മലയോര കര്‍ഷകര്‍ നട്ട് പിടിപ്പിച്ച മരങ്ങള്‍ മുറിക്കുന്നതില്‍ വനം വകുപ്പ് തടസ്സം സൃഷ്ടിക്കുന്നു

konnivartha.com : മലയോര കര്‍ഷകര്‍ നട്ട് പിടിപ്പിച്ച മരങ്ങള്‍ മുറിക്കുന്നതില്‍ വനം വകുപ്പ് തടസ്സം സൃഷ്ടിക്കുന്നതായി കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ നിയമസഭയില്‍ സബ് മിഷനിലൂടെ ഉന്നയിച്ചു.കര്‍ഷകര്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ നിന്ന് പോലും മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് സമ്മതിക്കുന്നില്ല . പട്ടയ ഭൂമിയില്‍ കര്‍ഷകര്‍ നട്ട് പിടിപ്പിച്ച പ്ലാവ് ,മാവ് ,ആഞ്ഞിലി പോലും മുറിക്കാന്‍ കഴിയുന്നില്ല . ഈ വിഷയം ആണ് നിയമസഭയില്‍ ജനീഷ് കുമാര്‍ എം എല്‍ എ ഉന്നയിച്ചത് . മരം മുറിയുമായി ബന്ധപെട്ടു നിലവില്‍ ഉള്ള കാര്യങ്ങളില്‍ വ്യെക്തത വരുത്തുവാന്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചു വരുന്നതായി വനം വകുപ്പ് മന്ത്രി മറുപടിയായി പറഞ്ഞു . കോന്നിയുടെ മലയോര മേഖലയില്‍ കര്‍ഷകര്‍ നട്ട് പിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ ഉള്ള അനുമതി നല്‍കുന്ന തരത്തില്‍…

Read More

വന്യ മൃഗങ്ങള്‍ക്ക് കാട്ടില്‍ ഭക്ഷണ ക്ഷാമം : വനം വകുപ്പ് പഠനം നടത്തുന്നില്ല

  konnivartha.com : വന്യ മൃഗങ്ങള്‍ക്ക് കാട്ടില്‍ ഭക്ഷണ ക്ഷാമം . ആനകള്‍ക്ക് വേണ്ടുന്ന ഈറ്റയും മുളയും കാട്ടില്‍ ആവശ്യാനുസരണം ലഭിക്കുന്നില്ല . ഈറ്റ കാടുകള്‍ കോന്നി റാന്നി വനത്തില്‍ നിലവില്‍ ഇല്ല . ഈറ്റയും മുളയും ആണ് കാട്ടാനയുടെ ഇഷ്ട വിഭവം . മുളം കൂമ്പ് തേടി ആനകള്‍ അലയുകയാണ് . മുളം കൂമ്പ് ഉണ്ടെങ്കില്‍ ആനകള്‍ക്ക് ഇഷ്ട ആഹാരം ആണ് . ഈറ്റയും മുളയും വനത്തില്‍ വെച്ച് പിടിപ്പിക്കാന്‍ ഉള്ള പദ്ധതി പോലും വനം വകുപ്പില്‍ ഇല്ല . മുളകള്‍ പൂത്തു പട്ടു . മുളകള്‍ പൂത്താല്‍ അവയുടെ കൂട്ടം നശിക്കും .പണ്ട് ഉള്ള മുളകള്‍ പൂര്‍ണ്ണമായും നശിച്ചു കഴിഞ്ഞു . ആനകള്‍ തീറ്റ തേടി ആണ് ജനവാസ മേഖലയില്‍ ഇറങ്ങുന്നത് . കാട്ടില്‍ ഉള്ള ഏതൊക്കെ വിഭവം നശിച്ചു എന്ന് വനം വകുപ്പ്…

Read More

കോന്നിയിലെ ഫ്ലാറ്റില്‍ വനം വകുപ്പ് ജീവനക്കാരന്‍  തൂങ്ങി മരിച്ചു

കോന്നിയിലെ ഫ്ലാറ്റില്‍ വനം വകുപ്പ് ജീവനക്കാരന്‍  തൂങ്ങി മരിച്ചു konnivartha.com : കോന്നി ആര്‍ എച്ച് എസ് സ്കൂളിനു സമീപം ഉള്ള ഫ്ലാറ്റില്‍ വനം വകുപ്പ് ജീവനകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .കോന്നി പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു .കോന്നി വനം വകുപ്പ് വെറ്റിനറി ഓഫീസിലെ ജീവനകാരന്‍ കൊല്ലം കോവൂര്‍ നിവാസി സുരേഷ് ആണ് മരിച്ചത് . മൃതദേഹത്തിനു ഏറെ ദിവസത്തെ പഴക്കം കണക്കാക്കുന്നു

Read More

കോന്നി അതുമ്പുംകുളം ഞള്ളൂർ :കാട്ടാന വിളയാടുന്ന കാര്‍ഷിക ഭൂമിക

    konnivartha.com : കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ അതുമ്പുംകുളം ഞള്ളൂർ മണ്ണിൽ വീട്ടിൽ മോഹനദാസിന്‍റെ പുരയിടത്തിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. വാഴയും തെങ്ങും മറ്റ് ഫല വൃക്ഷങ്ങളും നശിപ്പിച്ചു . ഈ മേഖലയില്‍ ഏറെ നാളായി കാട്ടാന ശല്യം വിതയ്ക്കുന്നു എങ്കിലും കാട്ടാനകളെ നാട്ടില്‍ നിന്നും തുരത്തുവാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല .   രാത്രി യാമങ്ങളില്‍ കാടിറങ്ങി വരുന്ന കാട്ടു കൊമ്പനാനകളുടെ കാര്‍ഷിക വിള നാശം മൂലം ജനം പൊറുതി മുട്ടി . സന്ധ്യ കഴിഞ്ഞാല്‍ പേടിയോടെ ആണ് ജനം കഴിയുന്നത്‌ . കാട്ടാനകളുടെ ചിന്നം വിളികള്‍ ആളുകളില്‍ ഭീതി ഉണര്‍ത്തുന്നു . വനം വകുപ്പ് എന്നൊരു വിഭാഗം ഇവിടെ ഉണ്ടോ . ഉണ്ടെങ്കില്‍ കാട്ടാനകളെ നാട്ടില്‍ നിന്നും തുരത്തുക .

Read More

വിറളി പിടിച്ച കാട്ടാനകള്‍ : കല്ലേലി -അച്ചന്‍ കോവില്‍ റോഡിലൂടെ ഉള്ള യാത്ര ശ്രദ്ധിക്കുക

  konnivartha.com : കോന്നി കല്ലേലി കഴിഞ്ഞ് അച്ചന്‍ കോവില്‍ റോഡിലൂടെ പോയി ഒരു കിലോമീറ്റര്‍ ചെന്നാല്‍ കടിയാര്‍ .ഇവിടെ നിന്നും തുടങ്ങി ഇരുപത്തി നാല് കിലോ മീറ്റര്‍ ദൂരം വരെയുള്ള കാനന പാതയില്‍ ഏതു സമയത്തും വിറളി പിടിച്ച കാട്ടാനകളുടെ മുന്നില്‍പ്പെടാം . ഇത് വഴി സൂക്ഷിച്ചു പോകണം എന്നുള്ള നിര്‍ദേശം വനപാലകര്‍ നല്‍കി തുടങ്ങി . ആനതാരകള്‍ പലയിടത്തും ഉണ്ട് . ഏതു സമയത്തും കാട്ടാന കൂട്ടം കടന്നു വരാം . ബൈക്ക് യാത്രികര്‍ ആണ് ഏറെ ശ്രദ്ധിക്കേണ്ടത് . ആനതാരയിലൂടെ കടന്നു വരുന്ന കാട്ടാനകൂട്ടം വഴി മുറിച്ചു കടന്നു അച്ചന്‍ കോവില്‍ നദിയിലൂടെ മറുകരയില്‍ എത്തും . ഇവിടെ നിറയെ പുല്ല് വളര്‍ന്നതിനാല്‍ കാട്ടാനകള്‍ യഥേഷ്ടം ഉണ്ട് . ഒരു മാസം മുന്നേ അച്ഛനും മകളും കാട്ടാനകൂട്ടത്തിന്‍റെ മുന്നില്‍ അകപെട്ടു . ബൈക്കിന്…

Read More

വനം വകുപ്പ് തടസം: അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേയുടെ കാത്തിരിപ്പ് നീളും

  konnivartha.com : കോന്നി ∙ അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കാത്തിരിപ്പ് നീളും. പാതയുടെ 50 കിലോമീറ്ററിലധികം ദൂരം വനത്തിലൂടെ കടന്നു പോകുന്നതാണ് നിലവിലെ വെല്ലുവിളി. അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കിഫ്‌ബിയിൽ ഉൾപ്പെടുത്തി 86 കോടി രൂപ ചെലവിലാണ് അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡ് പുനർനിർമിക്കാൻ അനുമതിയായിട്ടുള്ളത്. നിലവിലുള്ള അച്ചൻകോവിൽ – കല്ലേലി – കോന്നി – തണ്ണിത്തോട് – ചിറ്റാർ പാതയാണ് പ്ലാപ്പള്ളി വരെ നീളുന്നത്.   കൊല്ലം ജില്ലയിലെ അച്ചൻകോവിലും അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലൂടെയാകും റോഡ് കടന്നു പോകുക.മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ക്കാലത്ത് കേരള തമിഴ് നാട് അതിർത്ഥിയായ അച്ചൻകോവിൽ മേക്കര – പംബ്ലി ഭാഗത്ത് നിന്നും തുടങ്ങിഗവി വണ്ടി പെരിയാർ കുമളി കമ്പം, തേനി വഴി കൊടൈക്കാനാൽ പാതയായി ഇതിനെ മാറ്റാൻ…

Read More

Management of biologically diverse forest land in pathanamthitta Gavi likely to be transferred to foreign company

  Kerala forest department has received recommendations to hand over the management of 800 hectare forest land located in a crucial site of Periyar tiger reserve to a foreign company. The charge of land under Forest Development Corporation in Gavi will be transferred to an international oil and gas company as part of a carbon neutral project The contract has been set in a manner ensuring Rs 2.5 crore from the Corporate Social Responsibility fund of the company to the Forest Development Corporation. The foreign company will be allowed to…

Read More

തെരുവ് നായ്ക്കള്‍  വന്യ മൃഗങ്ങള്‍ക്കും ഭീഷണി:മ്ലാവ് ,കേഴ ,കൂരന്‍ എന്നിവയെ ആക്രമിച്ചു കൊല്ലുന്നു

konnivartha.com : തെരുവ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടി . മനുക്ഷ്യര്‍ക്ക് നേരെ യും വീട്ടു മൃഗങ്ങള്‍ക്ക് നേരെയും ആയിരുന്നു ഇതുവരെ ഉള്ള ആക്രമണം എങ്കില്‍ ഇപ്പോള്‍ വന്യ മൃഗങ്ങള്‍ കൂടി തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നു . വനാതിര്‍ത്തിയില്‍ ഉള്ള ഗ്രാമങ്ങളില്‍ നിന്നുമാണ് തെരുവ് നായ്ക്കള്‍ കൂട്ടമായി വനത്തിനു ഉള്ളിലേക്ക് കടന്നു ചെല്ലുന്നത് . സാധു വന്യ മൃഗങ്ങളായ മ്ലാവ് ,കേഴ ,കൂരന്‍ തുടങ്ങിയവയെ ഓടിച്ചിട്ട്‌ പിടികൂടി കൊല്ലുന്ന സംഭവം ഉണ്ട് . കോന്നി ഡിവിഷന് കീഴില്‍ ഉള്ള കല്ലേലി വയക്കര ഭാഗങ്ങളില്‍ ആണ് തെരുവ് നായ്ക്കള്‍ വന്യ മൃഗങ്ങളെ ആക്രമിക്കുന്നത് . തെരുവ് നായക്കളെ കാണുന്ന മാത്രയില്‍ വാനരന്മാര്‍ അപകട സൂചനയായി ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കാറുണ്ട് .മറ്റു വന്യ ജീവികള്‍ക്ക് ഉള്ള മുന്നറിയിപ്പാണ് . വനത്തിനു വെളിയില്‍ ഉള്ള കാടുകളില്‍ ഒറ്റപെട്ട…

Read More

ചക്ക അടർത്താന്‍ ശ്രമിക്കുന്നതിനിടെ കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

ചക്ക അടർത്താന്‍ ശ്രമിക്കുന്നതിനിടെ കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു ആര്യങ്കാവ് ഇരുളങ്കാട്ടില്‍ സ്വകാര്യ പുരയിടത്തിലാണ് ഇരുപത് വയസോളം പ്രായമുള്ള കൊമ്പനെ ചരിഞ്ഞനിലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയത്.ഒരു ദിവസമായതായി വനംവകുപ്പ് കണക്കാക്കുന്നു.   തെന്മല റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.ചൊവ്വാഴ്ച വെറ്ററിനറി സര്‍ജന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ വിശദമായ ശരീരപരിശോധന നടത്തി മാത്രമേ മരണകാരണം സ്ഥിരീകരിക്കുകയുള്ളൂ.   പ്രദേശവാസികളാണ് കാട്ടാനയെ ചരിഞ്ഞനിലയില്‍ ആദ്യംകണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.ചരിവുള്ള പ്രദര്‍ശമായതിനാല്‍ പ്ലാവ് നില്‍ക്കുന്നതിന്റെ താഴ്ഭാഗത്താണ് വൈദ്യുതലൈന്‍. മുന്‍കാലുകള്‍ ചാരി, ചക്ക അടർത്തുന്നതിനിടെ തുമ്പിക്കൈ കമ്പികളില്‍ തട്ടിയതാകാമെന്ന് കരുതുന്നു.

Read More

92 ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

  konnivartha.com : വനസംരക്ഷണം പ്രതിബദ്ധതയോടെ നടപ്പാക്കണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന 116, 117 ബാച്ചിലെ 92 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.   കേരളത്തിലെ വനഭൂമിയുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനൊപ്പം വനാശ്രിത സമൂഹത്തിന്റെ ശാക്തീകരണത്തിനായും വനപാലകർ പ്രവർത്തിക്കണം. ജനങ്ങളുമായി ആത്മബന്ധം വളർത്തണം. പ്രകൃതിയെ സംരക്ഷിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല, ഭാവി തലമുറക്ക് കൂടി വേണ്ടിയാണ്. വകുപ്പ് കൂടുതൽ ജനകീയമാകണം. റാപ്പിഡ് റെസ്‌പോൺസ് സംഘത്തിന് കൂടുതൽ പരിശീലനം നൽകി പ്രതിസന്ധികൾ നേരിടാൻ സജ്ജരാക്കും.     നിലവിൽ അനുവദിച്ചതിന് പുറമെ 50 വാഹനങ്ങൾ കൂടി വാങ്ങാൻ വകുപ്പിന് അനുമതി നൽകും. പരിശീലനം ലഭിക്കാത്തവർക്ക് അത് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ക്രാഷ് കോഴ്‌സ് നടപ്പാക്കുമെന്നും…

Read More