ഗുരു നിത്യ ചൈതന്യ യതിക്ക് കോന്നിയില്‍ സാംസ്കാരിക നിലയം വേണം

ഗുരു നിത്യ ചൈതന്യ യതിയെ കോന്നി നാട് മറക്കുന്നു .കോന്നി വകയാറില്‍ ജനിച്ച് ലോകം ആദരിക്കുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പേരില്‍ ഒരു സാംസ്കാരിക നിലയം പോലും അനുവദിക്കാന്‍ സാംസ്കാരിക വകുപ്പിന് കഴിഞ്ഞില്ല .ലക്ഷ കണക്കിന് ശിക്ഷ്യഗണം ഉണ്ടെങ്കിലും ഈ ആവശ്യം ഉന്നയിക്കാന്‍ ആരും തയാറാകുന്നില്ല .കോന്നി എന്ന സാമൂഹിക സാംസ്കാരിക നാടിന് യതിയെ മറക്കുവാന്‍ കഴിയുമോ ..? ലോകം ആദരിക്കുന്ന ഈ മുഖത്തെ ഓര്‍ക്കാന്‍ സാംസ്കാരിക വകുപ്പിന് കടപ്പാടുണ്ട് .ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു.കോന്നി വകയാറില്‍ ജനിക്കുകയും ലോകത്തിന്‍റെ നന്മക്ക് വേണ്ടി അജ്ഞാ നികളെ ജ്ഞാനികളാക്കുവാന്‍ എഴുതിയ നൂറു കണക്കിന് പുസ്തകങ്ങളെ വേണ്ടത്ര പരിഗണിക്കാന്‍ കേരളത്തിലെ സാംസ്കാരിക വകുപ്പിന് കഴിഞ്ഞില്ല .യതിയുടെ പേരില്‍ ഒരു സാംസ്കാരിക…

Read More

പത്തനംതിട്ട ജില്ല :സര്‍ക്കാര്‍ വാര്‍ത്തകള്‍ ..

രോഗീപരിചരണത്തിനായി കുടുംബശ്രീ സംവിധാനം …………………………………. വൃദ്ധജനങ്ങളുടെയും രോഗികളുടെയും പരിചരണത്തിനായി കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ജറിയാട്രിക്/ പാലിയേറ്റീവ് മേഖലയില്‍ പരിശീലനം ലഭിച്ച സ്ത്രീകളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. രാപകല്‍ സേവനം ലഭിക്കുന്നതിന് 15,000 രൂപയും പകല്‍ മാത്രം സേവനം ലഭിക്കുന്നതിന് 10,000 രൂപയുമാണ് ഫീസ്. താല്‍പര്യമുള്ളവര്‍ കളക്ടറേറ്റിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468- വെറ്റിനറി സര്‍ജന്മാരുടെ പാനല്‍ തയാറാക്കുന്നു …………………………….. തെരുവ് നായ നിര്‍മാര്‍ജനത്തിനുള്ള എബിസി പദ്ധതിയുടെ ഭാഗമായി വെറ്റിനറി സര്‍ജന്മാരുടെ പാനല്‍ കുടുംബശ്രീ തയാറാക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരേയും പരിഗണിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 14. കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നു നേരിട്ടും 0468-2221807 എന്ന നമ്പരിലും ലഭിക്കും. കംപ്യൂട്ടര്‍ പരിശീലനം…

Read More