സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി

  സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഡിജിപി, ഐജി തലപ്പത്താണ് മാറ്റം. മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറാക്കി നിയമിച്ചു. വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിലേക്കും മാറ്റി. ബറ്റാലിയൻ എഡിജിപിയായ എം ആർ അജിത് കുമാറിനെ എക്സൈസ് വകുപ്പിലേക്ക് മാറ്റി. എക്സൈസ് കമ്മീഷണറായാണ് പുതിയ നിയമനം. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെ കേരള പൊലീസ് അക്കാദമി ഡയറക്ടറാക്കി നിയമിച്ചു. മഹിപാൽ യാദവ് ക്രൈം ബ്രാഞ്ച് മേധാവിയാകും. ജയിൽ മേധാവി സ്ഥാനം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകി. ഈ പശ്ചാത്തലത്തിൽ ഐ.ജി സേതുരാമൻ ജയിൽ മേധാവിയാകും. ക്രൈംബ്രാഞ്ച് ഐ.ജിയായിരുന്ന പി പ്രകാശിന് കോസ്റ്റൽ (തീരദേശ) ചുമതല നൽകി. ക്രൈംബ്രാ‍ഞ്ചിൽ നിന്നും എ. അക്ബറിനെ ഇൻറലിജൻസിൽ ഐജിയാക്കി നിയമിച്ചു. സ്പർജൻകുമാർ ക്രൈംബ്രാഞ്ച് ഐ.ജിയാകും.

Read More

മാധ്യമപ്രവർത്തകർക്കായി സൈബർ ക്രൈം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

konnivartha.com: പോലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി സൈബർ കുറ്റകൃത്യങ്ങൾ , സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ചു അവബോധന ക്ലാസ് സംഘടിപ്പിച്ചു. അനുദിനം മാറിവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തു നിരന്തരം അവബോധനം ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചതെന്നും പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകൻ ഐ പി എസ് പറഞ്ഞു. വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങൾ , കുറ്റവാളികളെ പിടികൂടുന്ന രീതി , സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമങ്ങൾ എന്നീ വിഷയങ്ങൾ ക്ലാസ്സിൽ കൈകാര്യം ചെയ്തു. സൈബർ വിഭാഗം ഡി വൈ എസ് പി എസ് അരുൺകുമാർ , സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ പ്രവീൺ എസ് ആർ , സൈബർ സെക്യൂരിറ്റി ഇൻസ്‌പെക്ടർ എ ശ്യംകുമാർ, സൈബർ വിഭാഗം ജീവനക്കാർ വിവിധ മാധ്യമങ്ങളിൽ നിന്നുള്ള പ്രതിനിധികൾ…

Read More

നവീന്‍ ബാബുവിന് നീതി വേണ്ടേ : ആരാണ് അന്വേഷണം മരവിപ്പിച്ചത്

  konnivartha.com: കേരള സര്‍ക്കാരിന്‍റെ ഭാഗമായ കണ്ണൂര്‍ മുന്‍ എഡിഎം പത്തനംതിട്ട മലയാലപ്പുഴ നിവാസി നവീൻ ബാബു ജീവനൊടുക്കിയ കേസിലെ ഏക പ്രതി കണ്ണൂർ  ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പി.പി.ദിവ്യ മാത്രമെന്ന് പോലീസ് തയാര്‍ ചെയ്ത കുറ്റപത്രത്തില്‍ അക്കം ഇട്ടു പറയുന്നു .ദിവ്യയുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും കേരള പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. ഒരാള്‍ അധിക്ഷേപം ഉന്നയിച്ചാല്‍ തെറ്റ് ഒന്നും ചെയ്തില്ല എങ്കില്‍ അതിനു എതിരെ കോടതി മുഖേന മാനനഷ്ട കേസ് ഫയല്‍ ചെയ്യാനും തന്‍റെ ഭാഗം ന്യായീകരിക്കാനും അത് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തുവാനും ഏതൊരു വ്യക്തിയ്ക്കും അധികാരം ഉണ്ട് . കോടതിയില്‍ സാക്ഷികള്‍ കൂറുമാറി പ്രതിഭാഗം ചേരുന്നത് നിത്യ സംഭവം ആണ് . കേരള സര്‍ക്കാരിന്‍റെ ഭാഗമായ എ ഡി എം ആണ് മരണപ്പെട്ടത്…

Read More

ലഹരിയുമായി ഇന്ന് പിടിയിലായത് 232 പേർ:കേരള പോലീസ്

  ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ പിടിയിലായത് 232 പേർ.നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും അധികൃതർ അറിയിച്ചു.വിവിധ കേസുകളിലായി 0.0253 കിലോഗ്രാം എംഡിഎംഎ 7.315 കിലോഗ്രാം കഞ്ചാവ്, 159 കഞ്ചാവ് ബീഡി എന്നിവയും പൊലീസ് പിടിച്ചെടുത്തു. പൊതുജനങ്ങളില്‍നിന്നു മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ടെന്നും ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Read More

കാണാതായ യുവതിയെ തേടി കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് പത്തനംതിട്ടയില്‍ എത്തി

konnivartha.com: 2014 ൽ കാണാതായ തമിഴ്നാട് സ്വദേശിനിയായ യുവതിക്കുവേണ്ടിയുള്ള അന്വേഷണം കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് സി ഐ ഡി വിഭാഗം ഊർജ്ജിതമാക്കി. പോലീസ് സംഘം പത്തനംതിട്ടയിലെത്തി വ്യാപകമായ അന്വേഷണം നടത്തി. കാണാതാവുമ്പോൾ 38 വയസിനടുത്ത് പ്രായമുണ്ടായിരുന്ന കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദമുള്ള ധരിണി (38) ( അച്ഛൻ ഷൺമുഖം ) അവിവാഹിതയാണ്. 2014 സെപ്റ്റംബർ 17 ന് തമിഴ്നാട് കരുമത്താംപട്ടിയിലെ വീട്ടിൽ നിന്നാണ് ഇവരെ കാണാതായത്. ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്ന പ്രകൃതമുള്ള ധരിണി ആരാധനാലയങ്ങളിലെ സന്ദർശനത്തിൽ അതീവ തല്പരയായിരുന്നെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. സ്കൂളുകളിലോ കോളേജിലോ ട്യൂഷൻ സെന്ററുകളിലോ ജോലി ചെയ്യാനുള്ള സാധ്യതയുള്ളതായി പോലീസ് കരുതുന്നുണ്ട്. തിരുപ്പൂർ അവിനാഷി തിരുമുരുഗൻ ബൂണ്ടി അണ്ണാ സ്ട്രീറ്റ് ന്യൂ നമ്പർ 32/64, (ഓൾഡ് നമ്പർ 7/65) വിലാസത്തിലും, കോയമ്പത്തൂർ ഡിസ്ട്രിക്ട് കരുമത്താംപട്ടി തേർഡ് സ്ട്രീറ്റ് കുങ്കുമാ നഗർ ഡോർ നമ്പർ 13 എന്ന…

Read More

ലഹരി കടത്താന്‍ വിദ്യാര്‍ത്ഥികള്‍ മോഷ്ടിച്ചത് 6 ബൈക്ക്

  ലഹരി കടത്താന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ മോഷ്ടിച്ചത് 6 ബൈക്ക്. ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ബൈക്ക് മോഷ്ടിച്ചത് എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പോലീസ് തന്നെ ഞെട്ടി . വിദ്യാര്‍ത്ഥികള്‍ എത്ര മാത്രം ലഹരി മാഫിയയുടെ പിടിയിലായി എന്ന് ഉള്ളതിന് തെളിവ് ആണ് ഇത് . കോഴിക്കോട് വടകരയിൽ ആണ് മോഷ്ടിച്ച 6 ബൈക്കുകളുമായി 5 വിദ്യാർത്ഥികൾ പിടിയിലായത് . വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ബൈക്കുകൾ മോഷ്ടിച്ചത്. ബൈക്കുകളിൽ ലഹരി വസ്തുക്കൾ കടത്താനായിരുന്നു വിവിധ ഇടങ്ങളിൽ നിർത്തിയിടുന്ന ബൈക്കുകൾ മോഷ്ടിച്ചത് എന്നാണ് കുട്ടികളുടെ വെളിപ്പെടുത്തല്‍ . രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ബൈക്കുകള്‍ ഉപയോഗിച്ച് ലഹരി കടത്തി . ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് ഇവ കടത്തിയിരുന്നത്. മോഷ്ടിച്ച ചില…

Read More

ലഹരി സംഘത്തിന്‍റെ പിടിയിൽ അമർന്ന് അടൂർ നഗരം

konnivartha.com: ലഹരി സംഘത്തിന്‍റെ പിടിയിൽ അമർന്ന് അടൂർ നഗരം. മദ്യപാനം, ലഹരി ഉപയോഗം, മറ്റ് അനാശാസ്യ പ്രവർത്തനങ്ങളുടെ താവളമായി നഗരം മാറി. രാത്രിയെന്നോ പകലെന്നോ മറയില്ലാതെ നഗരത്തിൻ്റെ ഹൃദയഭാഗത്തെ നിലയത്തിലാണ് സംഘങ്ങൾ ഒന്നിക്കുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ യുവാക്കളാണ് ഈ താവളത്തിൽ തമ്പടിക്കുന്നത്. രാത്രി സമയങ്ങളിൽ നഗത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് തമ്പടിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്നും എണ്ണൂറ് മീറ്ററിനടുത്താണ് നാശനാവസ്ഥയിലായ ഈ വലിയ കെട്ടിടം. അനാഥമായി കിടക്കുന്ന കെട്ടിടത്തിൻ്റെ അകത്ത് ബാത്ത്റൂം ഉൾപ്പെടെ ചെറുതു വലുതുമായ നിരവധി മുറികളാണ്. ഇവിടെയെല്ലാ മദ്യ കുപ്പികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കെട്ടിടത്തിൻ്റെ വടക്കേ ഭാഗത്തുള്ള അഗാധമായ കുഴികകത്ത് പാൻ മസാല, വിവിധ തരം സിഗരറ്റു കവറുകൾ തുടങ്ങി ഗർഭനിരോധന കവറുകളും കൂട്ടിയിട്ടിട്ടുണ്ട്. കൂടുതലായും പ്രദേശവാസികൾ അല്ലാത്തവരാണ് പകൽ നേരങ്ങളിൽ ഇവിടെ തമ്പടിക്കുന്നത്. സംഘങ്ങൾക്ക് ഇരുന്നു മദ്യപിക്കാൻ കസേരകളും താൽക്കാലിക ടീപ്പോയും…

Read More

‘അസ്ലം മൊബൈല്‍’ ഷോപ്പ് കേന്ദ്രീകരിച്ച് വ്യാജ ആധാര്‍ കാര്‍ഡുകൾ:ഉടമ പിടിയില്‍

konnivartha.com: പെരുമ്പാവൂരില്‍ മൊബൈല്‍ ഷോപ്പ് കേന്ദ്രീകരിച്ച് വ്യാജ ആധാര്‍ കാര്‍ഡുകൾ നിര്‍മിച്ച് നല്‍കിയ ആളെ പോലീസ് പിടികൂടി. അസം സ്വദേശിയായ ഹരിജുള്‍ ഇസ്ലാമാണ് പിടിയിലായത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗവും ലഹരി വില്‍പനയും വ്യാപകമായി നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ക്ലീന്‍ പെരുമ്പാവൂര്‍ എന്ന പദ്ധതി പോലീസ് നടപ്പിലാക്കിവരികയായിരുന്നു..ഇതിന്റെ ഭാഗമായ പരിശോധനയിലാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചയാള്‍ പിടിയിലായത്. പെരുമ്പാവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ‘അസ്ലം മൊബൈല്‍’ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഇയാള്‍. ഇവിടെനിന്ന് വ്യാജ ആധാറുകള്‍ നിര്‍മിക്കാനുപയോഗിച്ച ലാപ്‌ടോപും 55,000 രൂപയും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. മൊബൈല്‍ ഷോപ്പില്‍ സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ സ്‌കാന്‍ ചെയ്ത് മറ്റുള്ളവരുടെ ഫോട്ടോ പതിപ്പിച്ചാണ് ഇയാള്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിച്ചിരുന്നത്.വ്യാജ തിരിച്ചറിയല്‍ രേഖകളുമായി ഇതര…

Read More

ലോറിയില്‍ കൊണ്ട് വന്ന 10 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ പിടികൂടി

  konnivartha.com: കൊല്ലം കൊട്ടാരക്കര കടക്കലിൽ കോടികളുടെ ലഹരിവസ്തുക്കൾ പിടികൂടി. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന ലഹരി വസ്തുക്കള്‍ ആണ്  പിടികൂടിയത് .   കടയ്ക്കൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ വെച്ചാണ് ലോറിയിൽ കൊണ്ടുവന്ന ലഹരിവസ്തുക്കൾ പിടികൂടിയത് . രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നൂറു കണക്കിന് ചാക്കുകളില്‍ ആണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ അടക്കം ഉള്ള ലഹരി വസ്തുക്കള്‍ പിടിച്ചത് . മഞ്ചേരി നിവാസിയായ ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത് .   കേരളത്തില്‍ നിരോധിച്ച ലഹരി ഉല്‍പ്പന്നങ്ങളും കഞ്ചാവും ആണ് പിടികൂടിയത് . പല പ്രാവശ്യം ലോഡ് കണക്കിന് ലഹരി വസ്തുക്കള്‍ കൊല്ലം ,ആലപ്പുഴ ,പത്തനംതിട്ട ,തിരുവനന്തപുരം ഭാഗങ്ങളില്‍ ഇറക്കി എന്നാണ് പ്രാഥമിക വിവരം . ഡ്രൈവര്‍ ബഷീറിനെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു . ബാംഗ്ലൂരിൽ നിന്നും നേരിട്ടു ഇത്രയും കോടി രൂപയുടെ ലഹരി…

Read More

ബിഎംഡബ്ല്യു കാർ വാടകയ്ക്ക് എടുത്തു  സ്കൂള്‍ വളപ്പില്‍ അഭ്യാസം പ്രകടനം

  konnivartha.com: സ്കൂൾ മുറ്റത്തേക്ക് പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാർ സ്കൂള്‍ മുറ്റത്ത്‌ വട്ടം കറക്കി അഭ്യാസ പ്രകടനം . സ്കൂള്‍ ജീവനക്കാർ സ്കൂളിന്റെ ഗേറ്റ് പൂട്ടിയ ശേഷം പൊലീസിൽ വിവരമറിയിച്ചു.പൊലീസ്, കാറും കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും സ്കൂളിൽ അനുവാദമില്ലാതെ അതിക്രമിച്ചു കടന്ന് അഭ്യാസപ്രകടനം നടത്തിയതിനും കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു .പത്തനംതിട്ട സ്വദേശിയായ ജോസ് അജി (19) ആണ് കാർ ഓടിച്ചിരുന്നത്. കൂടെയുണ്ടായിരുന്നത് പത്തനംതിട്ട സ്വദേശി ജുവൽ തോമസും (19). കോന്നി ആർവിഎച്ച്എസ്എസിൽ ഇന്നലെ ആണ് സംഭവം.10–ാം ക്ലാസിന്റെ യാത്രയയപ്പ് കൊഴുപ്പിക്കാൻ ചില വിദ്യാർഥികൾ വാടകയ്ക്കെടുത്തതാണ് കാർ.യാത്രയയപ്പിൽ ഫോട്ടോഷൂട്ടിനും അഭ്യാസപ്രകടനം നടത്താനുമാണ് വിദ്യാർഥികൾ കാർ വാടകയ്ക്കെടുത്തത്. 2000 രൂപ നൽകി ബിഎംഡബ്ല്യു കാർ കൊണ്ടു വന്നതാണെന്ന് അറിയുന്നത്.  

Read More