Konnivartha. Com :കോന്നി വകയാർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസിന്റെ സർക്കാർ കണ്ടെത്തിയ മുഴുവൻ സ്ഥാവര ജംഗമ വസ്തുക്കളും ലേലം ചെയ്തു ലഭിക്കുന്ന തുക നിക്ഷേപകർക്ക് ആനുപാതികമായി വീതിച്ചു നൽകാൻ സർക്കാർ നിയമിച്ച കോംപിറ്റന്റ് അതോറിറ്റി നൽകിയ ഹർജി പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു. 2022 ഏപ്രിൽ ഒന്നിന് ഹാജരാകാൻ എതിർ കക്ഷികളായ പോപ്പുലർ ഫിനാൻസ്സ് ഉടമകൾക്ക് കോടതി സമയം അനുവദിച്ചു. കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമം അനുസരിച്ചാണ് കേരള സർക്കാർ ഐ എ എസ് ഉദ്യോഗസ്ഥനെ അതോറിറ്റിയായി നിയമിച്ചത്. പോപ്പുലർ ഫിനാൻസ് നിക്ഷേപകരുടെ നിരന്തര സമര പരിപാടികളുടെയും കോടതി നടപടികളുടെയും ഭാഗമായി സർക്കാർ അതോറിറ്റിയെ നിയമിച്ചു ഉത്തരവ് ഇറക്കിയിരുന്നു. പോപ്പുലർ ഫിനാൻസിന്റെ കൈവശം ഇപ്പോൾ ഉള്ള വകയാറിലെ കെട്ടിടം, വകയാറിലെ വീടും സ്ഥലവും, മറ്റ് കെട്ടിടം പോലീസ് കണ്ടെത്തിയ വാഹനങ്ങൾ,…
Read Moreടാഗ്: kerala government
ബ്രട്ടീഷ് തനിമ നിലനിർത്തി കോന്നിയിലെ ബംഗ്ലാവ് : ടൂറിസം സാധ്യതയില്‍ ഇടം നല്‍കണം
ബ്രട്ടീഷ് പഴമ നിലനിർത്തി കോന്നിയിലെ ബംഗ്ലാവ് : ടൂറിസം സാധ്യതയില്‍ ഇടം നല്‍കണം കോന്നി വാര്‍ത്ത ഡോട്ട് കോം എഡിറ്റോറിയല്‍ : രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോക്ഷിക്കുമ്പോള്‍ ബ്രട്ടീഷ് ഭരണകാലത്തെ ചില ശേഷിപ്പുകള്‍ കോന്നിയില്‍ ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു . 200 വര്‍ഷത്തോളം പഴക്കം ഉള്ള കോന്നിയിലെ ഇൻസ്‌പെക്ഷൻ ബംഗ്ലാവിന് (ഐ ബി ) കൂടി കോന്നിയിലെ ടൂറിസം ഭൂപടത്തില്‍ ഇടം നല്‍കണം എന്നു കോന്നി വാര്‍ത്ത ഡോട്ട് കോം അഭിപ്രായപ്പെടുന്നു . ബോർഡി ലോൺ സായിപ്പ് വനംവകുപ്പ് മേധാവിയായിരുന്നപ്പോഴാണ് ഇവിടെ ബംഗ്ലാവ് പണിയുന്നത്. ആറ്റുതീരങ്ങളിലെ ഉയർന്ന പ്രദേശങ്ങൾ കണ്ടെത്തി ബംഗ്ലാവുകൾ പണിയുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു . സമുദ്രനിരപ്പിൽനിന്നു 1000 മീറ്റർ പൊക്കത്തിലാണ് ബംഗ്ലാവ് പണിതിരിക്കുന്നത്. ബംഗ്ലാവ് മുരുപ്പെന്നാണ് നാട്ടിൽ അറിയപ്പെടുന്ന ഓമനപ്പേര്. കോന്നിയിലെ തടി വ്യാപാരവുമായി ബന്ധപ്പെട്ടും ഏറെ ചരിത്രം ഉള്ള…
Read Moreസര്‍ക്കാര്‍ “വില കുറച്ചതോടെ N 95 മാസ്ക്കിന് കോന്നിയില്‍ ക്ഷാമം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധമാര്‍ഗമായ N 95 മാസ്ക്കിന് കോന്നി മേഖലയില്‍ ക്ഷാമം . മാസ്ക്കിനും മറ്റും സര്‍ക്കാര്‍ വിലക്കുറച്ച് ഉത്തരവ് ഇറക്കിയതോടെ കൊള്ള ലാഭം നിലച്ചതോടെ N 95 മാസ്ക്ക് എടുത്ത് വിറ്റു വന്ന പല സ്ഥാപനവും മാസ്ക്ക് എടുക്കാതെയായി . മിച്ചം ഇരുന്ന മാസ്ക്ക് തിരികെ കൊടുക്കുകയും ചെയ്തു .ഹോള്‍സെയിലായി 10 രൂപ അന്‍പത് പൈസയ്ക്ക് ലഭിച്ച N 95 മാസ്ക്ക് അന്‍പത് നൂറു രൂപയ്ക്കു ആണ് കച്ചവട സ്ഥാപനനങ്ങളില്‍ വിറ്റിരുന്നത് . മെഡിക്കല്‍ സ്റ്റോറില്‍ മാത്രം ലഭിച്ചിരുന്ന N 95 മാസ്ക്കിന് ഉയര്‍ന്ന വില ലഭിക്കും എന്നു കണ്ടറിഞ്ഞു മിക്ക പലചരക്ക് കടയില്‍ പോലും എന്‍ 95 മാസ്ക്ക് ഇറക്കി വെച്ചു . ഒരു മാസ്ക്കിന് 40 രൂപയോളം ലാഭം ലഭിച്ചു . മാസ്ക്കിനും മറ്റും ഉള്ള…
Read Moreഅച്ഛനെയും അമ്മയെയും നിങ്ങളെല്ലാമാണ് കൊന്നത്, ഇനി അടക്കാനുംസമ്മതിക്കില്ലേ
അച്ഛനെയും അമ്മയെയും നിങ്ങളെല്ലാമാണ് കൊന്നത്, ഇനി അടക്കാനുംസമ്മതിക്കില്ലേ നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ശ്രമത്തിനിടയില്‍ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കളുടെ വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.രാജന്റെ മൃതദേഹം തങ്ങളുടെ ഭൂമിയില്‍ത്തന്നെ അടക്കംചെയ്യണമെന്നാവശ്യപ്പെട്ട് മക്കള്‍ കുഴിവെട്ടുന്നതിന്റെയും പോലീസ് തടയാന്‍ ശ്രമിക്കുന്നതിന്റെയുംദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.നീതി ഇവര്‍ക്കും വേണം . എവിടെ ബാലാവകാശ കമ്മീഷന്‍ ഈ വഴി കണ്ടില്ല . കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്‍ ഇന്ന് രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്. വീടിനു സമീപത്ത് അച്ഛന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള കുഴിയെടുക്കുന്ന രാജന്റെ മകന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
Read Moreപ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു
മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു. 15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്. അതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. മന്ദിരത്തിന്റെ നിർമാണോദ്ഘാടനം (ഒക്ടോബർ 26) നിർവഹിക്കും. മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ മ്യൂസിയം, ഓപ്പൺ എയർ തീയേറ്റർ, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോർഡ് റൂമുകൾ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. 4 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ ചിറയിൻകീഴിലെ ശാർക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിർമ്മിക്കുന്നത്.
Read Moreകോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല
കോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല കോന്നി :പാക്കനാര്‍കളിയെന്ന പ്രാചീന നാടന്‍കലാരൂപം അന്യംനില്‍ക്കാതിരിക്കാന്‍ ജീവിതം സമര്‍പ്പിച്ച കലാകാരനാണ് കോന്നി അരുവാപ്പുലം മിച്ച ഭൂമി കോളനിയില്‍ താമസിക്കുന്ന ഭാസ്കരന്‍.ചെണ്ട വിദ്വാന്‍ കൂടിയായ ഭാസ്കരന്‍ അടക്കമുള്ള കുടുംബക്കാര്‍ പാക്കനാരു കളി ഓണക്കാലത്ത് ആണ്നടത്തിയിരുന്നത് . ഓരോ വീടും കയറി ഇറങ്ങി അസുരവാദ്യത്തിന്റെ താളത്തോടെ മുഖത്ത് പാള കോലം കെട്ടി ദേശത്തിന്റെ പിണി (ദോഷവും ബാധയും ) ഒഴിപ്പിക്കുവാൻ പാട്ടുപാടി ആടിക്കളിച്ചിരുന്നു .ഒരു പ്രതിഫലവും കൂടാതെ വീടുകള്‍ കയറി ഇറങ്ങി കൊട്ടി പാടുന്നു .കോന്നി മേഖലയിൽ പാക്കനാർ പാട്ടും കളിയും അറിയാവുന്ന ഒരേ ഒരു കലാകാരൻ ഇപ്പോൾ ഭാസ്കരൻ മാത്രമാണ് . നാടന്‍ കലാകാരന്മാരെ സര്‍ക്കാര്‍ വേണ്ടത്ര നിലയില്‍ പരിഗണിക്കുന്നില്ല എന്ന പരാതി ഉയരുമ്പോള്‍ ഈ കലാകാരന് പെന്‍ഷന്‍ അടക്കമുള്ള ന്യായമായ…
Read Moreകമിതാക്കളുടെ കാമാസക്തിയ്ക്ക് കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ കിടക്ക വിരിയ്ക്കുന്നു
കമിതാക്കളുടെ അമിത കാമാസക്തിയ്ക്ക് കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ കിടക്ക വിരിയ്ക്കുന്നു കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങളായ ആന കൂട് ,അടവി കുട്ടവഞ്ചി സവാരി കേന്ദ്രം ,സമീപ വന ഭാഗങ്ങള്‍ എന്നിവിടെ കമിതാക്കളുടെ കേളീ കേന്ദ്രങ്ങളായി .ആനക്കൂട്ടിലെ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ ,അടവി കുട്ടവഞ്ചി ,സമീപ വന ഭാഗങ്ങള്‍ എന്നിവിടെ കമിതാക്കളുടെ കാമാസക്തിക്ക് ഉള്ള സ്ഥലമായി മാറിയിട്ടും ലക്ഷങ്ങളുടെ വരുമാനം മുന്നില്‍ കണ്ടു വനം വകുപ്പും ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ നല്ല പേര് കളയാതെ ഇരിക്കുവാന്‍ പോലീസും ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്തുവാന്‍ നടപടി സ്വീകരിക്കുന്നില്ല . ഇട ദിനങ്ങളില്‍ ഒറ്റയ്ക്കും കൂട്ടമായും യുവതീ യുവാക്കള്‍ എത്തുന്നത് .ബുധനാഴ്ചകളില്‍ കോളേജ് വിദ്യാര്‍ത്ഥിനികളും ശാരീരിക സുഖം മാത്രം മുന്നില്‍ കണ്ടു എത്തുന്നു .ബുധനാഴ്ച യൂണിഫോറം അല്ലാത്തതിനാല്‍ ഏതു വിദ്യാലയത്തിലെ പഠിതാക്കള്‍ ആണെന്ന് തിരിച്ചറിയാന്‍ കഴിയില്ല .ഒരു മാസം നീണ്ടു നിന്ന www.konnivartha.com …
Read Moreകോന്നി വാര്‍ത്താ ഡോട്ട് കോം ഇമ്പാക്റ്റ്
ഗുരു നിത്യ ചൈതന്യ യതിയ്ക്ക് കോന്നിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണം എന്ന് ആവശ്യപെട്ട് “കോന്നി വാര്‍ത്ത ഡോട്ട് കോം”സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്ക് നല്‍കിയ നിവേദനം അനന്തര നടപടികള്‍ക്ക് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രിയ്ക്ക് കൈമാറി . “കോന്നി വാര്‍ത്താ ഡോട്ട് കോമിന്‍റെ” സജീവ ഇടപെടലുകളെ തുടര്‍ന്ന് സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി അറിയിച്ചു .ലോകം അറിയുന്ന ആധ്യാത്മിക ആചാര്യനും ചിന്തകനും എഴുത്തുകാരനുമായ ഗുരു നിത്യ ചൈതന്യ യതി കോന്നി വകയാര്‍ മ്ലാംതടത്തില്‍ ജനിച്ചു വളരുകയും നൂറുകണക്കിന് പുസ്തകങ്ങള്‍ എഴുതിക്കൊണ്ട് സാഹിത്യ രംഗത്ത് കോന്നിയുടെ യശസ് ഉയര്‍ത്തിയ ബഹുമുഖ പ്രതിഭ യായിരുന്നു .ഊട്ടി ഫേണ്‍ ഹില്ലിലെ ആശ്രമത്തി വെച്ചു സമാധിയായി .ഗുരുവിനു ഉചിതമായ സ്മാരകം നിര്‍മ്മിച്ച് അന്താരാഷ്‌ട്ര പഠന ഗവേഷണ കേന്ദ്രം അനുവദിക്കുവാന്‍ ഉള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം എന്നുള്ള “കോന്നി വാര്‍ത്ത…
Read Moreഈ ജീവനുകളെ കാണാതെ പോകരുത് : കോന്നി -കല്ലേലി റോഡില്‍ ചാകുന്നത് നൂറുകണക്കിന് “അണ്ണാന്‍” കുഞ്ഞുങ്ങള്‍
ജീവന്‍ ഏതിന്‍റെയായാലും വിലപെട്ടത് തന്നെ .ഇതും ഒരു ജീവന്‍ ആയിരുന്നു .പേരില്‍ അണ്ണാന്‍ .കോന്നി -കല്ലേലി പാതയില്‍ അരുവാപ്പുലത്തിനും -കല്ലേലി ക്കും ഇടയില്‍ ദിനവും വാഹനാപകടത്തില്‍ പിടഞ്ഞു മരിക്കുന്നത് പത്തോളം അണ്ണാന്‍ ആണ് .കാര്യം നിസാരമായി നാം കാണുന്നു എങ്കിലും അണ്ണാന്‍ വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ് തന്നെ കോന്നിയില്‍ ഭീഷണി യാണ് .ഇരു ചക്ര വാഹന യാത്രികര്‍ ഇവയെ കണ്ടാലും വാഹനത്തിന്റെ സ്പീഡ് കുറക്കാറില്ല.വാഹനം ഇടിച്ചാലും നിര്‍ത്തി നോക്കാറില്ല .ആര്‍ക്കും ഉപദ്രവം ഇല്ലാത്ത ഈ ജീവിയെ കൊന്നാലും ചോദിക്കാന്‍ ഇപ്പോള്‍ ആരും ഇല്ല .വനപാലകര്‍ക്ക് കേസ് എടുക്കാം എങ്കിലും നിസാര ജീവി എന്ന് പറഞ്ഞു ചിരിച്ചു തള്ളും. വന മേഖലയായ കോന്നി -അച്ചന്‍കോവില്‍ പാതയില്‍ മ്ലാവ് ,അണ്ണാന്‍ ,കേഴ ,പന്നി എന്നീ ജീവി വര്‍ഗങ്ങള്‍ വാഹനം ഇടിച്ചു ചാകുന്നതില്‍ കയ്യും കണക്കും ഇല്ല .വാഹനങ്ങളുടെ അമിതവേഗത യാണ് .നല്ല…
Read Moreമനുഷ്യാവകാശ ലംഘനം : സംസ്ഥാനത്തെ ബഹു ഭൂരിപക്ഷം കോളനികളിലും പൊതു ശ്മശാനം ഇല്ല
കേരളത്തിലെ ചെറുതും വലുതുമായ ആയിരകണക്കിന് പട്ടികജാതി-വര്‍ഗ്ഗ കോളനികളില്‍ മൃത്യുദേഹം സംസ്കരിക്കുവാന്‍ പൊതു ശ്മശാനം ഇല്ലാത്ത സ്ഥിതിയിലാണ് .ചെറിയ കൂരകളുടെ അടുക്കളയും ,ചുമരും തുരന്ന് ഉറ്റവരുടെ മൃത്യുദേഹം സംസ്കരിക്കേണ്ട ഗതി കേടിലാണ് ലക്ഷകണക്കിന് അധ:സ്ഥിത വിഭാഗം .ആയിരകണക്കിന് നിവേദനം സര്‍ക്കാര്‍ ഫയലില്‍ അന്ത്യ വിശ്രമത്തിലാണ് മരിച്ചവരുടെ പേരില്‍ പോലും കള്ള വോട്ട് ചെയ്തു കൊണ്ട് ഇഷ്ട പാര്‍ട്ടിയോട് കൂറ് പുലര്‍ത്തിക്കൊണ്ട് അധികാരത്തില്‍ അമരുന്നവര്‍ ഉത്തരേന്ത്യയില്‍ മാത്രമല്ല മൃത്യുദേഹതോട് അനാദരവ് കാണിക്കുന്നത് .സാക്ഷരതയില്‍ ഊറ്റം കൊള്ളുന്ന കേരളത്തിലും മൃത്യുദേഹങ്ങളെ അപമാനിക്കുന്നു . മൃത്യുദേഹത്തില്‍ നിന്നും ആത്മാവ് വിട്ടിറങ്ങി വന്ന് പരാതി പറഞ്ഞാലും കുലുക്കം ഇല്ലാത്തത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആണ് .ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ ജാതിയോ ,വര്‍ഗ്ഗമോ ,വര്‍ണ്ണമോ ഇല്ല ഒപ്പം വോട്ടും . കേരളത്തിലെ ചെറുതും വലുതുമായ ആയിരകണക്കിന് പട്ടികജാതി-വര്‍ഗ്ഗ കോളനിക്കാരുടെ ആവശ്യമാണ് പൊതു ശ്മശാനം വേണം എന്നുള്ള…
Read More