് കുട്ടിയുടെ കൈത്തണ്ടയില്‍ കെട്ടാം. നഷ്ടപ്പെട്ട കുട്ടിയെ കണ്ടെത്തുമ്പോള്‍ അടുത്തുള്ള കേരള പോലീസ് ചെക്ക് പോസ്റ്റില്‍ ഏല്‍പ്പിക്കാം അവിടെ പോലീസ് ബൂത്തില്‍, ഉദ്യോഗസ്ഥര്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് രക്ഷിതാവിന്‍റെയോ കുടുംബാംഗത്തിന്‍റെയോ രജിസ്റ്റര്‍ ചെയ്ത…
Read Moreകോന്നിയില്‍ വീട്ടമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമം : യുവാവ് പിടിയിൽ
konnivartha.com: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച് ബലാൽസംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയെ കോന്നി പോലീസ് പിടികൂടി. കോട്ടയം ഏറ്റുമാനൂർ കാണക്കാരി പറമ്പാട്ട് വീട്ടിൽ സനോജ് എന്ന് വിളിക്കുന്ന എബിൻ മോഹനെ(37)യാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യ മയക്കുമരുന്നുകൾക്ക് അടിമയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഞായറാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ഇയാൾ സ്ത്രീയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ദേഹത്ത് മുറിവേൽപ്പിച്ചും , കൈകൊണ്ട് വായ് പൊത്തിപിടിച്ചും ക്രൂരമായാണ് ഇയാൾ കൃത്യത്തിന് മുതിർന്നത്. വീട്ടമ്മയുടെ വായ്ക്കുള്ളിൽ മുറിവ് ഉണ്ടാവുകയും ഒരു അണപ്പല്ല് പറിഞ്ഞുപോകുകയും ചെയ്തു. കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ്, പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ശാസ്ത്രീയ അന്വേഷണസംഘം, ഫോറെൻസിക് വിഭാഗം, വിരലടയാള വിദഗ്‌ദ്ധർ, ഡിപ്പാർട്മെന്റ്…
Read Moreശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിൻ്റെ ബാൻഡ്
ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പോലീസിൻ്റെ പ്രത്യേക കരുതൽ. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് വിടുന്നത്. തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാൻ ഇതുവഴി കഴിയും. കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.
Read Moreശബരിമലയില്‍ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പരിഗണന
konnivartha.com: ശബരിമല: സന്നിധാനത്തെത്തുന്ന മുതിർന്ന അയ്യപ്പന്മാർക്കും മാളികപ്പുറങ്ങൾക്കും കുഞ്ഞുങ്ങൾക്കും അംഗപരിമിതർക്കും പ്രത്യേക പരിഗണന ലഭ്യമാണ്. വലിയ നടപ്പന്തലിൽ ഒരു വരി അവർക്കായി ഒഴിച്ചിട്ടിട്ടുണ്ട്. കൂടാതെ പതിനെട്ടാംപടി കയറിയെത്തുമ്പോൾ ഇവരെ ഫ്‌ളൈ ഓവർ വഴിയല്ലാതെ നേരിട്ട് ദർശനത്തിന് അനുവദിക്കുന്നുണ്ട്. കൊച്ചുകുട്ടികൾക്കൊപ്പം മുതിർന്ന ഒരാളെയും നേരിട്ട് ദർശനത്തിനായി കടത്തിവിടുന്നുമുണ്ട്. ഇക്കാര്യങ്ങൾ അറിയാത്ത പലരും ഫ്‌ലൈ ഓവർ വഴിയും പോകാറുണ്ട്. സംഘമായി എത്തുന്ന ഭക്തർ കൂട്ടം തെറ്റിപ്പോകുമോ എന്ന ഭയത്താൽ പലപ്പോഴും ഇങ്ങനെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ മടിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ചോറൂണിനുൾപ്പെടെ കൊച്ചുകുട്ടികളുമായി ഒട്ടേറെ ഭക്തരാണ് സന്നിധാനത്തിലെത്തുന്നത്. പതിനെട്ടാംപടി കയറുന്ന അവസരത്തിലും കുഞ്ഞുങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പോലീസ് ഇവർക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു.
Read More