പെരുനാട്ടില്‍ യുവാവ് കുത്തേറ്റു കൊല്ലപ്പെട്ട സംഭവം:വ്യക്തിവൈരാഗ്യം

  konnivartha.com: പെരുനാട് മഠത്തുംമൂഴിയിൽ യുവാവ് കുത്തേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ 3 പേർ പോലീസ് കസ്റ്റഡിയിൽ.പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിനു സമീപമുണ്ടായ സംഘർഷത്തിലാണ്  പെരുന്നാട് മാമ്പാറ പടിഞ്ഞാറേ ചരുവിൽ ജിതിൻ ഷാജി (34)യ്ക്ക് കുത്തേറ്റത്.   ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും മരണപ്പെട്ടു . വ്യക്തി വൈരാഗ്യം രാഷ്ട്രീയ കൊലപാതകമാക്കി മാറ്റുവാന്‍ തുടക്കം മുതലേ ശ്രമം ഉണ്ടായതായി പോലീസ് സംശയിക്കുന്നു . വ്യക്തി വൈരാഗ്യം മൂലം ആണ് കത്തി കുത്ത് നടന്നത് എന്ന് തുടക്കത്തില്‍ പോലീസ് പറഞ്ഞിരുന്നു .പ്രദേശത്തു നേരത്തേയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണു കൊലപാതകമെന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നു .അതാണ്‌ സത്യവും .   പിന്നീട് വിഷയം സി പി ഐ എം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഏറ്റെടുത്തതോടെ രാഷ്ട്രീയ കൊലപാതകം എന്ന മാനം കൈവന്നു . എസ് എഫ് ഐ അടക്കം ഉള്ള സി പി ഐ…

Read More

പോട്ട ബാങ്ക് കവർച്ച: പ്രതി കേരള പോലീസിന്‍റെ പിടിയില്‍

  ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്കു സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തിയാണ് പ്രതി കവര്‍ച്ച നടത്തിയത്. 4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹെല്‍മറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടര്‍ തകര്‍ത്താണ് പ്രതി 15 ലക്ഷം രൂപ തട്ടിയെടുത്തത്. 3 മിനിറ്റില്‍ കവര്‍ച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. ആഡംബര ജീവിതം, ഭാര്യ അയച്ച പണമെല്ലാം ധൂർത്തടിച്ചു:പോട്ട…

Read More

ഇ.ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടി:കേരള പോലീസിലെ ഗ്രേഡ് എസ്.ഐയെ അറസ്റ്റ് ചെയ്തു

  ഇ.ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടിയ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഷഫീര്‍ ബാബുവിനെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പോലീസ് ക്വാട്ടേഴ്‌സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസുകാരനുള്‍പ്പെടെ ആറുപേരാണ് തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്.ദക്ഷിണ കര്‍ണാടകയിലെ ഒരു വീട്ടിലെത്തി വ്യാജ പരിശോധന നടത്തി വീട്ടിലുണ്ടായിരുന്ന മൂന്നരക്കോടി രൂപയോളം തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ പരിശോധന നടത്തി പോയതിനുശേഷമാണ് തട്ടിപ്പിനിരയായി എന്ന് വീട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി.ദക്ഷിണ കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് ക്വാട്ടേഴ്‌സില്‍ ഷഫീര്‍ ബാബുവിനെ തേടി എത്തുകയായിരുന്നു. ഫഷീര്‍ ബാബുവിന്റെ അറസ്റ്റിനുപിന്നാലെ കൂടെയുണ്ടായിരുന്ന ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികളെ പോലീസ് കര്‍ണാടകയിലേക്ക് കൊണ്ടുപോയി.

Read More

യുവതിയടക്കമുള്ള നിരപരാധികളെ മര്‍ദിച്ച പത്തനംതിട്ട എസ് ഐയെ സസ്പെന്‍റ് ചെയ്തു

  konnivartha.com: വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പോലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട പോലീസിലെ എസ്ഐ ജിനു ജോസ്  മറ്റു രണ്ടു പോലീസ് ഉദ്യോഗസ്ഥരായ  ജിബിൻ ജോസഫ്, അഷാഖ് റഷീദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത് . ഡിഐജി അജിത ബീഗത്തിന്റേതാണ്  നടപടി. എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു  സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസിന്‍റെ മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ10 പേർക്കെതിരെയുമാണ് കേസ്.ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത വിവാഹസംഘത്തെ ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്താണു സംഭവം.  വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം.മർദനത്തിൽ…

Read More

പത്തനംതിട്ട എസ് ഐയ്ക്ക് എതിരെ എസ്.സി/ എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസ് എടുക്കണം

    വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകള്‍ അടക്കമുള്ളവരെ ആളുമാറി മര്‍ദിച്ച സംഭവത്തില്‍ പോലീസിനെതിരേ വ്യാപക പ്രതിഷേധം.സ്ത്രീകളടക്കമുള്ള സംഘത്തെ അകാരണമായി മര്‍ദിച്ച സംഭവത്തില്‍ പത്തനംതിട്ട എസ്.ഐക്കെതിരെ എസ്.സി/ എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസ് എടുക്കണം എന്ന് ആവശ്യം ഉയര്‍ന്നു . ജനങ്ങളെ അകാരണമായി ഉപദ്രവിക്കുന്ന ഈ പോലീസുകാരന്‍ സേനയ്ക്ക് തന്നെ അപമാനം ആണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു .എസ്.ഐ. ജിനുവിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാത്രം സ്ഥലം മാറ്റിയ നടപടി വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു .പോലീസുകാര്‍ക്കെതിരേ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് സ്ഥലം മാറ്റം എന്നും തുടര്‍നടപടി ഉണ്ടാകുമെന്നും പോലീസിലെ ഉന്നതര്‍ പറയുന്നു എങ്കിലും പരാതിക്കാര്‍ തൃപ്തര്‍ അല്ല . എസ് ഐയ്ക്ക് എതിരെ ഉള്ള നടപടി കുറഞ്ഞുപോയെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും മര്‍ദനമേറ്റവര്‍ പറഞ്ഞു.സ്ത്രീകളടക്കമുള്ള സംഘമായിരുന്നു. അകാരണമായാണ് മര്‍ദിച്ചത്. ജീപ്പില്‍…

Read More

വിവാഹസംഘത്തെ മർദിച്ച കേസിൽ പത്തനംതിട്ട എസ്ഐയ്ക്ക് ഗുരുതര വീഴ്ച

  വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പൊലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പത്തനംതിട്ട എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്ഐ എസ്.ജിനുവിനെ ജില്ലാ പൊലീസ് ഓഫിസിലേക്കു സ്ഥലം മാറ്റി.   സംഭവത്തിൽ 2 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ 10 പേർക്കെതിരെയുമാണ് കേസ്.വിഷയത്തിൽ പ്രതിഷേധിച്ചു കോൺഗ്രസും യൂത്ത് കോൺഗ്രസും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.   ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു വിവാഹസംഘത്തെ ആക്രമിച്ചത്.കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. മർദനത്തിൽ കോട്ടയം സ്വദേശിനി സിതാരയുടെ തോളെല്ലിന് പൊട്ടലുണ്ട്.ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.രാത്രി പത്തേമുക്കാലോടെ സ്റ്റാൻഡിനു സമീപത്തെ…

Read More

കോന്നി പോലീസ് ഡ്രൈവര്‍ രഘുകുമാറിനെ സസ്പെന്‍റ് ചെയ്തു

  konnivartha.com: മദ്യലഹരിയിൽ സി പി ഐ എം നേതാവിനെ പൊലീസ് സ്റ്റേഷനിൽ അകാരണമായി മർദ്ധിച്ച പൊലീസ് ഡ്രൈവറെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു.സി പി ഐ എം കോന്നി ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാറിനെയാണ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാർ മർദ്ധിച്ചത് എന്നാണ് പരാതി . ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. സ്ത്രീകളടക്കമുള്ള കുടുംബത്തിന് പരാതി നൽകാൻ സഹായിക്കാനെത്തിയതായിരുന്നു രാജേഷ് കുമാർ. കുടുംബത്തോടൊപ്പം പൊലീസ് ജീപ്പിനു സമീപത്തു നിന്ന് പരാതി തയ്യാറാക്കുമ്പോൾ രഘുകുമാർ തട്ടി കയറിയതിനെ തുടർന്ന് സ്റ്റേഷനിലെ ബഞ്ചിൽ ഇരുന്ന് പരാതി എഴുതുമ്പോൾ വീണ്ടും രഘുവെത്തി ഇവിടിരുന്ന് പരാതി എഴുതാൻ കഴിയില്ലന്നും, രാത്രിയിലാണോ പരാതിയും കൊണ്ടുവരുന്നതെന്നും ചോദിച്ച് വീണ്ടും തട്ടി കയറി ഇതു ചോദ്യം ചെയ്തപ്പോൾ സ്റ്റേഷനു പുറത്തു നിന്നും രാജേഷിനെ പിടിച്ചു സ്റ്റേഷനുള്ളിലെ മുറിയിലെത്തിച്ച് കോളറിന് പിടിച്ച് ഇരുകരണത്തും…

Read More

ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പോലീസ് സ്റ്റേഷനുകൾക്ക് ISO 9001:2015 അംഗീകാരം

konnivartha.com: പൊലീസ് സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായി, ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്കു സ്തുത്യർഹമായ ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു.   എറണാകുളം മേഖലാ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഡോ. എസ്. സതീഷ് ബിനോ ഐപിഎസ്, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐപിഎസ്, ചേർത്തല അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിൻ ഐപിഎസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷൻ ഓഫീസർമാർ ബഹുമതി ഏറ്റുവാങ്ങി. പൊതുസേവന മികവിനുള്ള ഐഎസ്ഒ അംഗീകാരം ആധുനിക സൗകര്യങ്ങൾ, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ, പൊതുജന സൗഹൃദ അന്തരീക്ഷം എന്നിവയ്ക്കുള്ള അംഗീകാരമാണ് ഐഎസ്ഒ 9001:2015. മാനുഷിക-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കും പിന്തുണാ സേവനങ്ങൾക്കുമുള്ള സ്റ്റേഷനുകളുടെ പ്രതിജ്ഞാബദ്ധതയും ഈ അംഗീകാരം എടുത്തുകാട്ടുന്നു. പൊലീസ് വകുപ്പുകൾ പലപ്പോഴും ഭീഷണി, പീഡനം, മോശം പെരുമാറ്റം തുടങ്ങിയ ആരോപണങ്ങൾ നേരിടാറുണ്ട്. എന്നാൽ നിലവിലെ കാലഘട്ടത്തിൽ പൊലീസ് സ്റ്റേഷനുകൾ മാതൃകാപരമായ സേവനദാതാക്കളായി…

Read More

15 കാരിയെ പീഡിപ്പിച്ച യുവാവും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയും പിടിയിൽ

  പത്തനംതിട്ട : ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും 15 കാരിയെ വലയിലാക്കി, വിവാഹവാഗ്ദാനം നൽകിയശേഷം താലി ചാർത്തുകയും, തുടർന്ന് മൂന്നാറിലെത്തിച്ച് ബലാൽസംഗം ചെയ്യുകയും ചെയ്ത പ്രതിയെ മലയാലപ്പുഴ പോലീസ് പിടികൂടി. ഇയാൾക്ക് ഒത്താശ ചെയ്തതായി വെളിവായതിനെതുടർന്ന് കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തു. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശ് (25), 35 കാരിയായ കുട്ടിയുടെ അമ്മ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് യുവാവ്, കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി താലികെട്ടിയതും വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയതും. കുട്ടിയെ കാണാതായതിനു മലയാലപ്പുഴ പോലീസ് കുട്ടിയുടെ പിതാവിന്റെ മൊഴിപ്രകാരം ആദ്യം കേസെടുത്തിരുന്നു. ശനിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. മാതാവിന്റെ സഹായത്തോടെ കുട്ടിയെ വീട്ടിൽ നിന്നും ഇയാൾ വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു. കുട്ടിയെ ചുട്ടിപ്പാറയിലെത്തിച്ച്, മാതാവിന്റെ സാന്നിധ്യത്തിൽ കഴുത്തിൽ താലിചാർത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ്…

Read More