സി ആ‍‍ർ പി എഫ് മോണ്ടിസോറി സ്കൂളിൽ ടീച്ച‍ർ, ആയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

konnivartha.com: തിരുവനന്തപുരം പള്ളിപ്പുറം സി ആ‍ർ പി എഫ് ​ഗ്രൂപ്പ് സെൻ്ററിനു കീഴിലുള്ള സി ആർ പി എഫ് മോണ്ടിസോറി സ്കൂളിലേക്ക് നഴ്സറി, എൽ കെ ജി & യു കെ ജി ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 ജൂൺ ഒന്ന് മുതൽ 2025 ഏപ്രിൽ 30 വരെ പതിനൊന്നു മാസത്തേക്ക് താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. മെട്രിക്കുലേഷനും ഒപ്പം ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും നഴ്സറി ട്രെയിനിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റുമാണ് നഴ്സറി, എൽ കെ ജി, യു കെ ജി ടീച്ചർ തസ്തികയിലേക്ക് പരിഗണിക്കുന്ന ഒന്നാമത്തെ വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി, മ്യൂസിക്, ഡാൻസ്, പെയിൻ്റിംഗ് എന്നിവയിൽ അവഗാഹമുള്ള ഉദ്യോഗാർത്ഥികൾക്കായിരിക്കും ഇതിൽ മുൻഗണന. ജെ ബി ടി യോഗ്യതയുള്ള / പരിശീലനം നേടിയിട്ടുള്ള ബിരുദ-ബിരുദാനന്തര ബിരുദധാരികൾക്കാണ് രണ്ടാമതായി പരിഗണന ലഭിക്കുക. മേൽപ്പറഞ്ഞ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളുടെ…

Read More